കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

  • By: Desk
Subscribe to Oneindia Malayalam
എംഎല്‍എമാരില്‍ അധികവും ക്രിമിനലുകള്‍

തിരുവനന്തപുരം: കേരള നിയമസഭയിലെ 87 എംഎൽമാരും ക്രമിനലുകളെന്ന് റിപ്പോർട്ട്. പകുതിയിലധികവും ക്രമിനലുകളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ നിയമസഭയേക്കാൾ ഈ സഭയിലാണ് ക്രിമിനൽ കേസുകളിൽപെട്ടവർ കൂടുതലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ലേഡി ഡോക്ടറുടെ ആഢംബരപൂർണ്ണമായ വിവാഹ നിശ്ചയം; പക്ഷേ പിന്നീട്... ബസ്സ് കണ്ടക്ടറുമായി...

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത എംഎൽഎമാരുടെ പട്ടികയിൽ സിപിഎമ്മാണ് ഒന്നാം സ്ഥാനത്തുള്ളത്. 27 എംഎൽഎമാർക്കെതിരെ ഗുരുതര ക്രമിനൽ കേസുകളുണ്ട്. ഇതിൽ 17 പേർ സിപിഎം എംഎൽഎമാരാണ്. 140 എംഎൽമാരിൽ 87 പേരാണ് ക്രിമിനൽ പട്ടികയിലുള്ളത്. കോടിപതികളായ 61 എംഎൽഎമാരാണ് കേരള നിയമസഭയിലുള്ളത്.

സ്ത്രീകൾക്കെതിരായ അതിക്രമം

സ്ത്രീകൾക്കെതിരായ അതിക്രമം

ജാമ്യമില്ലാ കുറ്റം മുതൽ വർഷങ്ങൾ വരെ ശിക്ഷ ലഭിക്കുന്ന കേസുകളും തിരഞ്ഞെടുപ്പ് ക്രമക്കേടും സ്ത്രീകൾക്കെതിരായ അതിക്രമം വരെയുള്ള ഗുകുതര കുറ്റകൃത്യങ്ങലിൽപെടുന്ന കേസുകളാണ് ഇവർക്കെതിരെയുള്ളത്.

ധനികൻ തോമസ് ചാണ്ടി തന്നെ

ധനികൻ തോമസ് ചാണ്ടി തന്നെ

ധനികനായ നിയമസഭ അംഗം തോമസ് ചാണ്ടിയാണ്. 92 കോടി രൂപയാണ് ആസ്തി. ഇപ്പോൾ അഴിമതി നേരിടുന്ന മന്തച്രി കൂടിയാണ് തോമസ് ചാണ്ടി.

കോടിപതികളിലും സിപിഎം

കോടിപതികളിലും സിപിഎം

സിപിഎമ്മിൽ 15 പേരും, മുസ്ലീം ലീഗിന്റെ 14 പേരും കോൺഗ്രസിന്റെ 13 പേരും പതിനാലാം നിയമസഭയിൽ കോടിപതികളാണ്.

മുൻ നിയമസഭയേക്കാൾ കൂടുതൽ

മുൻ നിയമസഭയേക്കാൾ കൂടുതൽ

മുൻ നിയമസഭയേക്കാൾ ഈ നിയമസഭയിലാണ് ക്രമിനൽ കേസുകളിൽ പെട്ടവരിൽ കൂടുതലുള്ലതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് നിയമസഭയിൽ പഞ്ഞമില്ല

കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് നിയമസഭയിൽ പഞ്ഞമില്ല

നിയമസഭയിലെ ഗുരുതര കുറ്റകൃത്യങ്ങളിൽപെട്ടവരിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് സിപിഎമ്മാണെങ്കിൽ രണ്ടാം സ്ഥാനത്ത് കോൺഗ്രസ് എംഎൽഎമാരാണ്. കോൺഗ്രസിലെ അഞ്ച് പേരാണ് പട്ടികയിലുള്ളത്. സിപിഐയുടെ മൂന്ന് എംഎൽഎമാരും ലിസ്റ്റിലുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിലെ സത്യവാങ് മൂലം

നിയമസഭ തിരഞ്ഞെടുപ്പിലെ സത്യവാങ് മൂലം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

English summary
Kerala's87 MLAs are criminals, report
Please Wait while comments are loading...