കേരളത്തിലും ലൈംഗിക കളിപ്പാട്ടം വേണമെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: പുതിയ വിവാദവുമായി എപി അബ്ദുള്ളക്കുട്ടി എംഎല്‍എ വീണ്ടും രംഗത്ത്. കേരളത്തില്‍ ലൈംഗിക കളിപ്പാട്ട വില്‍പനയും നിശാ ക്ലബ്ബുകളും വേണം എന്നാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.
'മറക്കാനാകാത്ത മക്കാവ് യാത്ര' എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി പുത്തന്‍ ലൈംഗിക ചിന്തകള്‍ പങ്കുവക്കുന്നത്. സരിത എസ് നായര്‍ നല്‍കിയ ബലാത്സംഗ കേസിന്റെ വിവാദം അടങ്ങും മുമ്പാണ് അബ്ദുള്ളക്കുട്ടിയുടെ പുസ്തക വിവാദം.

മക്കാവ് യാത്രയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ലൈംഗിക കാലാവസ്ഥയെ വിലയിരുത്തുമ്പോഴാണ് അബ്ദുള്ളക്കുട്ടി ഇത്തരം പരാമര്‍ശം നടത്തിയിരിക്കുന്നത്. ലൈംഗിക കളിപ്പാട്ടങ്ങളുടെ വില്‍പനക്ക് ഇന്ത്യയില്‍ നിരോധനമുണ്ട്. നിശാപാര്‍ട്ടികള്‍ കേരളത്തില്‍ ഏറെ വിവാദമായിരിക്കുന്ന സമയവും ആണിത്.
അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇങ്ങനെയാണ്. പണ്ട് സിപിഎമ്മില്‍ ഉണ്ടായിരുന്ന കാലത്ത് നരേന്ദ്ര മോദിയെ പ്രശംസിച്ചതു് വന്‍ വിവാദമായിരുന്നു. മണല്‍മാഫിയക്കെതിരെ സമരം ചെയ്യുന്ന ജസീറക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. മണല്‍ ഖനനം ഒഴിവാക്കാന്‍ പറ്റില്ലെന്നും കേരളത്തിലെ പുഴകളില്‍ നിന്ന് വന്‍തോതില്‍ മണലെടുക്കണം എന്നും അബ്ദുള്ളക്കുട്ടി നിയമസഭയില്‍ പറഞ്ഞതും വിവാദമായിരുന്നു.












Click it and Unblock the Notifications