Get Updates
Get notified of breaking news, exclusive insights, and must-see stories!

55 ശതമാനം സീറ്റ് കൊടുത്തിട്ടും 3 യുവാക്കളാണ് ജയിച്ചത്, പടിയിറങ്ങുമ്പോള്‍ ഒളിയമ്പുമായി ചെന്നിത്തല

തിരുവനന്തപുരം: യുവാക്കള്‍ തന്റെ മാറ്റത്തിനായി ആവശ്യമുയര്‍ത്തിയതിന്റെ രോഷം പരോക്ഷമായി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. യുവാക്കള്‍ക്കെതിരെ ഒളിയമ്പ് എയ്താണ് അദ്ദേഹം പടിയിറങ്ങിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 55 ശതമാനത്തോളം യുവാക്കള്‍ക്കാണ് സീറ്റ് നല്‍കിയത്. എന്നിട്ട് ജയിച്ചത് വെറും മൂന്ന് മാത്രമാണ്. ഇക്കാര്യം വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം യുവാക്കള്‍ മാത്രമല്ല കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന സന്ദേശം കൂടി ചെന്നിത്തല പറഞ്ഞതിലുണ്ട്. വിഡി സതീശന്‍ പ്രതിപക്ഷ എന്ന നിലയില്‍ തിളങ്ങും. 2001 മുതല്‍ നിയമസഭയ്ക്കുള്ളിലുണ്ട് സതീശനെന്നും ചെന്നിത്തല പറഞ്ഞു.

1

35 വര്‍ഷത്തോളം സ്വന്തം സഹോദരനെ പോലെ ആത്മബന്ധമുണ്ട് സതീശനുമായി. ഈ പദവിയില്‍ അദ്ദേഹം .തിളങ്ങും. അതേസമയം തന്റെ നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ജനം വിലയിരുത്തട്ടെ. സഭയ്ക്കുള്ളില്‍ പുറത്ത് അഗ്രസ്സീവായിട്ടാണ് താന്‍ നിലപാടെടുത്തത്. അഴിമതി ആരോപണങ്ങളും പുറത്തുകൊണ്ടുവന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം മികച്ചതാണ്. സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ സാധിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന പല വിഷയങ്ങളും ഒടുവില്‍ സര്‍ക്കാരിന് തിരുത്തേണ്ടി വന്നത് എല്ലാവരും കണ്ടതാണെന്നും ചെന്നിത്തല വ്യക്തമാക്കി.

താന്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം എത്രത്തോളം ജനങ്ങളില്‍ എത്തിക്കാനായി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പിണറായി സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന നിലപാടില്‍ മാറ്റമില്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചെന്ന് കരുതി ആ അഴിമതികളൊന്നും ഇല്ലാതാവുന്നില്ല. അത് വെള്ളപൂശാനുമാവില്ല. കൊവിഡിനെ തുടര്‍ന്നും പ്രളയവും നിപ്പയും ഓഖിയുമെല്ലാം വന്നപ്പോഴും സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ വോട്ടായി മാറിയോ എന്ന് കോണ്‍ഗ്രസും ഒപ്പം യുഡിഎഫും പരിശോധിക്കണം. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

അതേസമയം പ്രതിപക്ഷ സ്ഥാനത്ത് തുടരാനായിരുന്നു ചെന്നിത്തല ആഗ്രഹിച്ചിരുന്നത്. എന്നാല്‍ യുവാക്കളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് ചെന്നിത്തലയെ മാറ്റേണ്ടി വന്നത്. യുവാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമുണ്ടായിരുന്നു. ഇതാണ് ചെന്നിത്തലയെ ചൊടിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ പ്രത്യേക പദവിയൊന്നുമില്ലാത്ത ചെന്നിത്തല സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കെസി ജോസഫും യുവാക്കള്‍ക്കെതിരെയുള്ള രോഷം ചെറിയ തോതില്‍ പ്രകടിപ്പിച്ചിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുകയാണ് ഇനി സതീശന് ചെയ്യാനുള്ളത്.

ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് തടയിടുമെന്ന് പ്രതിപക്ഷനേതാവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+