ആരാണ് ഇര, ആരാണ് പ്രതി; പുരുഷ ഇരകൾക്കും നീതി വേണ്ടേ സുഹൃത്തുക്കളെ? തുറന്നടിച്ച് അനീഷ് മേനോൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ദിനംപ്രതി ഉയരുകയാണ്. അങ്ങനെയുള്ള ചില സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്., നിരപരാധികളായ അച്ഛനെയും മകളെയും ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തത് അതില്‍ ഒരു സംഭവമായിരുന്നു.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

കഴിഞ്ഞ ദിവസമായിരുന്നു മറ്റൊരു സംഭവം മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. 18കാരനായ യുവാവിനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ് മര്‍ദ്ദിക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്തതായിരുന്നു അത്. 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് 35 ദിവസത്തോളം യുവാവിനെ ജയിലില്‍ അടക്കുകയും ചെയ്തു. എന്നാല്‍ ഡിഎന്‍എ പരിശോധന നെഗറ്റീവായതോടെ യുവാവിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പിന്നാലെ യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്, ഏറെ ചര്‍ച്ചയായിരുന്നു. 18ാം വയസില്‍ മൂന്ന് ജയിലുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയായി എന്നും 35 ദിവസം ജയിലില്‍ ഉറക്കിമില്ലാതെ കഴിഞ്ഞുവെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഉയര്‍ന്നത് സിനിമ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരെല്ലാം പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനീഷ് ജി മേനോന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അനീഷ് മേനോന്റെ വിമര്‍ശനം. പുരുഷ ഇരകള്‍ക്ക് നീതി വേണ്ടെ സുഹൃത്തുക്കളെ എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ ചോദിക്കുന്നത്. യുവാവിന്റെ പ്രതികരണത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചാണ് അനീഷ് ഇക്കാര്യം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

ഇവിടെ ആരാണ് ഇര...??? ആരാണ് പ്രതി..??? 18വയസ്സ് മാത്രം പ്രായമുള്ള നിരപരാധിയായ 'പ്രതി'യോ?? അവനെ വെറുതെ ഒരു രസത്തിന് കുടുക്കിയ ആ പേര് വെളിപ്പെടാത്ത ഇപ്പോഴും നാറാതെ, സ്വയം വരുത്തതിവെച്ച നാറ്റത്തിന്റെ മാറാപ്പ് ഒരു പാവം പയ്യന്റെ തലയിലേക്ക് ചാരിവെച്ച
ആ പതിനേഴ്കാരിയോ?? പതിനെട്ടുകാരനെ 'പ്രതി'യാക്കി അവരോ(രാ)ധിച്ച് ആഘോഷിച്ച് വാര്‍ത്തയും അവന്റെ പേരും ഫോട്ടോയും
ഫാമിലി ഡീറ്റൈല്‍സും മാറി മാറി കാണിച്ച മാധ്യമങ്ങളോ??

പുരുഷ ഇരകള്‍ക്കും നീതി വേണ്ടേ സുഹൃത്തുക്കളെ..??? 'കഥ' ഇതുവരെ.......തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാരോപിച്ച് 17 കാരി 18 കാരനെതിരെ കേസു കൊടുക്കുന്നു..പോലീസ് പ്രതിയെ പിടികൂടി പോക്‌സോ ചുമത്തി ജയിലിലടക്കുന്നു. ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത വരുന്നു. 'ഇരയുടെ' പേരോ ചിത്രമോ കാണിക്കാന്‍ പാടില്ലെന്ന് നിയമമുള്ളത് കൊണ്ട് പെണ്‍കുട്ടി ആരെന്ന് ആര്‍ക്കും ഇതുവരെ അറിയില്ല. പക്ഷെ പ്രതിയെ അറിയാത്തത്തവര്‍ ആരുമില്ല, മലപ്പുറത്തെ തെന്നല സ്വദേശിയായ ശ്രീനാഥാണ് ആ 'പാതകം' ചെയ്തത്..!

പ്രിയ്യപ്പെട്ട മാധ്യമ സുഹൃത്തുക്കളെ ഈ കുറ്റാരോപിതന്റെ പ്രായം ഒന്ന് ഓര്‍ക്കമായിരുന്നില്ലേ..? ആ പ്രായമുള്ള ഒരു കുട്ടി നിങ്ങളില്‍ പലരുടെയും വീടുകളില്‍ ഉണ്ടെന്ന് ആലോചിക്കമായിരുന്നില്ലേ..? നിങ്ങളൊക്കെ ഏത് അപരിഷ്‌കൃത ലോകത്താണ് ജീവിക്കുന്നത്?? 18 വയസ് മാത്രമുള്ള ശ്രീനാഥിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും പത്രങ്ങളായ പത്രങ്ങളിലൊക്കെ അച്ചടിച്ചു വന്നു... ചാനലുകളിലൂടെ സകല മനുഷ്യരും കണ്ടു...

അവന്റെ സഹപാഠികള്‍..അധ്യാപകര്‍...കൂട്ടുക്കാര്‍...നാട്ടുക്കാര്‍..ബന്ധുക്കള്‍...ഒരുപക്ഷെ അവന്റെ അച്ഛനെയും അമ്മയെയും വരെ ഒരു നിമിഷമെങ്കിലും വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ക്കായില്ലേ...അവന്റെ ആ ദിവസങ്ങളിലെ മാനസികാവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാനെങ്കിലും കഴിയുമോ?? സാത്യധയില്ല ഉണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ ഊള പരിപാടി വലിച്ചെറിഞ് പറയേണ്ടവനോടൊക്കെ നാല് തെറിയും പറഞ് ഇറങ്ങി പോന്നേനെ...

കഷ്ടം! പോലീസിന് കൈ മലര്‍ത്താം..! താന്‍ നിരപരാധിയാണെന്ന് ആ കുട്ടിപറഞ്ഞാല്‍ വിശ്വസിക്കാന്‍ വകുപ്പില്ല 'ഇര'യുടെ മൊഴിമാത്രമേ അവിടെ കേള്‍ക്കാന്‍ പാടുള്ളു..! കുറ്റം പറയാന്‍ പറ്റില്ല, കേസ് തിരിഞ്ഞ് വന്നാല്‍ പിന്നെ എല്ലാവരും ചേര്‍ന്ന് പോലീസിനെ വലിച്ചൊട്ടിക്കും
എന്നിരുന്നാല്‍ തന്നെയും വാദ-പ്രതിവാദങ്ങള്‍ക്കൊടുവിലെ കണക്കുകളും തെളിവുകളും പരിശോധിച്ച് ബഹുമാനപെട്ട കോടതിയുടെ വിധി വരുന്നതുവരെ പ്രതികളില്ല, കുറ്റാരോപിതര്‍ മാത്രമാണുള്ളതെന്നും, സംശയിക്കപ്പെടുന്നയാള്‍ കുറ്റം ചെയ്തിരിക്കണം എന്നില്ല, എന്നതും പോലീസിനും അറിയാവുന്ന കാര്യമല്ലേ..!

'കഥ'യുടെ അവസാനം.. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ശ്രീനാഥ്‌ന്റെ അഭ്യര്‍ത്ഥന മാനിച്ച കോടതി പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍
ടെസ്റ്റ് നടത്തി.. റിസള്‍ട്ട് വന്നപ്പോള്‍ ശ്രീനാഥ് നിരപരാധിയാണ്, ഇരയാക്കപ്പെട്ടതാണ്! പ്രതിയല്ല! ഇരയാണ് അങ്ങിനെയെങ്കില്‍
'ഇര'യുടെ അവകാശങ്ങള്‍ക്ക് 18 വയസുകാരനായ ശ്രീനാഥും അര്‍ഹനല്ലേ! മാറ്റി നിറുത്തി അപമാനിക്കുന്നവരോട്..ഓരോ വ്യക്തിക്കും മാനമുണ്ട്, കണ്ണുനീരുണ്ട്, കുടുംബമുണ്ട്, ജീവിതമുണ്ട്, സൗപ്നങ്ങളുണ്ട്... കാലം മാറിയില്ലേ..ഹേ! കാഴ്ചപ്പാടുകളും മാറേണ്ടതല്ലേ..- അനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

മണിക്കൂറുകള്‍ക്ക് മുമ്പ് അനീഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് അനീഷിന്റെ അഭിപ്രായത്തോടെ യോജിച്ച് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്, ആ പെണ്‍കുട്ടിക് എതിരെ കേസ് എടുക്കണം ഇത് അങ്ങനെ അനുവദിച്ചു കൊടുക്കാന്‍ പറ്റില്ല. ഇത് ഇങ്ങനെഉള്ളവര്‍ ഇനിയും ചെയ്തു കൊണ്ടേ ഇരിക്കും ഇന്ന് അവന്‍ ആണ് എങ്കില്‍ നാളെ നമ്മള്‍ ആയിരിക്കും. തീര്‍ച്ചയായും ആണുങ്ങള്‍ക് വേണ്ടിയും നീതി ന്യായം മുന്നോട്ട് വരണം- നൂറുല്‍ ഹഖ് എന്നയാള്‍ കമന്റ് ചെയ്തു.

എന്ത് കൊടുത്താലാണ് ഇതിന് പരിഹാരമാവുക എന്നാണ് അബ്ദുള്‍ ജലീല്‍ എന്നയാള്‍ കമന്റിലൂടെ ചോദിക്കുന്നത്. നമ്മുടെ നാട്ടില്‍ എല്ലാ അവകാശങ്ങളും പെണ്ണിനാണല്ലോ ? ആണിന്റെ മാനത്തിന് ഒരു വിലയും ഇല്ല . ഇരക്കെതിരെ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഒരു കേസും എടുക്കാന്‍ കഴിയില്ലെ. മാനനഷ്ടത്തിന്നുള്ളത് വേറെ. ഇര ഇനി പുറം ലോകം കാണരുത്. ഒരു പെണ്ണു വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാമെന്ന് ഒരു തോന്നല്‍ ഉണ്ടാവാതിരിക്കാന്‍ ഇതിന് തക്കതായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അദ്ദേഹം കമന്റില്‍ പറയുന്നു. പെണ്ണിന് സമൂഹവും, സര്‍ക്കാരും കൊടുക്കുന്ന പരിരക്ഷ ഇന്നത്തെ കാലഘട്ടത്തില്‍ 90% സ്ത്രീകളും ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ട് അതുകൊണ്ട് പുരുഷന്മാര്‍ ഒരുപാട് കള്ളകേസില്‍ കുടുങ്ങും. ഇതിനൊരു ബദല്‍ അത്യാവശ്യം ആണെന്നാണ് മറ്റൊരാള്‍ കമന്റില്‍ പറയുന്നത്.












Click it and Unblock the Notifications