അണങ്കൂരില്‍ വാഹനപരിശോധനക്കായി നിര്‍ത്തിയ ബൈക്കില്‍ കാറിടിച്ചു; എംബിഎ വിദ്യാര്‍ത്ഥിക്ക് ഗുരുതരം

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പൊലീസ് വാഹനപരിശോധനക്കിടെ ബൈക്ക് നിര്‍ത്തി യാത്രക്കാരനില്‍ നിന്ന് വിവരങ്ങള്‍ ആരായുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

രജനി അക്ഷരാഭ്യാസമില്ലാത്തയാളെന്ന് സ്വാമി; എല്ലാം മാധ്യമ സൃഷ്ടിയാണത്രെ... തമിഴകത്ത് വിവേകമുള്ളവർ

വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മംഗളൂരുവില്‍ എം ബി എ വിദ്യാര്‍ത്ഥിയായ കൊല്ലമ്പാടിയിലെ സുഹൈലി(20)നാണ് ഗുരുതരമായി പരിക്കേറ്റത്. സുഹൈലിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അണങ്കൂര്‍ ദേശീയ പാതയിലാണ് സംഭവം.

accident

നടുറോഡില്‍ വെച്ചാണത്രെ പൊലീസ് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കാസര്‍കോട് ടൗണില്‍ നിന്ന് കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു സുഹൈല്‍. ബൈക്ക് പരിശോധിക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരന്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊലീസുകാരാണ് സുഹൈലിനെ ആസ്പത്രിയില്‍ എത്തിച്ചത്. അപകടത്തിനിടയാക്കിയ കാറിനെപ്പറ്റി പൊലീസ് അന്വേഷിച്ച് വരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Accident at the time of vehicle inspection in ankoor-mba student is in serous condition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്