വയര്‍ കൂട്ടിയോജിപ്പിക്കാനാവാതെ ദുരിതത്തിലായി ഷീബ; ചില ഡോക്ടര്‍മാര്‍ക്ക് തല്ല് ആവശ്യമെന്ന് ഗണേഷ്
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ഏഴ് തവണയാണ് ഇവര്‍ക്ക് ഓപ്പറേഷന്‍ നടത്തിയത്. ഇതെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയകളാണ്.

തിരുവനന്തപുരം: തന്റെ മണ്ഡലത്തില്‍ ഷീബ എന്ന യുവതിക്ക് സര്‍ജറിക്ക് ശേഷം സംഭവിച്ച കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയായിരിക്കുയാണ്, സര്‍ജറിക്ക് ശേഷം വയര്‍ സ്റ്റിച്ച് ചെയ്യാതെ കിടക്കുന്ന ഷീബയുടെ ജീവിതം. വിധവയായ ഷീബ തന്റെ മണ്ഡലത്തിലുള്ളവരാണ്.
അവരെ ഡിസംബര്‍ 17ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിജേയമാക്കിയതാണ്. ഇതുവരെ അവരുടെ വയര്‍ സ്റ്റിച്ച് ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നു.
മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഉടന്‍ പുനലൂരുള്ള താലൂക്ക് ആശുപത്രിയില്‍ വിളിച്ച് രോഗിയെ എത്തിക്കാന്‍ പറഞ്ഞു. എന്നാല്‍ ജനറല്‍ സര്‍ജറി മേധാവി സമ്മതിച്ചില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

ഈ മേധാവി ഷീബയില്‍ നിന്ന് രണ്ടായിരം രൂപയാണ് വാങ്ങിച്ചെടുത്തത്. വിജിലന്‍സ് ഇക്കാര്യം അന്വേഷണം നടത്തിയാല്‍ തെളിവ് താന്‍ നല്‍കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഡോക്ടര്‍മാരെ രോഗികള്‍ തല്ലുന്നത് തനിക്ക് താല്‍പര്യമുള്ള കാര്യമല്ല. പക്ഷേ ചിലര്‍ തല്ലു കൊള്ളേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം ഷീബയുടെ ജീവിതം ഗണേഷ് കുമാര്‍ പറഞ്ഞതിലും അപ്പുറത്തെ ദുരിതമാണ്. ഇവര്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്യാന്‍ വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. ഇതാണ് ജീവിതത്തെ ഒന്നാകെ ഒരിക്കലും അവസാനിക്കാത്ത ദുരിതത്തിലേക്ക് തള്ളിയിട്ടത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ഏഴ് തവണയാണ് ഇവര്‍ക്ക് ഓപ്പറേഷന്‍ നടത്തിയത്. ഇതെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയകളാണ്. എന്നാല്‍ ഇതുവരെ ഇവരുടെ വയര്‍ കൂട്ടി യോജിപ്പിക്കാനായിട്ടില്ല.
ഇക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞതെന്ന് ഷീബ പറയുന്നു. ഇനി ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ഷീബ വ്യക്തമാക്കി. കുവൈത്തില്‍ ജോലിക്ക് പോയ ഷീബ അവിടെനിന്ന് കൊവിഡ് കാലത്ത് കേരളത്തിലെത്തിയതാണ്. പക്ഷേ പിന്നീടങ്ങോട്ട് ഇവര്‍ക്ക് ദുരിതങ്ങളായിരുന്നു.
ഗര്‍ഭാശയത്തില്‍ മുഴ കണ്ടതിനെ തുടര്‍ന്നായിരുന്നു ആദ്യ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ രണ്ട് മാസം തികയും മുമ്പ് അതേ ഭാഗത്ത് മുഴയുടെ രൂപത്തില്‍ കല്ലിപ്പ് കാണാന്‍ തുടങ്ങി. ഇതോടെ വീണ്ടും സര്‍ജറി അതേ ആശുപത്രിയിലെത്തി ചെയ്തു. പക്ഷേ ഇതേ കാര്യം തന്നെ പിന്നീടും സംഭവിച്ചു.
ഇതോടെ അവര്‍ ചികിത്സ നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ നിന്ന് മാത്രം അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
ഇവര്‍ക്ക് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്ന് വേണ്ട സഹായമൊന്നും ലഭിച്ചില്ലെന്നാണ് പരാതി. ആശുപത്രിയില്‍ തുടരാന്‍ പോലും അനുവദിച്ചില്ലെന്നും ഇവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications