വിദേശത്തുള്ള അച്ഛനോട് ഫോണില്‍ സംസാരിച്ച ബാലികയെ അമ്മ തല്ലി ചതച്ചു
തിരുവല്ല: വിദേശത്തുള്ള അച്ഛനുമായി ഫോണില്‍ സംസാരിച്ചതിന് ബാലികയെ അമ്മ തല്ലിചതച്ചു. വീട്ടില്‍ പൂട്ടിയിട്ടാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനം സഹിയ്ക്കാന്‍ കഴിതെ വന്നതോടെ അയല്‍വാസിയായ പഞ്ചായത്തംഗത്തിന്റെ വീട്ടിലേയ്ക്ക് മര്‍ദ്ദനത്തിന്റെ വിവരം കടലവാസിലെഴുതിയെറിയുകയായിരുന്നു കുട്ടി. തുടര്‍ന്ന് പഞ്ചായത്തംഗം പൊലീസിനെ വിനരമറിയക്കുകയും കുട്ടിയെ രക്ഷിയ്ക്കുകയുമായിരുന്നു.
നിരണം നാല്‍ക്കവല കറുകപ്പറമ്പില്‍ ഉണ്ണിയുടെ മകളും ആറാം ക്ളാസ് വിദ്യാര്‍ഥിനിയുമായ നിഷയെയാണ് മാതാവ് മറിയാമ്മ മര്‍ദ്ദിച്ചവശയാക്കിയത്. മറിയാമ്മയും ഉണ്ണിയും മിശ്ര വിവാഹിതരായിരുന്നു. സൗദിയില്‍ താമസിച്ചിരുന്ന ഇവര്‍ ഏഴു വര്‍ഷക്കാലമായ അകന്ന് കഴിയുകയാണ്. അടുത്തിടെയാണ് മറിയാമ്മ നാട്ടിലെത്തിയത്.

സൗദിയിലുള്ള അച്ഛനോട് നിഷ ചൊവ്വാഴ്ച ഫോണില്‍ സംസാരിച്ചതാണ് മറിയാമ്മയെ പ്രകോപിപ്പിച്ചത്. മടലും തേപ്പുപെട്ടിയും ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു. മര്‍ദ്ദനം സഹിയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് നിഷ കത്തെഴുതി പഞ്ചായത്തംഗത്തിന്റെ വീട്ടിലേയ്ക്ക് എറിഞ്ഞത്.
കത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും നിഷയുടെ മൂത്ത സഹോദരന്‍ നിമിഷിനെ വിവരം അറിയിക്കുകയും ചെയ്തു. ഇദ്ദേഹം വിവാഹിതനായി മാറിത്താമസിയ്ക്കുകയാണ്. സഹോദരനൊപ്പം അയച്ച കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുവനൈല്‍ നിയമപ്രകാരം മാതാവിനെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications