ഫേസ്ബുക്ക് മെസ്സഞ്ചര്‍ തിരിച്ചെത്തി!! പരാതികള്‍ ട്വിറ്ററില്‍, പിന്നീട് സംഭവിച്ചത്

  • Written By:
Subscribe to Oneindia Malayalam

വാട്സ്ആപ്പ് നിശ്ചലമായതിന് പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിന് സംഭവിച്ച തകരാറ്  പരിഹരിച്ചു.  വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 30 മിനിറ്റ് വാട്സ്ആപ്പ് നിശ്ചലമായതോടെ ട്വിറ്ററിലാണ് വാട്സ്ആപ്പ് ഉപഭോക്താക്കള്‍ പ്രശ്നത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. സമാന രീതിയിലാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ നിശ്ചലമായോ എന്ന തരത്തിലുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് മെസ്സഞ്ചറിലെ മെസേജുകള്‍ ഡിലീറ്റായതായി കണ്ടെത്തിയതായി പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മെസേജ് അയയ്ക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയാതെ വന്നതോടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ ഈ പ്രശ്നം ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ അനുഭവപ്പെട്ട സാങ്കേതിക തകരാര്‍ യൂറോപ്പിലാണ് ഏറ്റവുമധികം പ്രകടമായത്. ഇന്ത്യയിലും ഇന്തോനേഷ്യയിലുമുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് തടസ്സം നേരിട്ടതിനൊപ്പം വിയറ്റ്നാമില്‍ നിന്നും സമാന പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെര്‍വര്‍ തകരാര്‍ മൂലമാണ് ഈ പ്രതിസന്ധിയുണ്ടായതെന്നാണ് വാട്സ്ആപ്പില്‍നിന്നുള്ള വിവരം.

fbmessenger

വാട്സ്ആപ്പ് അരമണിക്കൂര്‍ നിശ്ചലമായതിനെക്കുറിച്ച് വാട്സ്ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് നിശ്ചലമായത് എന്നത് സംബന്ധിച്ച വിവരവും ലഭ്യമല്ല. ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പിലെ പലപ്രദേശങ്ങളിലും വാട്സ്ആപ്പ് നിശ്ചലമായിട്ടുണ്ട്. #whatsappdown എന്നപേരില്‍ ഹാഷ് ടാഗ് പ്രചാരണവും നടന്നുവരുന്നുണ്ട്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. ഈ വര്‍ഷത്തില്‍ വാട്സ്ആപ്പ് മൂന്നാം തവണയാണ് ഇത്തരത്തില്‍ നിശ്ചലമാകുന്നത്. നേരത്തെ മെയ് മാസത്തില്‍ രണ്ട് തവണയും ആഗസ്റ്റില്‍ ഒരു തവണയും വാട്സ്ആപ്പ് നിശ്ചലമായിരുന്നു.

English summary
After Whatsapp Facebook messenger goes down

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്