കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്തി ഹൈക്കോടതി ഉത്തരവ് പ്രകാരം: പക്ഷെ പിണറായിയോട് ഏഴ് ചോദ്യങ്ങളുമായി പികെ ഫിറോസ്

Google Oneindia Malayalam News

പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾ റവന്യു റിക്കവറിയിലൂടെ ഈടാക്കുന്ന നടപടിയില്‍ സർക്കാറിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ചോദ്യങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ മറുപടി പറയേണ്ട പല കാര്യങ്ങളുണ്ടെന്നാണ് പികെ ഫിറോസ് വ്യക്തമാക്കുന്നത്. തുടർന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടായി ഏഴ് ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നു. യൂത്ത് ലീഗ് നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ഒന്നും രണ്ടുമല്ല, ചായക്കടക്കാരി ജയയുടെ ലോട്ടറി ഭാഗ്യം 5 തവണ; മാല പോലെ തുടരെ സമ്മാനങ്ങള്‍ഒന്നും രണ്ടുമല്ല, ചായക്കടക്കാരി ജയയുടെ ലോട്ടറി ഭാഗ്യം 5 തവണ; മാല പോലെ തുടരെ സമ്മാനങ്ങള്‍

പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സർക്കാർ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ട്.

pk-firos

1) സാധാരണ ഗതിയിൽ പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളുണ്ടായാൽ PDPP(Prevention of damage to Public Property) Act പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കും. പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ അത്തരത്തിൽ കേസെടുത്തിട്ടുണ്ടോ?

'എന്ത് വെളുപ്പിക്കലാണിത്; ദിലീപിനെതിരായ ആ തെളിവുകളൊന്നും ഇല്ലാതാവില്ലെന്ന് അടൂർ മനസ്സിലാക്കണം''എന്ത് വെളുപ്പിക്കലാണിത്; ദിലീപിനെതിരായ ആ തെളിവുകളൊന്നും ഇല്ലാതാവില്ലെന്ന് അടൂർ മനസ്സിലാക്കണം'

2) കേസെടുത്തിരുന്നുവെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ജാമ്യം ലഭിക്കാൻ കോടതിയിൽ നഷ്ടപരിഹാരം കെട്ടി വെക്കണം. എന്നാൽ ഹർത്താലുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും നഷ്ട പരിഹാരം കെട്ടി വെക്കുന്ന സാഹചര്യത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുകാർ നാളിതു വരെ എങ്ങിനെ ഒഴിവായി?

3) ബഹുമാനപ്പെട്ട ഹൈക്കോടതി 18.01.2023ന് ഇറക്കിയ ഉത്തരവ് ഇപ്രകാരമാണ്. Attachment of properties shall be initiated against the additional 12th and 13th respondents as also the properties of the office bearers of Popular Front of India since they are admittedly in default of the directions issued by the Hon'ble High Court. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ട് കെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്നിരിക്കെ പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വത്ത് ജപ്തി ചെയ്യാൻ എന്താണ് കാരണം?

4) നോട്ടീസ് പോലും നൽകാതെ ജപ്തി ചെയ്യാൻ കോടതി ഉത്തരവുണ്ട് എന്നാണ് സർക്കാറിന്റെ വാദമെങ്കിൽ അത് Revenue Recovery Act സെക്ഷൻ 34 പ്രകാരം ജപ്തി ചെയ്യപ്പെടുന്ന വ്യക്തിക്ക് നോട്ടീസ് നൽകേണ്ടതില്ല എന്നാണ് കോടതി പറഞ്ഞത്. ജപ്തി ചെയ്യേണ്ട സ്വത്തുക്കൾ ആരുടേതൊക്കെയാണ് എന്ന് തീരുമാനിക്കാൻ അവർക്ക് നോട്ടീസ് നൽകിയോ അന്വേഷണം നടത്തിയോ പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ ആരൊക്കെയാണ് എന്ന് പരിശോധിക്കുന്നതിന് ഒരു തടസ്സവുമില്ല. അത് ചെയ്യാതെ നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്തത് ലളിതമായി പറഞ്ഞാൽ തെമ്മാടിത്തമല്ലേ?

5) ജപ്തി ചെയ്യപ്പെട്ടവർക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കിൽ നിരപരാധിയായ ഒരാളുടെ വീട്ടിൽ ഒരു സുപ്രഭാതത്തിൽ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലർ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാൻ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേ?

6) ഇനി അവർ നിരപരാധിയാണെന്ന് തെളിയിച്ചാൽ തന്നെ അവർക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തിൽ അവർക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഃഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് CPM നടത്തിയ പ്രകടനം...ഇതിനൊക്കെ ആര് നഷ്ടപരിഹാരം നൽകും?

അവസാനമായി...

7) അക്രമസംഭവങ്ങളുടെ പേരിൽ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുൾഡോസറുമായി വരുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാറിൽ നിന്നും പിണറായി സർക്കാറിന് എന്ത് വ്യത്യാസമാണുള്ളത്?

English summary
According to confiscation High Court order: But PK Firos with seven questions to Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X