കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിനി...... സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിലെത്തി

Google Oneindia Malayalam News

പമ്പ: ശബരിമലയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുവതി പ്രവേശനം സജീവമാകുന്നു. മലകയറാന്‍ വീണ്ടും യുവതി എത്തിയിരിക്കുകയാണ്. ചേര്‍ത്തല സ്വദേശിയായ 25കാരി അഞ്ജുവാണ് ദര്‍ശനത്തിനായി പമ്പയിലെത്തിയിരിക്കുന്നത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ഭര്‍ത്താവ് ഈ വിഷയത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഇവര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. തനിക്ക് മല കയറാന്‍ സുരക്ഷ ഒരുക്കണമെന്ന് യുവതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലാണ് ചര്‍ച്ച നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമേ ഇവര്‍ക്ക് അനുവാദം നല്‍കൂ എന്നാണ് സൂചന.

അതേസമയം യുവതിയുടെ പശ്ചാത്തലം പോലീസ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമയും കവിതയും മല കയറാന്‍ എത്തിയപ്പോള്‍ പോലീസ് ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഇവരെ കടത്തി വിടാനാവില്ലെന്നാണ് അറിയിച്ചിരുന്നത്. ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുള്ള സ്ഥലല്ല ശബരിമലയെന്ന് ഇതിന് പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് യുവതി രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം ദര്‍ശനത്തിനെത്തിയത്.

യുവതി ദര്‍ശനത്തിന്

യുവതി ദര്‍ശനത്തിന്

ചിത്തിര ആട്ടത്തിന് നട തുറന്നതിന് നട തുറന്നതിന് പിന്നാലെയാണ് ദര്‍ശനം നടത്തുന്നതിനായി ചേര്‍ത്ത സ്വദേശി അഞ്ജു പമ്പയില്‍ എത്തിയത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇവരോടൊപ്പം ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ ഇവരെ സന്നിധാനത്തേക്ക് കയറ്റി വിടുന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനം എടുത്തിയിട്ടില്ല.

യുവതിയുമായി പോലീസിന്റെ ചര്‍ച്ച

യുവതിയുമായി പോലീസിന്റെ ചര്‍ച്ച

സുരക്ഷ ആവശ്യപ്പെട്ടെത്തിയ യുവതിയുമായി പോലീസ് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പമ്പ സ്റ്റേഷനില്‍ പോലീസ് കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ടിരിക്കുകയാണ്. രാത്രിയില്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ പോലീസ് ഉദ്ദേസിക്കുന്നില്ലെന്നാണ് സൂചന. അതേസമയം കനത്ത സുരക്ഷയിലാണ് ശബരിമലയും സന്നിധാനവും. മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നിയന്ത്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മലകയറുന്നവര്‍ക്ക് സന്നിധാനത്ത് തങ്ങാനാകില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങാം

ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങാം

യുവതി തന്റെ ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയെന്നാണ് സൂചന. ഇവരെ ഭര്‍ത്താവ് നിര്‍ബന്ധിപ്പിച്ച് പമ്പയില്‍ എത്തിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസയമം ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുവതി ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടും നിര്‍ണായകമാണ്. നേരത്തെ ആക്ടിവിസ്റ്റുകളെ ദര്‍ശനത്തിന് അനുവദിക്കില്ലെന്നും ഭക്തരായ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

നാമജപ പ്രാര്‍ത്ഥന

നാമജപ പ്രാര്‍ത്ഥന

പമ്പയില്‍ യുവതി എത്തിയെന്നറിഞ്ഞ് പമ്പ ഗണപതി ക്ഷേത്രത്തില്‍ ഭക്തരുടെ നാമജപ പ്രാര്‍ത്ഥനയും തുടങ്ങിയിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വതത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ ഭക്ത ജനക്കൂട്ടം ഇവിടെയുണ്ട്. ഇവര്‍ ശരണ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകുട്ടാനാവില്ലെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അഞ്ജു ആക്ടിവിസ്റ്റാണോ?

അഞ്ജു ആക്ടിവിസ്റ്റാണോ?

മുമ്പ് പ്രതിഷേധത്തിന്റെ ഭാഗമായി ആക്ടിവിസ്റ്റുകള്‍ ദര്‍ശനം നടത്താനെത്തിയ സാഹചര്യത്തില്‍ അഞ്ജുവിന്റെ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ ആക്ടിവിസ്റ്റാണോ എന്നാണ് പരിസോധിക്കുന്നത്. അതേസമയം സന്നിധാനത്തെ സുരക്ഷ കണക്കിലെടുത്ത് അടുത്ത ദിവസം മാത്രമേ പോകാനാവൂ എന്നാണ് പോലീസിന്റെ നിലപാടെന്നാണ് സൂചന. നേരം വൈകിയതിനാല്‍ മതിയായ സുരക്ഷ നല്‍കാനാവില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നാണ് വിവരം.

ചിത്തിര ആട്ടത്തിരുനാള്‍ പൂജ

ചിത്തിര ആട്ടത്തിരുനാള്‍ പൂജ

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കോടെയാണ് ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ നടന്നത്. ഈ മാസം പത്തുവരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.അതേസമയം പോലീസ് നിയന്ത്രണവും കെഎസ്ആര്‍ടിസി ബസുകളുടെ കുറവും മൂലം നിലയ്ക്കലെത്തിയ തീര്‍ത്ഥാടകര്‍ വലഞ്ഞു. മണിക്കൂറുകളോളം കാത്തു നിന്ന ശേഷം കുട്ടികളടക്കം ആയിരത്തിലേറെ പേര്‍ നടന്ന് പോയതോടെയാണ് അധികം ബസുകള്‍ പോലീസ് ഏര്‍പ്പാടാക്കിയത്. അതേസമയം രാവിലെ മുതല്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധം നിലയ്ക്കലുണ്ടായിരുന്നു.

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു; വന്‍ സുരക്ഷചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നു; വന്‍ സുരക്ഷ

ശബരിമല യുവതീ പ്രവേശനം.. 13 ാം തീയതി സുപ്രീം കോടതിയില്‍ എന്ത് സംഭവിക്കും?ശബരിമല യുവതീ പ്രവേശനം.. 13 ാം തീയതി സുപ്രീം കോടതിയില്‍ എന്ത് സംഭവിക്കും?

English summary
25 year old woman reached pamba to go to sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X