കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍വതി വെറുതെ വന്നിരുന്ന് ഒന്നും പറയില്ല, അംഗങ്ങള്‍ തീരുമാനിച്ചാല്‍.... ബാബുരാജിന്റെ പിന്തുണ

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പല മോശം കാര്യങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ നടി പാര്‍വതി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. നടിമാര്‍ക്ക് ഭീഷണി സന്ദേശം വരുന്നുണ്ടെന്നും, സെക്‌സ് റാക്കറ്റ് വരെ സിനിമാ മേഖലയില്‍ ഉണ്ടെന്നും പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അമ്മ എന്ന പേരും ഒരിക്കലും ഞാന്‍ വിളിക്കില്ല. ആ പേരിനെ വീണ്ടും നിഷേധിക്കുകയാണ്.

ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്....വെളിപ്പെടുത്തല്‍ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്....വെളിപ്പെടുത്തല്‍

അത് എഎംഎംഎ ആണ്. അവിടെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്നു എന്നത് തന്നെ എന്തോ ചാരിറ്റി നല്‍കുന്നു എന്ന പോലെയാണെന്നും പാര്‍വതി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കപ്പെടണമെന്ന് പറയുകയാണ് നടനും അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്.

1

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന പരാമര്‍ശം ഗൗരവപ്പെട്ടതാണ്. പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് ബാബുരാജ് പറയുന്നു. ഇത്തരം ഒരു ആരോപണം ഉയരാനിടയായ സാഹചര്യം പരിശോധിച്ച് പരിഹരിക്കപ്പെടണം. എന്തെങ്കിലും വാര്‍ത്ത വരുമ്പോള്‍ മാത്രം ഇരയ്‌ക്കൊപ്പം നിന്നാല്‍ മതിയാവില്ല. എപ്പോഴും കൂടെ നില്‍ക്കണമെന്നും ബാബുരാജ് വ്യക്തമാക്കി. ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ആരോണം വരുന്നത്. അത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ഒരാള്‍ വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ. അങ്ങനെ പറയാനുണ്ടായ സാഹചര്യം കൂടി പരിശോധിക്കണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്ത് വരണമെന്ന് ബാബുരാജ് വ്യക്തമാക്കി.

2

നേരത്തെ താരസംഘടനയായ അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് പാര്‍വതി ഉയര്‍ത്തിയത്. അമ്മയിലെ വനിതാ പ്രാതിനിധ്യത്തെയും നടി വിമര്‍ശിച്ചു. 17 അംഗ കമ്മിറ്റി അവര്‍ക്കുണ്ട്. അതില്‍ നാല് സ്ത്രീകളെ അംഗങ്ങളായി ചേര്‍ക്കുക. ഇതൊരു തരം ചാരിറ്റിയാണ്. അതില്‍ തന്നെ ഒരു തിരഞ്ഞെടുപ്പോ പിന്തുണയോ ഉണ്ടാകരുത് എന്നവര്‍ ഉറപ്പ് വരുത്തിയിരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കൈപൊക്കിയിട്ട് വോട്ട് പാസാക്കുന്ന പോലെയാണ് അവിടെയുള്ള കാര്യങ്ങള്‍. അല്ലാതെ കൃത്യമായ ഒരു തിരഞ്ഞെടുപ്പ് ഒന്നും ഒരിക്കലും അവിടെ നടക്കുന്നില്ല. ഞാന്‍ അവിടെ ഉള്ള സമയത്ത് ഒരിക്കലും അത്തരം കാര്യങ്ങള്‍ അവിടെ നടന്നിട്ടില്ലെന്നും പാര്‍വതി ആരോപിച്ചു.

3

അതേസമയം റോഡില്‍ ഒരു ആക്‌സിഡന്റ് ഉണ്ടാവുമ്പോഴാണ് കുഴി അടയ്ക്കുക. അത് പോലെ മലയാള സിനിമയ്ക്കുള്ളില്‍ ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കപ്പെടണമെന്നും ബാബുരാജ് പറഞ്ഞു. നടന്‍ സിദ്ദിഖിനെതിരായ പള്‍സര്‍ സുനിയുടെ പരാമര്‍ശത്തില്‍ താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. കോടതിയില്‍ നിന്നും ഇരയ്ക്ക് നേരിടേണ്ടി വന്നത് കയ്‌പേറിയ അനുഭവങ്ങളാണെന്നും ബാബുരാജ് പറഞ്ഞു. വനിതാ ജഡ്ജി ഇരയോട് നീതി പുലര്‍ത്തുന്നില്ല. രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചത് കുട്ടിക്കളിയാണോ എന്നും ബാബുരാജ് ചോദിച്ചു.

4

തനിക്ക് പല സംശയങ്ങളുമുണ്ട്. ചില മാധ്യമങ്ങളും ഉന്നത രാഷ്ട്രീയക്കാരും കവയത്രിമാരും ഇരക്കൊപ്പം നിന്നോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. എന്തെങ്കിലും വാര്‍ത്ത വരുമ്പോള്‍ മാത്രമല്ല ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ടത്. എപ്പോഴും കൂടെ നില്‍ക്കേണ്ടതുണ്ട്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതില്‍ ദുരൂഹതയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. അതേസമയം മലയാള സിനിമയില്‍ സെക്‌സ് റാക്കറ്റ് അടക്കം സൗകര്യമൊരുക്കുന്നവര്‍ ഉണ്ട്. ഇതൊക്കെ ഹേമ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. സപ്രസിംഗ് ആയ കാര്യമല്ല ഇതൊന്നും. നടിമാര്‍ മാത്രമല്ല, ഇന്‍ഡസ്ട്രിയിലുള്ള ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് ഇത്തരം കോംപ്രമൈസ് ആവശ്യങ്ങളുമായി കോളുകള്‍ വന്നിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

5

ഈ അനുഭവമൊക്കെ ഞാന്‍ ഹേമ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ ആ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ആര്‍ക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകള്‍ പുറത്തുവരരുത് എന്നത് കൊണ്ടാണ്. എനിക്ക് ജീവഭയമുണ്ടെന്നത് അറിയാമെന്നും പാര്‍വതി പറയുന്നു. ഭീഷണി കോളുകളൊക്കെ എന്നെയും തേടിയെടുത്തുന്നുണ്ട്. ജോലി ചെയ്ത് ജീവിക്കുകയെന്നത് ഇവിടെ അനുവദനീയമായ കാര്യമല്ലെന്നും പാര്‍വതി പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമ കമ്മീഷന്റെ ശുപാര്‍ശകള്‍ എങ്ങനെ നടപ്പിലാക്കണമെന്ന് പരിശോധിക്കുന്ന സമിതിയില്‍ മൂന്ന് പേരെ നിയമിച്ചുത. റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓരോ അംഗങ്ങളും പ്രത്യേകമായി സര്‍ക്കാരിന് നല്‍കും. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചാബില്‍ പോരാട്ടം ത്രില്ലറില്‍, കോണ്‍ഗ്രസിന് എളുപ്പമല്ല, അന്തിമ ഫലം ഇങ്ങനെയാവുമെന്ന് എബിപി സര്‍വേപഞ്ചാബില്‍ പോരാട്ടം ത്രില്ലറില്‍, കോണ്‍ഗ്രസിന് എളുപ്പമല്ല, അന്തിമ ഫലം ഇങ്ങനെയാവുമെന്ന് എബിപി സര്‍വേ

Recommended Video

cmsvideo
ദിലീപ് കുഞ്ചാക്കോ ബോബനെയും സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ

English summary
actor baburaj says parvathy thiruvothu's remarks are serious, amma should looking into the matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X