ദില്ലിയില്‍ മുഖ്യമന്ത്രിക്ക് അടുത്തേക്ക് ഓടിയെത്തി തെരുവ് നായ, ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍
ദില്ലി: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടയില്‍ ദില്ലിയില്‍ നിന്ന് ഒരു അമ്പരപ്പിക്കുന്ന കാഴ്ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് ഒരു തെരുവ് നായ ഓടിയെത്തിയതാണ് സംഭവം. ഇതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആട്ടിയോടിച്ചിരിക്കുകയാണ്. ദില്ലിയില്‍ വെച്ചായിരുന്നു സംഭവം.
പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം കേരളത്തില്‍ സാഹചര്യങ്ങള്‍ നേരെ തിരിച്ചാണ്. തെരുവ് നായ്ക്കളെ ആരും ആട്ടിയോടിക്കാനില്ലാത്ത അവസ്ഥയാണ്. പലരെയും ഇവ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടെ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്, കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയിരിക്കുന്നത്.
സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്ക് തെരുവായകളുടെ കടിയേറ്റു.
കോഴിക്കോട് രണ്ടിടത്താണ് ഇന്ന് തെരുവ് നായ കാരണം അപകടമുണ്ടായത്. ജില്ലയിലെ ഉള്ളിയേരി പാതയില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റത്. അത്തോളിക്കടുത്തുള്ള മൊടക്കല്ലൂരിലാണ് സംഭവം.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവര്‍ വിദ്യാര്‍ത്ഥികളാണ്. മാവൂര്‍ കല്‍പ്പള്ളിയിലും നായ കുറുകെ ചാടി വാഹനത്തിലുണ്ടായിരുന്നവര്ക്ക് പരിക്കേറ്റു. കണ്ണൂരില്‍ രണ്ട് ദിവസത്തിനിടെ രണ്ട് പശുക്കള്‍ പേവിഷബാധയേറ്റ് ചത്തിരുന്നു.
തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടി കൊല്ലം ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമാവുകയും വഴിയാത്രക്കാര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നത് പതിവാകുകയും ചെയ്യുന്നത് ചൂണ്ടിക്കാണിച്ചാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നടപടി.
സംസ്ഥാനത്തെ പല പഞ്ചായത്തുകളും തെരുവ് നായകളെ നേരിടാനുള്ള നീക്കം കടുപ്പിച്ചിരുന്നു. തെരുവുനായ്കളെ ദയാവധം നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു












Click it and Unblock the Notifications