അഹ്‌ലുബൈത്തിനായി പത്തിന കര്‍മ്മ പദ്ധതിയുമായി മഅ്ദിന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പ്രവാചക കുടുംബ പരമ്പരയായ അഹ്‌ലുബൈത്തിനായി മലപ്പുറം മഅ്ദിന്‍ അക്കാദമി നടപ്പിലാക്കുന്ന പത്തിന കര്‍മ്മ പദ്ധതിയായ 'കള്‍ട്ടിവേഷന്‍' പ്രഖ്യാപനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു.

മുത്തമകളെ തള്ളിമാറ്റി, മൂന്ന് മക്കളെ മാറോട് ചേർത്തു പിടിച്ചു, അമ്മ മക്കളെ രക്ഷിച്ചതിങ്ങനെ

അഹ്‌ലുബൈത്ത് വിദ്യാര്‍ത്ഥികളുടെ സര്‍വ്വോന്മുഖമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നേതൃപരിശീലനം, വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങിയ നിരവധി മേഖലകളിലുള്ള പരിശീലന പദ്ധതികളാണ് മഅ്ദിന്‍ സാദാത്ത് അക്കാദമിയുടെ കീഴില്‍ ഒരുങ്ങുന്നത്.

cultivation

അഹ്‌ലുബൈത്തിനായി മലപ്പുറം മഅ്ദിന്‍ അക്കാദമി നടപ്പിലാക്കുന്ന പത്തിന കര്‍മ്മ പദ്ധതിയായ 'കള്‍ട്ടിവേഷന്‍' പ്രഖ്യാപനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കുന്നു.

ഖുര്‍ആന്‍ ലേണിംഗ്, പബ്ലിക് സപീക്കിംഗ്, ലീഡര്‍ഷിപ് സ്‌കില്‍ െ്രെടനിംഗ്, സ്വലൈസ്, ലാന്‍ഗ്വാജ് ലേണിംഗ്, വാസ്തു സയന്‍സ്, സ്പിരിച്വല്‍ എന്‍ലൈറ്റ്‌മെന്റ് പ്രോഗ്രാം, കരിയര്‍ ഗൈഡന്‍സ്, ലിറ്റററി വര്‍ക്ക്‌ഷോപ്പ്, പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് എന്നിവയാണ് നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികള്‍. ഇതിന്റെ ഭാഗമായി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫഷണല്‍ സാദാത്ത് മീറ്റ് ഡിസംബര്‍ 26ന് സാദാത്ത് അക്കാദമി കാമ്പസില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

സ്വലാത്ത് നഗറില്‍ നടന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് റാഷിദ് തങ്ങള്‍ മുശൈഖി അസ്സഖാഫി, സയ്യിദ് അബ്ദുസ്സലാം ജീലാനി പരപ്പനങ്ങാടി, കെ കെ എസ് തങ്ങള്‍ ജമലുല്ലൈലി വേങ്ങര, സയ്യിദ് വാഹിദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുജീബ് ജമലുല്ലൈലി കൊടിഞ്ഞി, സയ്യിദ് ഹസനുല്‍ ഖാദിരി ജീലാനി മമ്പാട്, സയ്യിദ് ജിഫ്രി തങ്ങള്‍ കൊടിഞ്ഞി, സയ്യിദ് മുസ്തഫ പൂക്കോയ തങ്ങള്‍ ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
10 types of actions for Ahl al-Bayt; Ma-adheen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്