പെരിയ ഇരട്ടകൊലപാതകം; പ്രതിപ്പട്ടികയില്‍ മുന്‍ എംഎല്‍എയും, പുതുതായി 10 പ്രതികള്‍
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഉദുമ എംഎല്‍എ കെവി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. 21 ആം പ്രതിയായാണ് കുഞ്ഞിരാമനെ സിബിഐ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കൂടിയാണ് ഇദ്ദേഹം. കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് കാണിച്ചാണ് സിബിഐ ഇദ്ദേഹത്തെ പ്രതി ചേര്‍ത്തത്.
'നിസ്കരിക്കാന്‍ പള്ളികളൊന്നും കാണില്ല', തലശ്ശേരിയിൽ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി, കേസ്
ഇതോടെ കേസില്‍ പുതുതായി പ്രതിചേര്‍ക്കപ്പെട്ടവരുടെ എണ്ണം പത്തായി. എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രന്, മധു, റെജി വര്‍ഗിസ്, ഹരിപ്രസാദ് എന്നിവരെ റിമാന്റ് ചെയ്യുകയും ചെയ്തു.

ഇരട്ടക്കൊലക്കേസില്‍ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാളായ രജി വര്‍ഗീസാണ് കൊലപാതികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു പ്രതി സുരേന്ദ്രന് ആണ് ശരത്തിനേയും കൃപേഷിന്റെയും യാത്രാവിവരങ്ങള്‍ കൊലപാതികളെ അറിയിച്ചതെന്നും സിബിഐ പറയുന്നു. മറ്റുളളവര്‍ ചേര്‍ന്നാണ് കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും സിബിഐ കണ്ടെത്തുകയായിരുന്നു. ഇന്നലെ
ഇതൊരു ദുരന്തം അല്ലെങ്കില്‍ പൊട്ടിച്ചിരിപ്പിക്കുന്നത്: കേന്ദ്ര സർക്കാറിനെതിരെ സുബ്രഹ്മണ്യന് സ്വാമി

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരെയാണ് സിബിഐ ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഗസ്റ്റ്ഹൗസിലെ സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് പ്രതികളെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവ് കഴിഞ്ഞ വര്ഷംസപ്തംബറിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നത്. സിബിഐ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയായിരുന്നു കോടതി ഉത്തരവ് പുറത്ത് വന്നത്. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല് (24) എന്നിവരെ വാഹനങ്ങലിലെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വഴിയരികില്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്പ്പെട്ടിരുന്നത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം മാറ്റണമെന്നും കേസി സിബിഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൃപേഷിന്റെയും, ശരത്ത് ലാലിന്റെയും കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പെരിയ ഇരട്ട കൊലപാതക കേസിന് സിബിഐ അന്വേഷണമാവിശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനായി വന്‍ തുക ചിലവഴിച്ചാണ് സര്‍ക്കാര്‍ അഭിഭാഷകരെ കൊണ്ട് വന്നത്. 90.62 ലക്ഷം രൂപയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് ഫീസായി നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പണം ചെലവിട്ടത്. കേസില്‍ സര്‍ക്കാറിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്ന് അഭിഭാഷകരായിരുന്നു ഹാജരായിരുന്നത്.
Recommended Video

ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി തുടരന്വേഷണം സിബിഐക്ക് വിടുകയായിരുന്നു ഒക്ടോബര്‍ 24ന് തന്നെ സി.ബി.ഐ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു.എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പിന്നീട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2020 ഡിസംബര്‍ ഒന്നിന് അപ്പീല്‍ വീണ്ടും തള്ളുകയായിരുന്നു.