മൂന്ന് മാസത്തിനിടെ പിടിയിലായത് 55 പിടികിട്ടാപുള്ളികളും 160 വാറണ്ട് പ്രതികളും

  • Posted By:
Subscribe to Oneindia Malayalam

കാസറഗോഡ്: എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള വാറണ്ട് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കാസറഗോഡിൽ നിന്നും മൂന്ന് മാസത്തിനിടയിൽ 55 പിടികിട്ടാപുള്ളികളും 160 വാറണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്‌തു.

വാട്സ്ആപ്പിന് പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും പണി കിട്ടി: ട്വിറ്ററില്‍ ഫേസ്ബുക്കിന് തെറിവിളി!!

അറസ്റ്റിലായവരിൽ കൊലപാതകം,കൊലപാതകശ്രമം,പിടിച്ചുപറി,മോഷണം, കഞ്ചാവ് കടത്ത് എന്നീ കേസുകളിൽ പെട്ടവരും ഉൾപെടുന്നതായി പോലീസ് പറഞ്ഞു.വിവിധ കേസുകളിൽ പെട്ട് കോടതിയിൽ ഹാജരാവാതെ മുങ്ങിനടക്കുന്നവരും അറസ്റ്റിലായ കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകളിൽ പ്രതിയായവരും ഗൾഫിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.

jail12

പലതരത്തിലുള്ള അക്രമണം നടത്തി ഒളിച്ചു നടക്കുന്നവരെ പിടികൂടാനായി വല വിരിച്ചിരിക്കുകയാണ് പോലീസ്. ഇനിയും പിടികൊടുക്കാതെ ഗൾഫ് നാടുകളിലേക്ക് കടന്നവരെയും പിടികൂടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

English summary
55 wanted criminals and 160 warrant criminals were caught within 3 months

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്