ഡോര്‍ അടച്ചുപൂട്ടി കാറിനുള്ളില്‍ നടന്നത്; ഒല ഡ്രൈവര്‍ക്കെതിരെ യുവതി

  • Posted By:
Subscribe to Oneindia Malayalam

ബെംഗളുരു: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഒല ടാക്‌സി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി. ബെംഗളുരുവില്‍ ഫാഷന്‍ സ്റ്റൈലിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയെ തുടര്‍ന്ന് ഒല ഡ്രൈവറെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

ഇന്ത്യയല്ല ഡിജിറ്റല്‍ ഇന്ത്യ: ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ കുറച്ച് ആര്‍ബിഐ

സതേണ്‍ സബര്‍ബിലെ വീട്ടിലേക്ക് രാത്രി 10,30നാണ് യുവതി ടാക്‌സിയില്‍ കയറുന്നത്. അല്‍പസമയത്തിനുശേഷം ആളൊഴിഞ്ഞയിടത്തുവെച്ച് കാര്‍ നിര്‍ത്തുകയും പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഡോര്‍ ലോക്ക് ചെയ്തതിനാല്‍ രക്ഷപ്പെടാനും സാധിച്ചില്ല. ഡോറില്‍ ശക്തിയായി ഇടിച്ച് ശബ്ദമുണ്ടാക്കിയതോടെ ഡ്രൈവര്‍ ഡോര്‍ തുറക്കുകയായിരുന്നു.

olaoneplusdeal

ഇതോടെ യുവതി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് അന്നുതന്നെ ഒലയില്‍ പരാതിയും നല്‍കി. ഇതോടെയാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഒല ക്ഷമാപണം നടത്തി. ഇത്തരമൊരു സംഭവം നിര്‍ഭാഗ്യകരമാണെന്നും ആരോപണവിധേയരായവരെ ഒരു കാരണവശാലും തുടരാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു. ഡ്രൈവര്‍ക്കിതിരെ യുവതി വാക്കാല്‍ മാത്രമാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പോലീസ് താക്കീത് ചെയ്തു വിട്ടയച്ചു.


English summary
Bengaluru woman claims Ola driver locked her inside cab, tried to touch her

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്