കുട്ടികളുടെ സെക്സ് വേണം!കുടുംബശ്രീ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച ഉദ്യോഗസ്ഥന്റെ പണിപോയി!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കുടുംബശ്രീയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച ഉദ്യോഗസ്ഥനെ പുറത്താക്കി. 200 ഓളം സ്ത്രീകൾ അംഗങ്ങളായ വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ഇയാൾ അശ്ലീല സന്ദേശം അയച്ചത്. കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ എംസി മൊയ്തീനെയാണ് പുറത്താക്കിയത്.

കുടുംബശ്രീ ഡയറക്ടർ ഹരികിഷോറിന്റേതാണ് നടപടി. അതേസമയം ഇയാൾക്കെതിരെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. 17, 18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കാൻ ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ സന്ദേശം. എന്നാൽ സുഹൃത്താണ് സന്ദേശം അയച്ചതെന്ന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

പണിതെറിച്ചു

പണിതെറിച്ചു

സ്ത്രീകൾ അംഗങ്ങളായ ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച ഉദ്യോഗസ്ഥന്റെ പണി തെറിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ സ്ഥാനത്തു നിന്ന് ഇയാളെ പുറത്താക്കി. കുടുംബശ്രീ ഡയറക്ടർ ഹരികിഷോറിന്റേതാണ് നടപടി.

മറ്റ് നടപടികളല്ല

മറ്റ് നടപടികളല്ല

കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ എംസി മൊയ്തീനാണ് അശ്ലീല സന്ദേശം അയച്ചത്. പുറത്താക്കിയതൊഴിച്ചാൽ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഇയാൾ കുടുംബശ്രീയിൽ എത്തിയത്.

 സെക്സ് ആവശ്യപ്പെട്ട്

സെക്സ് ആവശ്യപ്പെട്ട്

17, 18 വയസുള്ള കുട്ടികളുടെ സെക്സ് അയക്കൂ, പ്ലീസ് എന്നായിരുന്നു സന്ദേശം. കുടുംബശ്രീ മിഷൻ കോർഡിനേറ്റർ അടക്കമുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്.

ഉത്പ്പന്നങ്ങൾ വിൽക്കുന്നതിന്

ഉത്പ്പന്നങ്ങൾ വിൽക്കുന്നതിന്

മൈഷോപ്പ് ഹോം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് വേണ്ടിയാണ് അംഗങ്ങളെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

സുഹൃത്ത് അയച്ചത്

സുഹൃത്ത് അയച്ചത്

ആദ്യം അശ്ലീല സന്ദേശം അയച്ചതിനു പിന്നാലെ വിശദീകരണവും അയച്ചിരുന്നു. താനല്ല തന്റെ സുഹൃത്താണ് സന്ദേശം അയച്ചതെന്നായിരുന്നു വിശദീകരണം.

അംഗങ്ങൾ സ്ത്രീകൾ

അംഗങ്ങൾ സ്ത്രീകൾ

കുടുംബശ്രീയുടെ വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന 200 ഓളം സ്ത്രീകൾ ഈ ഗ്രൂപ്പിലുണ്ട്. സന്ദേശം അംഗങ്ങളെയാകെ ഞെട്ടിച്ചു. ഇതിനെതിരെ അവർ ശക്തമായി രംഗത്തെത്തുകയും ചെയ്തു.

രാഷ്ട്രീയ സമ്മർദം

രാഷ്ട്രീയ സമ്മർദം

അതേസമയം സംഭവം പുറത്തറിയാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവയ്ക്കരുതെന്നും ഗ്രൂപ്പിലെ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സമ്മർദം അവഗണിച്ച് അംഗങ്ങളായ സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

English summary
action against kudumbasree officer who send vulgar message in women s group
Please Wait while comments are loading...