ലീഗിനേയും കോണ്‍ഗ്രസിനേയും വിടാതെ വിജയരാഘവന്‍; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു, കോണ്‍ഗ്രസ് ചെയ്തതും
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കുറച്ച് നാളുകളായി സിപിഎം സംസഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് സന്ദര്‍ശനം നടത്തിയതിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എ വിജയരാഘവന്റെ നിലപാടുകള്‍ രാഷ്ട്രീയ ചര്‍ച്ചയായി മാറിയതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. മുസ്ലീം ലീഗിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ വിശദീകരണ വാദങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. വിശദാംശങ്ങള്‍...

സാമ്പത്തിക സംവരണത്തില്‍
സംസ്ഥാനത്ത് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ മുസ്ലീം ലീഗ് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിച്ചത് എന്നാണ് എ വിജയരാഘവന്റെ ആരോപണം ലീഗ് സമരത്തിനിറങ്ങി എന്നത് മാത്രമല്ല, മറ്റ് സാമുദായിക സംഘടനകളെ സമരത്തിലേക്കിറക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് വിജരാഘവന്‍ പറയുന്നത്.

കോണ്‍ഗ്രസും കൂട്ടുനിന്നു
കോണ്‍ഗ്രസിനെതിരേയും ഈ വിഷയത്തില്‍ വിജരാഘവന്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സാമ്പത്തിക സംവരണം എന്നത് യുഡിഎഫിന്റെ നയമായിരുന്നു. എന്നിട്ടുകൂടി മുസ്ലീം ലീഗ് നടത്തിയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.

ജമാ അത്തെ ഇസ്ലാമിയുടെ ഭയം
മതനിരപേക്ഷത ശക്തിപ്പെടുന്നതിന് ഭയക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമിക്കാര്‍ എന്നാണ് വിജയരാഘവന്‍ പറയുന്നത്. അതുകൊണ്ട് തന്നെ മത ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ന്യൂനപക്ഷ വര്‍ഗ്ഗയതയെ ശക്തിപ്പെടുത്താനാണ് ജമാ അത്തെ ഇസ്ലാമിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയ്ക്ക് ശക്തിപകരും
ഹിന്ദുത്വ വര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുകയാണ് അധികാരമുപയോഗിച്ച് ബിജെപി ചെയ്യുന്നത്. ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ജമാ അത്തെ ഇസ്ലാമി ശക്തിപ്പെടുത്തുന്നത് ബിജെപിയെ ആണ് സഹായിക്കുക. അത് അപകടകരമാണ്. അതിനെയാണ് സിപിഎം വിമര്‍ശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയവാദികളാക്കുന്നു
കോണ്‍ഗ്രസിനെയും ഇതില്‍ കുറ്റപ്പെടുത്തുന്നുണ്ട് എ വിജയരാഘവന്‍. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കാന്‍ എന്ന പേരില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാണ് ആരോപണം. ഇത് ബിജെപിയെ ആണ് ശക്തമാക്കുക. ഇക്കാര്യം ചോദ്യം ചെയ്യുന്നവരെ ആണ് ഇപ്പോള്‍ വര്‍ഗ്ഗീയ വാദികളായി മുദ്രകുത്തുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

വെല്‍ഫെയര്‍ ബന്ധം
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ജമാ അത്തെ ഇസ്ലാമിയും തമ്മിലുണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയെ തുടര്‍ന്നാണ് വിവാദങ്ങളുടെ തുടക്കം. കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ ഇതിന് എതിരായിരുന്നു. യുഡിഎഫിന്റെ വെല്‍ഫെയര്‍ ബന്ധവും മുന്നണിയിലെ മുസ്ലീം ലീഗിന്റെ അപ്രമാദിത്തവും ഉയര്‍ത്തിക്കാണിക്കുന്നതില്‍ ഇടതുപക്ഷം വിജയം കാണുകയും ചെയ്തു. തുടര്‍ന്നും സമാന വിമര്‍ശനങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications