മലപ്പുറം ജില്ലയിലെ തീരദേശങ്ങളില്‍ നൂറോളം മീറ്റര്‍ കടല്‍ ഉള്‍വലിഞ്ഞു, ജനംപരിഭ്രാന്തിയില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ജില്ലയിലെ തീരദേശങ്ങളില്‍ നൂറോളം മീറ്റര്‍ കടല്‍ ഉള്‍വലിച്ചു. താനൂര്‍, പൊന്നാനി, പരപ്പനങ്ങാടി മേഖലയിലാണ് കടല്‍ ഉള്‍വലഞ്ഞത്. താനൂര്‍ ഒസ്സാന്‍ കടപ്പുറത്ത് ഹാര്‍ബറിനോട് ചേര്‍ന്നും ഫാറൂഖ് പള്ളി പരിസരത്തും കടല്‍ ഉള്‍വലിഞ്ഞത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രദേശത്ത് നൂറോളം മീറ്റര്‍ കടല്‍ ഉള്‍വലിഞ്ഞത്. ചിലയിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭവും ഉണ്ട്. 'ഓഖി' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ താനൂര്‍ പോലീസ് തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പാകിസ്താനിലെ കാര്‍ഷിക പരിശീലന കേന്ദ്രത്തില്‍ ഭീകരാക്രമണം; 9 മരണം

അതേസമയം മത്സ്യബന്ധനത്തിനായി പോയ തങ്ങള്‍ കുഞ്ഞാലിക്കാനകത്ത് അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തെകുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വള്ളത്തില്‍ അഞ്ചു മത്സ്യതൊഴിലാളികളുള്ളതായും ഇത് കോസ്റ്റ് ഗാര്‍ഡിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയതായി സ്ഥലം സന്ദര്‍ശിച്ച വി. അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഇ.ജയനും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.

pic1

താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞ പ്രദേശം വി. അബ്ദുറഹിമാന്‍ എം.എല്‍.എ സന്ദര്‍ശിക്കുന്നു.

അതേ സമയം ജില്ലാ ടൂറിസം കേന്ദ്രമായ കൂട്ടായി അഴിമുഖത്തെ ബീച്ചില്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ ഇറങ്ങരുതെന്നും പോലീസ് മുന്നറിയിപ്പു നല്‍കി. തെക്കന്‍ കേരളത്തില്‍ വ്യാപകമായി ശക്തമായ കടല്‍ക്ഷോ ഭ മുണ്ടാവുന്നതും അത് വടക്കന്‍ മേഖലയിലും സാദ്ധ്യതയുള്ളതിനെത്തുടര്‍ന്നുമാണ് മുന്നറിയിപ്പ്.

pic

താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞ പ്രദേശം

ദിവസേന നൂറുകണക്കിനാളുകള്‍ സമയം ചെലവഴിക്കാന്‍ ബീച്ചിലെത്താറുണ്ട്. രണ്ടു ദിവസം അവധി ആയതിനാല്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിക്കുവാനുള്ള സാദ്ധ്യതയും മുന്നറിയിപ്പിനുള്ള കാരണമായിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് കടലില്‍ ഇറങ്ങുന്നതിനു നിയന്ത്രണമുള്ളത്.രണ്ടു ദിവസം മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
About 100 metres of sea withdrawal in Malappuram coastal areas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്