എനിക്കും അമൃതയ്ക്കും സുജീഷ് ടാറ്റു ചെയ്ത് തന്നു; ആരോപണം ഞെട്ടിക്കുന്നതെന്ന് അഭിരാമി
കൊച്ചി; മീടൂ ആരോപണത്തിൽ കൊച്ചിയിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരിക്കും സുജീഷ് ടാറ്റൂ ചെയ്തിട്ടുണ്ടെന്നും വാർത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.
അയാളുടെ വർക്ക് കണ്ട് താൻ നിരവധി പേർക്ക് അവിടം നിർദ്ദേശിച്ചിരുന്നുവെന്നും അഭിരാമി പറയുന്നു. സുജീഷിന്റെ അറസ്റ്റ് വാർത്ത പുറത്തുവന്നപ്പോൾ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് നിരവധി പേർ ചോദിച്ചു. അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കാമെന്ന് കരുതിയതെന്ന് അഭിരാമി വീഡിയോയിൽ പറഞ്ഞു. സുജീഷിനെതിരെ പരാതി നൽകിയ യുവതികളേയും അഭിരാമി അഭിനന്ദിച്ചു. അവരുടെ വാക്കുകളിലേക്ക്

എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടാറ്റൂ സുജീഷിന്റെ ഇന്‍ക്‌ഫെക്റ്റഡ് സ്റ്റുഡിയോയിലാണ് ചെയ്തത്. അടുത്തിടെ എന്റെ സഹോദരി അമൃതയും അവിടെ നിന്നാണ് ടാറ്റൂ ചെയ്തത്. സുജീഷിനെതിരായ ആരോപണം ശരിക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ആ വാർത്ത ദഹിക്കാൻ തന്നെ സമയമെടുത്തു. അവിടെ നിന്ന് ടാറ്റു ചെയ്തപ്പോൾ തനിക്ക് മോശം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഞാൻ പലർക്കും അവിടം സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് സുജീഷിന്റ വർക്ക് നല്ലതായത് കൊണ്ടാണ്.

പക്ഷേ നമ്മുക്ക് അറിയാവുന്ന ഒരാൾക്കെതിരെ ഇത്തരം ഒരു ആരോപണം വരുന്നത് ഞെട്ടിപ്പിച്ചു. നിരവധി പേർ തനിക്ക് മെസേജ് അയച്ചു. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാത്തതെന്നും അയാളെ പിന്തുണയ്ക്കുന്നുണ്ടോയെന്നും പലരും ചോദിച്ചു. അതാണ് ഈ വിഷയത്തിൽ പ്രതികരിക്കാമെന്ന് തോന്നിയത്. നമ്മുക്ക് എത്രയൊക്കെ അറിയാം എന്ന് പറഞ്ഞാലും എല്ലാവരേയും നമ്മുക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കണം എന്നില്ല.

അയാളിൽ നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് അത് തുറന്ന് പറയാൻ സാധിക്കാതിരുന്നതിന് അവരുടേതായ കാരണങ്ങൾ ഉണ്ടാകാം.നമ്മുടെ സമൂഹത്തിൽ അടിസ്ഥാനപരമായി കുറേ കാര്യങ്ങൾ ഉണ്ടല്ലോ, നമ്മൾ ധരിച്ച വസ്ത്രത്തെ കുറ്റം പറയുക, ആളുകളെ കുറ്റം പറയുക, ചിലർ ചോദിക്കുന്നത് കേട്ടു, എന്തിനാണ് ടാറ്റൂ അടിക്കാൻ പോയതെന്ന്. അത്തരത്തിൽ അല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്.

ലൈംഗികാതിക്രമങ്ങൾക്കെതിരെ ഓരോ പെൺകുട്ടിയും പ്രതികരിക്കേണ്ടതെങ്ങനെയെന്നും ചെറുത്തു നിൽക്കേണ്ടതെങ്ങനെയെന്നതിനേപ്പറ്റിയും അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്. അതിക്രമങ്ങൾ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണമെന്ന് നമ്മുക്ക് ചിലപ്പോൾ അറിയാമായിരിക്കാം. എന്നാൽ അത്തരം ഒരു സാഹചര്യം നേരിടാൻ നമ്മൾ തയ്യാറായിരിക്കണമെന്നില്ല. എന്നെ സംബന്ധിച്ചെടുത്തോളം നമ്മളെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അവിടെ നിന്ന് മാറി നിൽക്കാൻ ശ്രമിക്കണം.

സുജീനിനെതിരെ രംഗത്തെത്തിയ പെൺകുട്ടികൾ ധൈര്യശാലികളാണ്. അവർ അവർക്ക് നേരിടേണ്ടി വന്നത് തുറന്ന് പറയാൻ ധൈര്യം കാണിച്ചു. പല സാഹചര്യങ്ങളിലും ദുരനുഭവങ്ങൾ ഉണ്ടായിട്ടും തുറന്ന് പറയാൻ ധൈര്യം കാണിക്കാത്ത പലരേയും തനിക്ക് അറിയാം. നമ്മളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തെ നേരിടാൻ ഓരോരുത്തരും തയ്യാറായിരിക്കണം. അല്ലാ എന്നുണ്ടെങ്കിൽ നമ്മുടെ അവസ്ഥ കൈവിട്ട് പോയേക്കും. വലിയൊരു ട്രോമയിലേക്ക് തന്നെ നമ്മൾ പോയേക്കും. നമ്മുടെ സുരക്ഷ നമ്മൾ തന്നെ ഉറപ്പാക്കണമെന്നും അഭിരാമി പറയുന്നു.

ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. അത്തരം ചിന്തകള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറ്റേണ്ടതുണ്ട്. റേപ്പ് നേരിടേണ്ടി വന്നത് ചെറിയ വസ്ത്രങ്ങൾ ധരിച്ചത് കൊണ്ടും ടാറ്റൂ അടിച്ചത് കൊണ്ടുമാണെന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. അത്തരത്തിൽ വസ്ത്രം ധരിക്കുന്നവരേയും ടാറ്റൂ ചെയ്യുന്നവരുടേയുമൊക്കെ സെക്ഷ്വാലിറ്റിയെ ജഡ്ജ് ചെയ്യാൻ ആരാണ് മറ്റുള്ളവർക്ക് അവകാശം കൊടുക്കുന്നതെന്നും അഭിരാമി ചോദിച്ചു.
ജീവിതത്തിൽ ഏറ്റവും നല്ല കാര്യത്തെ നേരിടാൻ തയ്യാറെടുക്കുന്നത് പോലെ തന്നെ ഏറ്റവും മോശം അവസ്ഥയേയും നേരിടാൻ നമ്മൾ തയ്യാറാകണമെന്നും വീഡിയോയിൽ അഭിരാമി പറഞ്ഞു.












Click it and Unblock the Notifications