കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യായിരത്തോളം അധ്യാപക അനധ്യാപകർ വാക്സിൻ സ്വീകരിച്ചിട്ടില്ല: വിദ്യാഭ്യാസമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്തതായി അയ്യായിരത്തോളം അധ്യാപകരും അനധ്യാപകരുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇവർക്കെതിരെ കൊവിഡ് ഉന്നതല സമിതിയുമായും ദുരന്തനിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. അധ്യാപകർ വാക്സിനെടുക്കാത്തതിനെ ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല.വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.

1

സ്കൂൾ തുറന്ന് ഒരു മാസം പിന്നിടുമ്പോൾ ഇതുവരെ കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത അയ്യായിരത്തോളം അധ്യാപക അനധ്യാപകർ സംസ്ഥാനത്തെ സ്കൂളുകളിലുണ്ടെന്ന് മാധ്യമങ്ങളോട് തുറന്നു സമ്മതിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വാക്സിനേഷൻ നടപടികൾ ഫലപ്രദമായി വിനിയോഗിക്കാത്ത അധ്യാപകർക്കെതിരെ വാശിയോടെയുള്ള സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല. എല്ലാവരും വാക്സിൻ എടുക്കാൻ തയ്യാറാക്കണം. ചില അധ്യാപകർ വാക്സിൻ എടുക്കാതെ സ്കൂളുകളിൽ വരുന്നുണ്ട്. ഇത് ശരിയായ കാര്യമല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍

2


മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ലെന്നുള്ളത് ഗൗരവതരമാണെന്നും മന്ത്രി വ്യക്തമാക്കി.

3

കൊവിഡ് ഉന്നതല സമിതിയുമായും ദുരന്തനിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം ഇത്തരക്കാർക്കെതിരെ തുടർനടപടികൾ സ്വീകരിക്കും. അധ്യാപകർ വാക്സിനെടുക്കാത്തതിനെ ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സ്കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് തന്നെ വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയും അത് ബാധിക്കും.

ദത്ത് കേസ്: പെറ്റമ്മയും പോറ്റമ്മയും തമ്മിൽ തർക്കം; പ്രശ്നപരിഹാരത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽദത്ത് കേസ്: പെറ്റമ്മയും പോറ്റമ്മയും തമ്മിൽ തർക്കം; പ്രശ്നപരിഹാരത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ

4

സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്സിനെടുക്കാൻ അധ്യാപകരോടും അനധ്യാപകരോടും സർക്കാർ പലക്കുറി നിർദ്ദേശിച്ചിരുന്നു. വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നും നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദങ്ങൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർശന മുന്നൊരുക്കങ്ങൾ സ്വീകരിച്ചാൽ മാത്രമേ വൈറസിനെതിരായ പ്രതിരോധം സൃഷ്ടിക്കാനാവുകയുള്ളൂ. കുട്ടികളുടെയും പൊതുസമൂഹത്തിൻ്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

English summary
There are about 5,000 teachers and non-teachers in the state who have not been vaccinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X