കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുറ്റുമതില്‍ കാട്മൂടി തകര്‍ന്നു;വടകര സബ്ജയില്‍ സുരക്ഷാ ഭീഷണിയില്‍

  • By Desk
Google Oneindia Malayalam News

വടകര: ഒരു നൂറ്റാണ്ടോളം പഴാക്കമുള്ള വടകര സബ്ജയില്‍ സുരക്ഷാ ഭീഷണിയില്‍. കാട് മൂടി കിടക്കുന്ന ചുറ്റുമതില്‍ പലയിടത്തും തകര്‍ന്നു.വടകര താലൂക്ക് ഓഫിസ് വളപ്പിലെ ജയില്‍ പരിസരത്തെ കാടും മരങ്ങളും സമീപവാസികൾക്കും ഭീഷണിയായി. റോഡിനടുത്തുള്ള മതിലിന് വിള്ളലും തകർച്ചയുമുണ്ടാക്കിയിട്ടും മരങ്ങൾ വെട്ടാൻ നടപടിയായിട്ടില്ല.

കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!
ജയിലിനോട് ചേർന്നു കിടക്കുന്ന ചുറ്റുമതിൽ ഉടൻ ബലപ്പെടുത്തിയില്ലെങ്കിൽ വൻ അപകടത്തിനു സാധ്യതയുണ്ട്. കോൺക്രീറ്റ് ചെയ്തും കരിങ്കൽ കെട്ടിയും പണിത മതിൽ പലയിടത്തും തകർന്നിരിക്കുകയാണ്.മരത്തിന്റെ വേരുകളും കാടും നിറഞ്ഞ് മതിൽ തിങ്ങി വരികയാണ്. കരിങ്കൽ കെട്ടുകൾ നേരത്തേ രണ്ടു തവണ പൊട്ടി വീണിരുന്നു. ഇത് നന്നാക്കാത്തതു കൊണ്ട് കുറെ ഭാഗം കൂടി തകരാൻ പാകത്തിലാണ്.

vadakara

ജെ‍ടി റോഡിലേക്ക് മാർക്കറ്റ് റോഡിൽ നിന്നു കയറാവുന്ന എളുപ്പ വഴിയായതു കൊണ്ട് ഇതുവഴി ഗതാഗതം കൂടുതലാണ്. വൻ ഉയരത്തിലുള്ള മതിൽ കാണാൻ പോലും കഴിയാത്ത തരത്തിലാണ് കാട് മൂടി നിൽക്കുന്നത്.ഇതിനോട് ചേർന്ന് സബ് ജയിലിന്റെ ഒരു ഭാഗം കുറെ നാൾ മുൻപ് ഇടിഞ്ഞു വീണിരുന്നു. ഇവിടെ മാലിന്യം തള്ളുന്നത് പതിവായതു കൊണ്ട് പരിസരത്തെ വീട്ടുകാർക്കും കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. മുള്ളൻപന്നിയും തെരുവു നായ്ക്കളും ഇവിടെ തമ്പടിക്കുന്നതു കൊണ്ട് രാത്രി റോഡിലൂടെ പോകാനും ഭയമാണ്.

രണ്ടു വർഷം മുൻപ് വാർഡ് കൗൺസിലറും പരിസരവാസികളും റവന്യു അധികൃതർക്ക് ഇതേപ്പറ്റി പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കേണ്ട വിഷയത്തിൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കാടു വെട്ടലും മതിൽ നന്നാക്കലും വൈകുകയാണ്. താലൂക്ക് ഓഫിസ് വളപ്പിലെ ആശ്വാസ കേന്ദ്രത്തോട് ചേർന്നാണ് കാട്. ഇത് കെട്ടിടത്തിനും ഭീഷണിയാണ്.

English summary
a century old vadakara sub-jail wall is crashed in many portion and jail is in the threat of security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X