Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനില വിലവര്‍ദ്ധനവിന്റെ പ്രതിഫലമായി ബിജെപി അക്കൗണ്ടിലേക്ക് ഒഴുകുന്നത് കോടികള്‍; എ വിജയരാഘവന്‍

തിരുവനന്തപുരം: ഇന്ധനവില കൂട്ടുന്നതിന് പ്രതിഫലമായി രാജ്യത്തെ സ്വകാര്യ എണ്ണക്കമ്പനികള്‍ ബിജെപിയുടെ അക്കൗണ്ടിലേക്ക് കോടികളാണ് ഒഴുക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെ 30ന് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കേരളം ഉയര്‍ത്തുന്ന ജനകീയ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് എ.വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോഡി സര്‍ക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളില്‍ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

kerala

സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തിയാണ് കേരളം വന്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും സമരം. കോവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

ഇന്ധനവില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ നേരത്തെയും വിജയരാഘവന്‍ രൂക്ഷവിമര്‍ശനം ഉന്നയിടച്ചിരുന്നു.
കോവിഡ് മഹാമാരി കാരണം ജനങ്ങള്‍ ദുരിതക്കയത്തില്‍ നീന്തുമ്പോള്‍ മോദി സര്‍ക്കാരിനെപ്പോലെ ഇത്രയും മനുഷ്യത്വരഹിതമായി ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ ലോകത്തൊരിടത്തും ഉണ്ടാകില്ലെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. തൊഴില്‍ നഷ്ടപ്പെട്ടും ചെറുകിട-ഇടത്തരം കച്ചവടങ്ങള്‍ തകര്‍ന്നും ജനങ്ങളുടെ വരുമാനം ഇല്ലാതാവുകയോ നന്നേ കുറയുകയോ ചെയ്തു. ഈ ഘട്ടത്തിലാണ് ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യം. അത് ചെയ്യാതെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിച്ച് കോവിഡ് മഹാമാരിയുടെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ ഇടുകയാണ് മോദി സര്‍ക്കാര്‍.

Recommended Video

cmsvideo
    Trivandrum man protest against petrol price hike | Oneindia Malayalam

    ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്നായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വാഗ്ദാനം. ഇപ്പോള്‍ പെട്രോളിന് വില നൂറുരൂപയായി. ഡീസല്‍ വില നൂറിനോട് അടുത്തുനില്‍ക്കുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 2014ല്‍ പാചകവാതകം സിലിണ്ടറിന് 300 രൂപയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ 816-823 രൂപയാണ് ഒരു സിലിണ്ടറിന്റെ വില- വിജയരാഘവന്‍ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+