കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവർത്തിച്ചുള്ള മരണങ്ങളിൽ ആശങ്ക, പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ചിന്‍റെ ഉപയോഗം നിർത്തി

Google Oneindia Malayalam News

തിരുവനന്തപുരം: വാക്സിൻ എടുത്തിട്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പേവിഷബാധ ഒരു ബാച്ച് വിതരണം നിർത്തിവെച്ചു. KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നാണ് നിർദേശം. മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ വെയർ ഹൌസുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. . കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത ഈ വാക്സീനുകൾ ലഭിച്ചിട്ടുള്ള ആശുപത്രികളിൽ നിന്നും ഇത് തിരിച്ചെടുക്കാനും തീരുമാനമായി.

തിരിച്ചെടുക്കുന്ന KB21002 ബാച്ചിൽ ഉൾപ്പെട്ട വാക്സീനടക്കമുള്ളത് ലേബൽ ചെയ്ത് കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്നും നിർദേശം ഉണ്ട്. എത്രയും പെട്ടന്ന്
വാക്സിനുകൾ തിരിച്ചെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വെയർ ഹൌസുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.
വാക്സിൽ തിരിച്ചെടുത്ത ശേഷം വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാര പരിശോധനക്ക് ആയി സെൻട്രൽ ഡ്രഗസ് ലബോറട്ടിയിലേക്ക് അയക്കും.

vaccine

മൂന്നു മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിൻ സൂക്ഷിക്കേണ്ടത്.ഊഷ്മാവിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ഗുണനിലവാരത്തിൽ പ്രശ്നം ഉണ്ടാകും.വാക്സീന്‍ ഗുണനിലവാര പരിശോധനക്ക് ഒപ്പം വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനും കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ സർക്കാർ മേഖലയിലെ കോൾഡ് ചെയിൻ സംവിധാനത്തെ കുറിച്ച് ഡ്രഗ്സ് കൺട്രോളർ വകുപ്പോ ആരോഗ്യ വകുപ്പോ പരിശോധിക്കുന്നില്ല.

' അമ്മ സംഘടന മോഹന്‍ലാലിന്റേതല്ല', പുറത്തുപോയവരെ തിരികെ സ്വീകരിക്കാന്‍ സന്തോഷമെന്ന് താരം' അമ്മ സംഘടന മോഹന്‍ലാലിന്റേതല്ല', പുറത്തുപോയവരെ തിരികെ സ്വീകരിക്കാന്‍ സന്തോഷമെന്ന് താരം

ചില ആശുപത്രികളിൽ റഫ്രിജറേറ്റർ ഉണ്ടാകാം. എന്നാൽ ജനറേറ്റർ അടക്കം സംവിധാനങ്ങൾ ഇല്ലാത്ത ആശുപത്രികൾ ഉണ്ട്. കറണ്ട് പോയാൽ തീരുന്നതാണ് ഇവിടങ്ങളിലെ കോൾഡ് ചെയിൻ സംവിധാനം.അതേസമയം സ്വകാര്യ മേഖലയിലെ കോൾഡ് ചെയിൽ സംവിധാനം മാത്രമാണ് പരിശോധിക്കുക എന്നാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗം അറിയിച്ചിട്ടുള്ളത്. വാക്സീൻ പരിശോധനക്ക് ഒപ്പം കോൾഡ് ചെയിൽ സംവിധാനം കൂടി പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കിയില്ലെങ്കിൽ ദുരന്തങ്ങൾ ഇനിയും അവർത്തിക്കാനുള്ള സാധ്യതയും തള്ളി കളയാനാവില്ല. നിലവിൽ സംസ്ഥാനത്ത് 573 സർക്കാർ ആശുപത്രികൾ വഴിയാണ് നിലവിൽ പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നത്.

വാക്സിൻ എടുത്തിട്ടും സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ടവർ മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതോടെയാണ് വാക്സിന്റെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നത്. തുടർന്ന് നായകളുടെ മരിച്ച് മരണങ്ങൾ അന്വഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

English summary
a batch of rabies vaccine stopped recalled for further tests most of the hospitals have weak cold chain system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X