കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയത്തിലേക്ക് കുട്ടികള്‍; 8 പേര്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു മുതിര്‍ന്നവരെയാണ് അറസ്റ്റ് ചെയ്തത്. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ബീഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 589 കുട്ടികളെയാണ് തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹായത്തോടെ പാലക്കാട് റെയില്‍വേ പോലീസ് ആണ് മനുഷ്യക്കടത്ത് കണ്ടുപിടിച്ചത്.

Olavakkode Station

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ വിലകൊടുത്ത് വാങ്ങിയതാണ് എന്ന് ആരോപണം ഉണ്ട്. ഇത് സംബന്ധിച്ച് ഒരു പൊതു പ്രവര്‍ത്തക പേലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായത്തിനും മറ്റ് സര്‍ക്കാരിതര സംഘടനകളുടെ ധനസഹായത്തിനും വേണ്ടി കുട്ടികളുടെ എണ്ണം കൂട്ടാനാണ് അനാഥാലയ അധികൃതര്‍ ഇത്തരത്തില്‍ കുട്ടികളെ കടത്തിക്കൊണ്ടുവരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

മുക്കത്തെ മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റിയുടെ അനാഥാലയത്തിലേക്കും മലപ്പുറം വെട്ടത്തൂരിലെ അന്‍വറുല്‍ ഹുദ കോംപ്ലക്‌സ് അനാഥാലയത്തിലേക്കും ആണ് കുട്ടികളെ കൊണ്ടുവന്നത്.

അനാഥാലയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ നിറക്കുക എന്ന ഉദ്ദേശവും ഇത്തരം മനുഷ്യക്കടത്തിന് ഉണ്ടെന്നാണ് വിവരം. ഡിവിഷന്‍ ഫാള്‍ ഒഴിവാക്കാനാണത്രെ ഇത്തരം കുട്ടികളെ ഉപയോഗിക്കുന്നത്.

അവധിക്കാലത്ത് സ്വദേശത്തേക്ക് പോയ കുട്ടികള്‍ മടങ്ങിവരികയാണെന്നായിരുന്നു ആദ്യം കൂടെയുള്ള മുതിര്‍ന്ന വ്യക്തികള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കുട്ടികളില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. ബംഗ്ലാദേശ് അഭയാര്‍ത്ഥികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു.

കൂടെ ഉണ്ടായിരുന്ന മുതിര്‍ന്നവര്‍ ഉസ്താദുമാര്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഇവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുട്ടികളോട് ക്രൂരമായാണ് പെരുമാറിയതെന്നും പറയുന്നു.

English summary
8 arrested for trafficking kids for orphanage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X