കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയത് കൊണ്ട് സംഭവിച്ച കൊവിഡ് മരണങ്ങൾ 1795, റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വഷളായി തന്നെ തുടരുന്നു. കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവില്ലാത്തത് പോലെ തന്നെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും ആശ്വസിക്കാനുളള വകയില്ല. അതിനിടെ സംസ്ഥാനത്ത് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണപ്പെട്ടവരുടെ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് 1795 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സാരിയിൽ അണിഞ്ഞൊരുങ്ങി ഭാവന, ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 444ഓളം മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് വീടുകള്‍ക്കുള്ളില്‍ തന്നെയാണ്. 127 മരണങ്ങള്‍ വീടുകളില്‍ നിന്നും ആശുപത്രികളിലേക്കുളള യാത്രയ്ക്കിടെയുമാണ് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആദ്യത്തെ ദിവസം തന്നെ സംഭവിച്ച മരണങ്ങളുടെ എണ്ണം 691 ആണ്. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച മരണങ്ങള്‍ 533 ആണെന്നും കണക്കുകള്‍ പറയുന്നു.

പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ

covid

വീടുകള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് തൃശൂര്‍ ജില്ലയില്‍ ആണ്. 149 പേരാണ് തൃശൂരില്‍ മരണപ്പെട്ടിരിക്കുന്നത്. കൊല്ലം ജില്ലയില്‍ 61 മരണങ്ങള്‍ വീടിനുള്ളില്‍ സംഭവിച്ചു. പാലക്കാട് 54 പേരും എറണാകുളത്ത് 45 പേരും വീടുകളില്‍ മരണപ്പെട്ടു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്ന ജില്ലയും തൃശൂര്‍ തന്നെയാണ്. 315 പേരാണ് തൃശൂരില്‍ ചികിത്സ കിട്ടാന്‍ വൈകിയത് കാരണം മരിച്ചത്. രണ്ടാമതുളള ജില്ല പാലക്കാടാണ്. 250 പേര്‍ പാലക്കാട് മരണപ്പെട്ടു.

Recommended Video

cmsvideo
കേരള: കോവിഡ്; വീട്ടില്‍ കഴിയുന്ന രോഗികളില്‍ മരണനിരക്ക് കൂടുതല്‍

കൊല്ലം ജില്ലയില്‍ 175 പേരും എറണാകുളത്ത് 165 പേരും കോഴിക്കോട് 163 പേരും മലപ്പുറത്ത് 161 പേരും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് കാരണം മരണപ്പെട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിസ്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയാണ് കേരളത്തിലെ ഭൂരിപക്ഷം വരുന്ന കൊവിഡ് മരണങ്ങള്‍ക്കും കാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ കേരളത്തില്‍ സംഭവിച്ചിരിക്കുന്ന കൊവിഡ് മരണങ്ങളില്‍ 26.57 ശതമാനം പേര്‍ക്കും പ്രമേഹ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. 26. 29 ശതമാനം പേര്‍ക്കും ഹൈപ്പര്‍ ടെന്‍ഷനും 10.92 ശതമാനം പേര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ആണ് ഏറ്റവും ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നത് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ്. തൃശൂരിലാണ് ഏറ്റവും കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉളളത്, 22.6 ശതമാനം. മലപ്പുറത്ത് 22.3 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പാലക്കാട് 21.7 ശതമാനവും കോഴിക്കോട് 21.4 ശതമാനവും വയനാട് 213 ശതമാനവും ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരത്ത് പതിനഞ്ച് ശതമാനത്തിനും മുകളിലാണ്. കണ്ണൂരില്‍ 18.6 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊല്ലത്ത് 18. 4 ശതമാനവും ഇടുക്കിയില്‍ 18. 1 ശതമാനവും കോട്ടയത്ത് 18 ശതമാനവും ആലപ്പുഴയില്‍ 18 ശതമാനവും പത്തനംതിട്ടയില്‍ 17. 3 ശതമാനവും എറണാകുളത്ത് 17 1 ശതമാനവും തിരുവനന്തപുരത്ത് 13. 4 ശതമാനവും കാസര്‍കോട് 10. 8 ശതമാനവും ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

English summary
1795 Covid deaths in Kerala due to delay in hospitalization, Report on Covid deaths in Kerala Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X