ബാബരി മസ്ജിദ് നിർമാണപ്രക്ഷോഭം ശക്തിപ്പെടുത്തണം - എ.നീലലോഹിത ദാസ നാടാർ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : ബാബരി മസ്ജിദ് പുനർ നിർമാണത്തിനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് മുൻമന്ത്രി എ.നീല ലോഹിത ദാസ നാടാർ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ കോഴിക്കോട് സിറ്റി കമ്മറ്റി മാനാഞ്ചിറ കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോര്‍ അടച്ചുപൂട്ടി കാറിനുള്ളില്‍ നടന്നത്; ഒല ഡ്രൈവര്‍ക്കെതിരെ യുവതി

ഇന്ത്യൻ മതേതരത്വത്തിനേറ്റ മുറിവാണ് ബാബരി മസ്ജിദിന്റെ ധ്വംസനം. ഇതു പരിഹരിക്കുന്നതിന് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും ബാബരി മസ്ജിദ് യഥാസ്ഥാനത്ത്പു പുനർനിർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വിഘാതം സൃഷ്ടിക്കുന്ന സാമ്പത്തിക സംവരണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കൊണ്ട് വരുന്ന സാമ്പത്തിക സംവരണം പിന്നോക്ക ജനവിഭാഗങ്ങൾക്ക് നേരേയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

sdpibabri

ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.ഐ.എൻ.എൽ സംസ്ഥാന സിക്രട്ടറി എൻ.കെ.അബ്ദുൽ അസീസ്, പി.കെ.അബ്ദുൽ ലത്തീഫ് (എം.ഇ.എസ് ജില്ലാ ജനറൽ സിക്രട്ടറി), യു.കെ. ഡെയ്സി ബാലസുബ്രമണ്യൻ

(വിമൺ ഇന്ത്യ മൂവ്മെൻറ് ദേശീയ സിക്രട്ടറി), കെ.കെ.കബീർ

(പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ്), എം.സി.സക്കീർ (കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡൻറ്),കെ.വി.ജമീല ടീച്ചർ(എൻ ഡബ്ല്യൂഎഫ് ജില്ലാ പ്രസിഡൻറ്), പി.കെ.കബീർ സലാല (ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡൻറ്), ഫിർഷാദ് കമ്പിളിപറമ്പ് (എസ്.ഡി.ടി.യു. ജില്ല ജനറൽ സിക്രട്ടറി), റഊഫ് കുറ്റിച്ചിറ (എസ്.ഡി.പി.ഐ സൗത്ത് മണ്ഡലം പ്രസിഡന്റ്), അബ്ദുൽ ഖയ്യൂം (നോർത്ത് മണ്ഡലം പ്രസിഡന്റ്), അഡ്വ.എം.കെ ഷറഫുദ്ദീൻ (എൻ.സി.എച്ച്.ആർ.ഒ ലീഗൽ സെൽ കൺവീനർ) തുടങ്ങിയവർ സംസാരിച്ചു.

English summary
A Neelalohithadasa Nadar; Babari Masjid conctruction disputes to strenghthened
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്