കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം കഴിഞ്ഞിട്ട്‌ ഒന്നരമാസം, പെണ്ണ് രണ്ട് മാസം ഗർഭിണി; ഇതെങ്ങനെ, വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

ആരോഗ്യ വിഷയങ്ങളില്‍ ഏറെ തെറ്റിദ്ധാരണപരത്തുന്ന വാർത്തകളും പ്രചരണങ്ങളും നടക്കുന്ന കാലമാണിത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കൂട്ടത്തിലേറേയും നമുക്ക് ഇടയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിലകൊള്ളുകയും ആരോഗ്യരംഗത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് ഡോ. ഷിംന അസീസ്.

ഇപ്പോഴിതാ അത്തരമൊരു പോസ്റ്റുമായി വീണ്ടും ജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ് ഡോക്ടർ. കല്യാണം കഴിഞ്ഞിട്ട്‌ ഒന്നരമാസം ആയ ആള്‍ക്ക് എങ്ങനെ രണ്ട്‌ മാസം പ്രായമുള്ള ഗർഭം എന്നതിനെക്കുറിച്ചാണ് ഷിംനയുടെ പോസ്റ്റ്.

നാലഞ്ച് വർഷം മുൻപ് എഴുതിയിട്ടൊരു

നാലഞ്ച് വർഷം മുൻപ് എഴുതിയിട്ടൊരു പോസ്റ്റിനെക്കുറിച്ച് സംസാരിച്ച് പരിചയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്. വിശേഷങ്ങളൊക്കെ ഓടി വന്ന് പറയുന്നവൾ, ഞങ്ങള്‍ പരിചയപ്പെട്ടതും ഒരു 'വിശേഷത്തിന്റെ വിശേഷം' പറഞ്ഞാണ്. കല്യാണം കഴിഞ്ഞിട്ട്‌ ഒന്നരമാസം. ഓള്‌ ഗർഭിണിയായി, ആദ്യസ്‌കാൻ കഴിഞ്ഞു. സ്‌കാൻ ചെയ്‌ത്‌ നോക്കിയപ്പോ രണ്ട്‌ മാസം പ്രായമുള്ള ഗർഭം. പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം...!!!

'ധന്യയുടെ എതിരാളി റോബിനായിരുന്നോ': ചില പ്രശ്നങ്ങളുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ധന്യ'ധന്യയുടെ എതിരാളി റോബിനായിരുന്നോ': ചില പ്രശ്നങ്ങളുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ധന്യ

ഇത്തരത്തിൽ സംഭവിച്ച്‌ കാര്യം മനസ്സിലാവാതെ

ഇത്തരത്തിൽ സംഭവിച്ച്‌ കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെൺകുട്ടികൾ ധാരാളമുണ്ട്. പലപ്പോഴും പുതുമണവാട്ടികൾ, അല്ലെങ്കിൽ ജോലിസംബന്ധമായും മറ്റും മാറി നിൽക്കുന്ന പങ്കാളി ഒക്കെയുള്ളിടത്താണ് കൺഫ്യൂഷൻ സംഭവിക്കുന്നത്. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന്‌ വന്നെന്ന്‌ മനസ്സിലാവില്ല. ഈ പെണ്‍കുട്ടിയും അത്തരത്തില്‍ ഒരാളായിരുന്നു. വിവാഹജീവിതത്തിനേക്കാള്‍ പ്രായമുള്ള കുഞ്ഞിന്റെ അമ്മ.

അധികാരത്തില്‍ തിരിച്ചെത്തണോ? ആ 56 സീറ്റുകള്‍ കോണ്‍ഗ്രസിന് സുപ്രധാനം: പ്രവർത്തനം ഉടന്‍ ആരംഭിക്കുംഅധികാരത്തില്‍ തിരിച്ചെത്തണോ? ആ 56 സീറ്റുകള്‍ കോണ്‍ഗ്രസിന് സുപ്രധാനം: പ്രവർത്തനം ഉടന്‍ ആരംഭിക്കും

ഗർഭത്തിന്റെ പ്രായം അളക്കുന്നത്‌

ഇതിന്റെ ഗുട്ടൻസ്‌ ഇത്രയേയുള്ളൂ. ഗർഭത്തിന്റെ പ്രായം അളക്കുന്നത്‌ അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്‌. ശരാശരി 28 ദിവസത്തിനടുത്ത് ദൈർഘ്യം ദിവസം വരുന്ന ഒരു ആർത്തവചക്രത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് അണ്‌ഢവിസർജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല്‌ മണിക്കൂനടുത്ത് സമയം ബീജത്തെയും കാത്തിരിക്കും.

Hair Care: റോസ് വാട്ടർ പൊളിയാണ്, മുടിയുടെ ശക്തിമരുന്നത്: ഗുണങ്ങളേറെ, എങ്ങനെ ഉപയോഗിക്കണം

ഒരുദാഹരണത്തിന് ജനുവരി 1ന്‌ ആർത്തവം

ഒരുദാഹരണത്തിന് ജനുവരി 1ന്‌ ആർത്തവം ഉണ്ടായ മണവാട്ടി ജനുവരി 15ന്‌ കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോൾ അന്നത്തെ ആഘോഷത്തിൽ നിന്ന് അവൾ ഗർഭം ധരിക്കാൻ സാധ്യതയുണ്ട്. ഇവിടെ ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത്‌ കല്യാണത്തിന് രണ്ടാഴ്‌ച മുൻപ്‌ അവൾക്ക്‌ ആർത്തവം തുടങ്ങിയ ജനുവരി 1 തൊട്ടാകും. ഫലത്തിൽ, കുട്ടിയെ 'വന്നപ്പോൾ കൊണ്ടു വന്നു' എന്ന്‌ ആരോപിക്കപ്പെടാം. കൂട്ടുകാരിയും ഇത്തരത്തില്‍ ആരോപിതയായി, വീട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടപ്പെട്ടു. കുഞ്ഞ് അയാളുടേത് തന്നെയാണ് എന്നവള്‍ ആവതും പറഞ്ഞു, ഒരാളും കേട്ടില്ല.

ആർത്തവചക്രത്തിൽ എപ്പോൾ അണ്‌ഢവിസർജനം

ആർത്തവചക്രത്തിൽ എപ്പോൾ അണ്‌ഢവിസർജനം നടന്നു എന്ന്‌ കണക്കാക്കുന്ന മാർഗങ്ങൾ ഉണ്ടെങ്കിലും, അവ പൊതുവേ ചിലവേറിയതായത്‌ കൊണ്ടാണ്‌ ഇത്തരത്തിൽ LMP (Last Menstrual Period) വെച്ച്‌ ലോകം മുഴുവൻ ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത്‌. ഗർഭസ്‌ഥശിശുവിന്റെ യഥാർത്‌ഥ പ്രായം അത്‌ കൊണ്ട്‌ തന്നെ സ്‌കാനിലെ ഗർഭത്തിന്റെ പ്രായത്തേക്കാൾ അൽപം കുറവായിരിക്കും. അവള്‍ക്ക് തിരികെ അവളുടെ വീട്ടില്‍ വന്നു നിൽക്കേണ്ടി വന്നു, വൈകാതെ ആ കുഞ്ഞിനു ജന്മം കൊടുത്തു. ഇതിനിടക്ക്‌ കേസും പുക്കാറുമായി. പങ്കാളി കോടതിയിൽ ഡിഎൻഎ ടെസ്‌റ്റിന്‌ അപേക്ഷ നൽകി. കുഞ്ഞിനെ പ്രതിനിധീകരിച്ച്‌ കോടതിയിൽ അപ്പിയർ ചെയ്‌ത അമ്മക്ക്‌ വിരോധമില്ലാത്തതിനാൽ ഡിഎൻഎ ടെസ്‌റ്റ്‌ എന്ന ഓപ്‌ഷൻ അംഗീകരിക്കപ്പെടുകയും ചെയ്‌തു.

ഇന്ന് ആ കുഞ്ഞിന് വയസ്സ് നാല് കഴിഞ്ഞിരിക്കുന്നു

ഇന്ന് ആ കുഞ്ഞിന് വയസ്സ് നാല് കഴിഞ്ഞിരിക്കുന്നു. പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ ടെസ്റ്റിന്റെ റിസൽട്ട് ഈയടുത്ത ദിവസം വന്നു. അത് വരുന്ന ദിവസം വരെ അവള്‍ ടെന്‍ഷനിലായിരുന്നു, ''എനിക്ക് പേടിയാകുന്നു. ആളുകളുടെ ഡിഎന്‍എ എങ്ങനെയെങ്കിലും മാറ്റാന്‍ പറ്റുമോ, അതിനു വല്ല വഴിയുമുണ്ടോ ഇത്താ..." എന്ന് വരെ അവള്‍ ചോദിച്ചു. അവള്‍ക്ക് കുറെ കാലം ഗൂഗിളില്‍ ഇത് തപ്പുന്ന പണിയായിരുന്നു. പഠിച്ച് ഒരു ജോലി നേടിയ പെണ്ണാണ്, സ്വന്തം കാലില്‍ നിന്ന ചങ്കൂറ്റം ഉള്ളവളാണ്, എന്നിട്ടും പലപ്പോഴും അവൾ പതറിപ്പോയി. അപ്പോഴെല്ലാം ഓടി വന്ന് കൈ പിടിച്ച് ശങ്കയെല്ലാം ഇറക്കിവച്ച് പകരം ധൈര്യം വാങ്ങി തിരികെപ്പോയി.

ഇക്കഴിഞ്ഞ ദിവസം കുഞ്ഞ് അയാളുടേത്

ഇക്കഴിഞ്ഞ ദിവസം കുഞ്ഞ് അയാളുടേത് തന്നെ എന്നെഴുതിയ ഡിഎൻഎ ടെസ്‌റ്റിന്റെ റിസൽറ്റ്‌ കടലാസ് എനിക്കയച്ച് അവള്‍ പറഞ്ഞു ''അവന്‍റെ ഒടുക്കത്തെ ഡൌട്ട് തീര്‍ന്നു കിട്ടി, അത് തന്നെ വല്യ കാര്യം. ഇനി ആത്മാഭിമാനത്തോടെ രണ്ട്‌ വഴിക്ക്‌ പിരിയാം..." ശാസ്ത്രം കൊടുത്ത ചോദ്യത്തിന് ശാസ്ത്രത്തിലൂടെ തന്നെ അവള്‍ ഉറച്ച ഉത്തരം പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞങ്ങളുടെ സൗഹൃദവും...

English summary
A month and a half after wedding, girl is two months pregnant; How about this, Shimna Aseez's viral post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X