• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപയിൽ ആശ്വാസവാർത്ത: പരിശോധനയയ്ക്കയച്ച 16 സാമ്പിളുകളും നെഗറ്റീവ്, സമ്പർക്കത്തിലുള്ള 48 പേരുടെ ഫലവും നെഗറ്റീവ്

Google Oneindia Malayalam News

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 16 സാമ്പിളുകൾ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിശോധനാ ഫലം നെഗറ്റീവായവർക്ക് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ വീട്ടിലേക്ക് എത്തിയാലും ഇവർ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടിൽ ക്വാറന്റൈൻ സൌകര്യങ്ങളുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാമെന്ന നിർദേശമാണ് ആരോഗ്യമന്ത്രി നൽകിയിട്ടുള്ളത്. ഇതോടെ 12കാരന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 46 പേർക്ക് പരിശോധനാ ഫലമാണ് ഇതുവരെ നെഗറ്റീവായിട്ടുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ 12 പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. എന്നാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ഇതിൽ സമ്പർക്കപ്പട്ടികയിലുള്ള 47 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്.

അതും കോണ്‍ഗ്രസിന് തന്ത്രമോ? 'സിദ്ധു-അമരീന്ദര്‍ തര്‍ക്കത്തില്‍ നേട്ടം കൊയ്യാന്‍ പോവുന്നത് പാര്‍ട്ടി'അതും കോണ്‍ഗ്രസിന് തന്ത്രമോ? 'സിദ്ധു-അമരീന്ദര്‍ തര്‍ക്കത്തില്‍ നേട്ടം കൊയ്യാന്‍ പോവുന്നത് പാര്‍ട്ടി'

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ശേഖരിച്ച അഞ്ച് വവ്വാലുകളുടെ സാമ്പിളുകൾ പൂനെ എൻഐവിയിലേക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കണ്ടെയ്ൻമെന്റ് സോണല്ലാത്ത കോഴിക്കോട് ജില്ലയുടെ ഭാഗങ്ങളിൽ കൊവിഡ് വാക്സിനേഷൻ പുനരാരംഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നേരത്തെ നിപാ വൈറസ് വ്യാപനത്തോടെ ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് കോഴിക്കോട് താലൂക്ക് പരിധിക്കുള്ളിൽ രണ്ട് ദിവസത്തേക്ക് കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ചത്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സംസ്ഥാനത്ത് കുട്ടികളില്‍ നിപ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണം നടത്തുകയാണ് ആരോഗ്യ വകുപ്പ്. അപസ്മാരം, മസ്തിഷ്ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളില്‍ നിര്‍ബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. തിരുവനന്തപുരം എസ്എടി ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക നിപ വാര്‍ഡ് തുറന്നു. നിപ ചികിത്സക്കായി വെന്‍റിലേറ്റര്‍, ഐസിയു സൌകര്യങ്ങളും ഒരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം.ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

cmsvideo
  നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

  ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പാഴൂർ മുന്നൂർ വായോളി അബൂബക്കർ- വാഹിദ ദമ്പതികളുടെ ഏകമകനായ മുഹമ്മദ് ഹാഷിമാണ് നിപ ബാധിച്ച് സെപ്തംബർ 5ന് മരിച്ചത്. പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.

  അഞ്ച് സംസ്ഥാനങ്ങളിൽ പോരിന് ബിജെപി: കേന്ദ്രമന്ത്രിമാർക്കടക്കം തിരഞ്ഞെടുപ്പ് ചുമതലഅഞ്ച് സംസ്ഥാനങ്ങളിൽ പോരിന് ബിജെപി: കേന്ദ്രമന്ത്രിമാർക്കടക്കം തിരഞ്ഞെടുപ്പ് ചുമതല

  English summary
  16 More sample are also negative, Kerala Health minister on Nipah updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X