Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാസർഗോഡെ വികസന പദ്ധതികൾ വാർത്തയാക്കിയില്ല' ; മാധ്യമങ്ങൾക്കെതിരെ വീണ ജോർജ്

കാസർഗോഡ്: ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധം വലിയ സംഘർത്തിനായിരുന്നു വഴിവെച്ചത്.ജില്ലാ ആശുപത്രിയിൽ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങാത്തത് ഉയർത്തിയായിരുന്നു ഇത്.

സംഭവത്തിൽ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ രംഗത്തെത്തിയോടെ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റിലെടുക്കുകയും ചെയ്തു. അതേസമയം കരിങ്കൊടി പ്രതിഷേധത്തിൽ ജില്ലയിലെ സുപ്രധാന വികസന പദ്ധതികൾ‍ മാധ്യങ്ങൾ മുക്കി കളഞ്ഞുവെന്ന ആക്ഷേപം ഉയർത്തുകയാണ് മന്ത്രി വീണ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

veena-george-001-

'ഇന്നലെ കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യമേഖലയിലെ സുപ്രധാന പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയുള്ള കരിങ്കൊടി പ്രതിഷേധമാണ് മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കിയത്. ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവരിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ലെന്നത് ഖേദകരമാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ എന്റെ മാധ്യമ സുഹൃത്തുക്കള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നുണ്ട്. മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യമേഖലയിലെ ആവശ്യങ്ങളും പരാതികളും മുന്നിലെത്തിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ ആരോഗ്യമേഖലയില്‍ നടന്നത്.

ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സാധ്യമാക്കിയിരിക്കുകയാണ്. അര കോടി രൂപയുപയോഗിച്ചാണ് സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്.

നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള പീഡിയാട്രിക് വാര്‍ഡ് സജ്ജമാക്കി. കോവിഡ് പോലെയുള്ള വൈറസുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന മാരകമായ അസുഖങ്ങള്‍ മറ്റ് രോഗികളിലേക്ക് പകരാതിരിക്കാന്‍ സഹായിക്കുന്നു.

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2022 ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിച്ചു. ന്യൂറോ വിഭാഗം ഉള്‍പ്പെടെയുള്ള സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി.
മെഡിക്കല്‍ കോളേജിന് 160 കോടി രൂപ അനുവദിച്ചു
പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചു. പണി പൂർത്തീകരിക്കാതെയിരുന്ന പഴയ കെട്ടിടം പൂർത്തീകരിക്കുന്നതിന് 23 കോടി രൂപ അനുവദിച്ചു.
കിടത്തി ചികിത്സ ആരംഭിക്കാന്‍ വലിയ പ്രവര്‍ത്തനം നടത്തിവരുന്നു. സ്കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി 47 കോടി രൂപ അനുവദിച്ചു. അതിന്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ഇത് സാധ്യമാകുന്നതോടെ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഐ.പി. ആരംഭിക്കാൻ സാധിക്കും.

മെഡിക്കല്‍ കോളജിനനുവദിച്ച 272 തസ്തികകളില്‍ പകുതി ഇപ്പോള്‍ നിയമനം നടത്തി

കാസര്‍ഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി.
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കാര്‍ഡിയോളജിസ്റ്റ്. സി സി യു നിര്‍മ്മിച്ചു. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കുന്നു.

EEG മെഷീന്‍ ലഭ്യമാക്കി

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 17 തസ്തിക സൃഷ്ടിച്ചു. ലിഫ്റ്റിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് ആശുപത്രി പ്രവർത്തന സജ്ജമാക്കുന്നതിന് വേണ്ടി ആരോഗ്യ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബ് സജ്ജമാക്കി വരുന്നു

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+