Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെ-റെയില്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈകൂപ്പി പറയുന്നു' - പരിസ്ഥിതി പ്രവര്‍ത്തക മേധപട്കര്‍

'കെ-റെയില്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് കൈകൂപ്പി പറയുന്നു' - പരിസ്ഥിതി പ്രവര്‍ത്തക മേധപട്കര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധപട്കര്‍. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ലെന്ന് മേധ പട്കര്‍ പറഞ്ഞു. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന തരത്തിലുള്ള പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മേധ പട്കര്‍ പറഞ്ഞു. റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കോഴിക്കോട് വെച്ച് കെ റെയില്‍ സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും മേധ പട്കര്‍ പറഞ്ഞു.

medha patkar

അതേ സമയം, വിഷയത്തിൽ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പ്രാപ്തൻ ആണെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു, എന്നാൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സി പി ഐ എമ്മിനെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്ന് യെച്ചൂരി പറഞ്ഞു. മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ നടക്കുന്നതിന് പിന്നാലെയാണ് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്.

അതേസമയം, കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ ഹെക്കോടതിയേ അറിയിച്ചിരുന്നു. 2013 ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ വ്യക്തമാക്കി. കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ല. അതുകൊണ്ട്തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു.

കെ റെയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് റെയില്‍വേ നിലപാടറിയിച്ചത്. സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഈ പദ്ധതിയ്ക്ക് എതിരെ മുഖ്യമന്തിയെ വിമർശിച്ച് ഇ. ശ്രീധരൻ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയ്ക്ക് ഈ പദ്ധതിയിൽ വല്ലാത്ത പിടി വാശി ആണെന്നാണ് ഇ ശ്രീധരന്‍ അതി രൂക്ഷമായി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിടി വാശി ആണ് കാണിക്കുന്നത്. ഈ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പരാജിതരാണ്. പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥര്‍ വേണ്ട വിധത്തിൽ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുന്നില്ല.

നമ്മുടെ കേരളത്തിലെ ബ്യൂറോക്രസിയും പരാജയം ആണെന്ന് ശ്രീധരന്‍ കടുത്ത ഭാഷയിൽ വിമർശിച്ചു.കേരളത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലത്ത് കൂടി സഞ്ചരിക്കുന്ന അതി വേഗ പാത നല്ലതല്ല. പകരം, കേരളത്തിന് നല്ലത് ആകാശ പാത ആണ്. എന്നിരുന്നാലും , ഈ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുമെന്ന് പ്രതീക്ഷ എനിക്ക് ഇല്ല. കേരളത്തിൽ വരാനിരിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ എല്ലാ ദോഷ വശവും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഉൾപ്പെടുത്തി. അതേ സമയം, ഇത്തരം റെയില്‍വേ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ നടപ്പാക്കാനാവില്ല. സി പി എമ്മി ല്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പ് ഉണ്ട് ഈ എതിർപ്പ് പ്രകടമാണ്. എന്നാ, തന്‍റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയം ഇല്ല. പകരം നാടിന് ആവശ്യം മുള്ള പദ്ധതി എങ്കില്‍ രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍ നടപടികളിലേക്ക് കടക്കുക.

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+