സജി ചെറിയാന് ആഢംബര വസതി അനുവദിച്ച് സര്‍ക്കാര്‍; മാസവാടക 85000 രൂപ
അതേസമയം ഈ വീട് വഞ്ചിയൂര്‍ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ വീട് മന്ത്രിയുടെ താമസത്തിനായി അറ്റകുറ്റപ്പണി നടത്തും. വൈദ്യുതി ചാര്‍ജ്, വാട്ടര് ചാര്‍ജ് എന്നിവയ്ക്ക് പുറമേയാണ് ഇത്രയും വലിയ വാടക നല്‍കേണ്ടത്

തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയ മന്ത്രി സജി ചെറിയാന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വസതിയനുവദിച്ചു. തിരുവനന്തപുരത്തെ തൈക്കാടി വില്ലേജിലുള്ള ഈശ്വര വിലാസ റെസിഡന്‍സ് അസോസിയേനിലാണ് വസതിയുള്ളത്.
ഇവിടെ 392ാം നമ്പര്‍ വസതിയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഈ വീടിന്റെ മാസ വാടക 85000 രൂപയാണ്. പൊതുഭരണവകുപ്പാണ് മന്ത്രിക്ക് വീട് എടുത്ത കാര്യം അറിയിച്ചത്. നേരത്തെ ഔദ്യോഗിക വസതിയൊന്നും ഒഴിവില്ലാത്തത് കൊണ്ടാണ് വീട് വാടക്കയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വീടിന്റെ വാടക നല്‍കുക വിനോദ സഞ്ചാര വകുപ്പാണ്.

അതേസമയം ഈ വീട് വഞ്ചിയൂര്‍ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ വീട് മന്ത്രിയുടെ താമസത്തിനായി അറ്റകുറ്റപ്പണി നടത്തും. വൈദ്യുതി ചാര്‍ജ്, വാട്ടര് ചാര്‍ജ് എന്നിവയ്ക്ക് പുറമേയാണ് ഇത്രയും വലിയ വാടക നല്‍കേണ്ടത്.
വീടിന്റെ മോടി പിടിപ്പിക്കലിന് അടക്കം ലക്ഷങ്ങള്‍ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഔട്ട് ഹൗസ് അടക്കം വിശാല സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഒരു വര്‍ഷം വാടക മാത്രം 10.20 ലക്ഷം ആകും. നിലവില്‍ ഔദ്യോഗിക വസതിയായി സര്‍ക്കാര്‍ മന്ദിരങ്ങളൊന്നും ഒഴിവില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നല്‍കിയതും വാടക വീടാണ്.
ചീഫ് വിപ്പിന്റെ വാടക വീടിന് 45000 രൂപയായിരുന്നു നല്‍കിയത്. നിലവില്‍ കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. നേരത്തെ ഇപി ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന വസതിയാണിത്.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
അതേസമയം നേരത്തെ രാജിവെക്കുന്നതിന് മുമ്പ് സജി ചെറിയാന്‍ താമസിച്ചിരുന്ന കവടിയാറിലെ വീട് കായിക മന്ത്രി അബ്ദുറഹ്‌മാനായിരുന്നു നല്‍കിയത്. ഇതേ തുടര്‍ന്നാണ് വസതിയൊന്നും ഒഴിവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ന്നാണ് വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications