Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ നിന്നും 3 പേര്‍ കേരളത്തിലേക്ക്; ഒരാഴ്ച ചര്‍ച്ച, 3 മാസത്തിനുള്ളില്‍ വന്‍ മാറ്റം

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കാന്‍ എഐസിസി നേതൃത്വം. ഡിസിസി തലത്തിലെ പുനഃസംഘടനയാവും ആദ്യം നടക്കുക. അതിന് പിന്നാലെ ബോക്ക്, കെപിസിസി തലത്തിലും മാറ്റങ്ങള്‍ ഉണ്ടാവും. മൂന്ന് മാസത്തിനുള്ള ഇതിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ കമ്മറ്റികള്‍ നിലവില്‍ വരണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ അഭിപ്രായം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്‍റെ ചുമതലക്കാരായ മൂന്ന് എഐസിസി സെക്രട്ടറിമാര്‍ ഉടന്‍ തന്നെ സംസ്ഥാനത്ത് എത്തും.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

എഐസിസി

എഐസിസി സെക്രട്ടറിമാര്‍ എത്തുന്നത് സംബന്ധിച്ച് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി പ്രസിഡന്‍റിന് കത്ത് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 24 ന് സംസ്ഥാനത്ത് എത്തുന്ന സെക്രട്ടറിമാര്‍ ഒരാഴ്ചയോളം സംസ്ഥാനത്ത് ഉണ്ടാവും.

3 പേര്‍

പി വിശ്വനാഥന്‍, ഐവാന്‍ ഡിസൂസ, പിവി മോഹന്‍ എന്നീ നേതാക്കളാണ് എഐസിസി പ്രതിനിധികളായി എത്തുന്നത്. മേഖല അടിസ്ഥാനത്തിലാവും ഇവര്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുക. പി വിശ്വനാഥന്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തുക.

ചര്‍ച്ചകള്‍

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഐവാൻ ഡിസൂസ ചര്‍ച്ച നടത്തുമ്പോള്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ ചുമതല പിവി മോഹനനാണ്. ഭാരവാഹികളെ നിയമിക്കുന്നത് സംബന്ധിച്ച് എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തും.

പ്രാദേശിക തലം

പ്രാദേശിക തലത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം മൂവര്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, കെ മുരളീധരന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ച നടത്തും.

ഡിസിസി അധ്യക്ഷ പദവികള്‍

ആഗസ്റ്റ് പതിനഞ്ചിനകം മൂന്ന് സെക്രട്ടറിമാരും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. പുനഃസംഘടനയില്‍ ഏറ്റവും പ്രശ്നമാവുക ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദമാവും. ഡിസിസി അധ്യക്ഷ പദവികള്‍ പിടിച്ചെടുക്കാന്‍ ഇപ്പോള്‍ തന്നെ വലിയ നീക്കങ്ങള്‍ ഗ്രൂപ്പുകള്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഒരു പരിഗണനയും

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് പദവികളിലെ നിയനത്തില്‍ ഗ്രൂപ്പുകള്‍ക്ക് ഒരു പരിഗണനയും ലഭിച്ചില്ല. ഡിസിസികളുടെ കാര്യത്തിലും ഈ രീതി തുടര്‍ന്നാല്‍ പാര്‍ട്ടിയിലെ സ്വാധാനം കൈവിട്ട് പോവുകമെന്ന് നേതാക്കള്‍ അറിയാം. അതുകൊണ്ട് തന്നെയാണ് ഡിസിസി അധ്യക്ഷ സ്ഥാനം പിടിക്കാന്‍ ഗ്രൂപ്പുകള്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് നേരത്തെ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പല ജില്ലകളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത് പഴയ പേരുകള്‍ തന്നെയാണ്. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ പ്രായപരിധി കൊണ്ട് വരില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

    ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+