കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 19 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലും ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 19 പേര്‍ക്കാണഅ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഡല്‍ഹിയില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യു, കര്‍ശന നിയന്ത്രണംകോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഡല്‍ഹിയില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യു, കര്‍ശന നിയന്ത്രണം

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 3, യുഎഇ 2, അയര്‍ലാന്‍ഡ് 2, സ്പെയിന്‍ 1, കാനഡ 1, ഖത്തര്‍ 1, നെതര്‍ലാന്‍ഡ് 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണെന്നും തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 1, ഖാന 1, ഖത്തര്‍ 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂരിലുള്ളയാള്‍ യുഎഇയില്‍ നിന്നും കണ്ണൂരിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

1

യുകെയില്‍ നിന്നുമെത്തിയ 23, 44, 23 വയസുകാര്‍, യുഎഇ നിന്നുമെത്തിയ 28, 24 വയസുകാര്‍, അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്പെയിനില്‍ നിന്നുമെത്തിയ 23 വയസുകാരന്‍, കാനഡയില്‍ നിന്നുമെത്തിയ 30 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 37 വയസുകാരന്‍, നെതര്‍ലാന്‍ഡില്‍ നിന്നുമെത്തിയ 26 വയസുകാരന്‍, എന്നിവര്‍ക്കാണ് എറണാകുളത്ത് ഒമൈക്രോണ്‍ സ്ഥീരീകരിച്ചിരിക്കുന്നത്.

ഒമൈക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കും, വിദഗ്ധയുടെ മുന്നറിയിപ്പ് ഇങ്ങനെഒമൈക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കും, വിദഗ്ധയുടെ മുന്നറിയിപ്പ് ഇങ്ങനെ

2

യുകെയില്‍ നിന്നുമെത്തിയ 26 വയസുകാരി, ഖാനയില്‍ നിന്നുമെത്തിയ 55 വയസുകാരന്‍, ഖത്തറില്‍ നിന്നുമെത്തിയ 53 വയസുകാരന്‍, സമ്പര്‍ക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരന്‍, 34 വയസുകാരന്‍ എന്നിവര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം റിപ്പോര്‍ട്ട് ചെയതത്. യുഎഇയില്‍ നിന്നും തൃശൂരിലെത്തിയ 28 വയസുകാരന്‍, ഷാര്‍ജയില്‍ നിന്നും കണ്ണൂരിലെത്തിയ 49 വയസുകാരന്‍ എന്നിവര്‍ക്കുമാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

3

സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണമെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.

മാസങ്ങൾക്ക് ശേഷം കേരളത്തിൽ കൊവിഡ് രോഗികൾ 2000 ത്തിൽ താഴെ; ഇന്ന് 16 മരണംമാസങ്ങൾക്ക് ശേഷം കേരളത്തിൽ കൊവിഡ് രോഗികൾ 2000 ത്തിൽ താഴെ; ഇന്ന് 16 മരണം

4

രാജ്യത്ത് ഒമൈക്രോണ്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തി തുടങ്ങി. കര്‍ണാടകയില്‍ ചൊവ്വാഴ്ച മുതലും, ഡല്‍ഹിയില്‍ നാളെ മുതലും രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഡല്‍ഹിയില്‍ നിരവധി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 290 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 0.55 ശതമാനവുമാണെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 14,43,352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25,105 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

5

അതേസമയം കര്‍ണാടകത്തില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. കര്‍ണാടകത്തില്‍ ചൊവ്വാഴ്ച മുതലാണ് രാത്രി കര്‍ഫ്യു ആരംഭിക്കുന്നത്. രാത്രി പത്ത് മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ. 1ദ ദിവസത്തേക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും യോഗത്തിലാണ് രാത്രി കര്‍ഫ്യുവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ താരുമാനിച്ചത്. പുതുവത്സര ദിനത്തില്‍ വലിയ ചടങ്ങുകളോ പുറത്ത് ഡിജെ പാര്‍ട്ടികള്‍ പോലുള്ളവയോ അനുവദിക്കില്ല. വലിയ ഒത്തുചേരലുകളും പൂര്‍ണമായി നിരോധിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു.ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം മാത്രം ആളുകളെയെ അനുവദിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

വടിവേലുവിന് പിറകേ സംവിധായകന്‍ സൂരജിനും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവടിവേലുവിന് പിറകേ സംവിധായകന്‍ സൂരജിനും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

English summary
19 omicron cases reported in kerala today,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X