Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്

കൊച്ചി: ഷെഫീക്കിന്റെ സന്തോഷം എന്ന ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ നടന്‍ ബാല ഉന്നയിച്ച പ്രതിഫല തര്‍ക്കം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത്. ബാല ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ മണ്ടത്തരമാണ് എന്നും ബാലക്ക് പ്രതിഫലം കൊടുത്തതിന് തെളിവ് ഉണ്ട് എന്നും വിനോദ് മംഗലത്ത് പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദ് മംഗലത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്... ഷൂട്ട് നടക്കുന്ന സമയത്തും ഷൂട്ട് കഴിഞ്ഞ സമയത്തും ഡബ്ബിങ്ങിന്റെ സമയത്തും ഒക്കെ എല്ലാവരുമായി വളരെ നല്ല സന്തോഷം പങ്കിട്ടാണ് ബാല പോയത്. പക്ഷേ ഇപ്പോള്‍ അദ്ദേഹം അങ്ങനെ ഒരു സ്റ്റേറ്റ്‌മെന്റ് ആയിട്ട് എന്താണ് വന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും ചിന്തിച്ചിട്ട് ഒരു പിടി കിട്ടുന്നില്ല. ബാല എന്ന ആക്ടറെ ഈ സിനിമയിലേക്ക് ഇന്‍വൈറ്റ് ചെയ്യുന്നത് ഉണ്ണിമുകുന്ദന്‍ ആണ്.

1

ഞങ്ങളുടെ ആദ്യത്തെ കാസ്റ്റിങ്ങില്‍ ഈ സിനിമയ്ക്കകത്ത് ബാലയില്ല. ബാല ചെയ്യാനിരുന്ന റോളിലേക്ക് മനോജ് കെ ജയനെയാണ് ഞങ്ങള്‍ നിശ്ചയിച്ചിരുന്നത്. ഞങ്ങള്‍ ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ച സമയത്ത് അദ്ദേഹം യുകെയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്‍ ബാലയെ സജസ്റ്റ് ചെയ്യുന്നത്. ഡയറക്ടര്‍ പോലും എതിര്‍ത്തിട്ടുള്ള ഒരു താരം ആയിരുന്നു ബാല. കാരണം അത്രയും ഡെപ്ത് ഉള്ള കാരക്ടര്‍ ബാല ചെയ്താല്‍ നില്‍ക്കുമോ, ഇതിനുമുമ്പ് അങ്ങനത്തെ ക്യാരക്ടര്‍ ഒന്നും ബാല ചെയ്തിട്ടില്ല എന്നതെല്ലാം ഉള്ളത്് കൊണ്ട് ഓരോ ടെക്‌നീഷ്യന്മാര്‍ക്കും ആ കാസ്റ്റിങ്ങിനോട് താല്പര്യം ഇല്ലായിരുന്നു.

2

ഉണ്ണി മുകുന്ദന്റെ ഒറ്റ നിര്‍ബന്ധപ്രകാരമാണ് ബാല ഈ സിനിമയിലേക്ക് കാസ്റ്റിംഗ് ആയിട്ട് വരുന്നത്. ബാലയെ ഞാന്‍ പരിചയപ്പെടുന്നത് മേപ്പടിയാന്‍ സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ സമയത്താണ്. അതുകഴിഞ്ഞ് അദ്ദേഹം ഇവിടെ ഹോട്ടല്‍ലില്‍ താമസിക്കുകയും ഞാനും് ഡയറക്ടറും അദ്ദേഹത്തോട് പോയി കഥ പറയുകയും സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതിനുശേഷം ആണ് കാസ്റ്റിംഗ് നടത്തിയത്. സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെയാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഉണ്ണിമുകുന്ദന്‍ എന്റെ ബ്രദര്‍ ആണ് ഒരു ബ്രദര്‍ സിനിമ ചെയ്യുമ്പോള്‍ മറ്റൊരു ബ്രദര്‍ ശമ്പളം പറയില്ല.

3

ഇത് എന്റെ കൂടെ സിനിമയാണ് എന്നാണ്. അത് ഒരു പ്രാവശ്യമല്ല പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് പടം തുടങ്ങട്ടെ സിനിമ സക്‌സസ് ആവട്ടെ നമുക്കതല്ലേ ആവശ്യം അതുകൊണ്ട് സിനിമയുമായി നമ്മള്‍ മുന്നോട്ടു പോയി. എന്നെ സംബന്ധിച്ച് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിട്ട് വര്‍ക്ക് ചെയ്യുമ്പോഴും അല്ലെങ്കില്‍ ലൈന്‍ പ്രൊഡ്യൂസായിട്ട് വര്‍ക്ക് ചെയ്യുമ്പോഴും വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമാണ് പ്രൊഡ്യൂസര്‍ക്ക് നമ്മള്‍ ഒരു ബഡ്ജറ്റ് സബ്മിറ്റ് ചെയ്തു കഴിഞ്ഞാല്‍ ആ ബഡ്ജറ്റില്‍ കൂടാതിരിക്കുക എന്നുള്ളത്.

4

അതിനാല്‍ ഷൂട്ടിങ്ങിന്റെ വിവിധ ഘട്ടങ്ങളില്‍ ഞാന്‍ ഇദ്ദേഹവുമായി കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്. ഷൂട്ട് കഴിഞ്ഞു വളരെ സന്തോഷകരമായി പിരിഞ്ഞു 25 ദിവസമായിരുന്നു അദ്ദേഹത്തിന് ഡേറ്റ് 20 ദിവസം കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കി ഡബ്ബിങ്ങിനു വന്നു ഡബ്ബ് കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്താണ് പേമെന്റ് എന്ന് ചോദിച്ചു അപ്പോഴും അദ്ദേഹം ഇതുതന്നെയാണ് പറഞ്ഞത്. നമ്മള്‍ ഒരു സിനിമ സൗജന്യമായിട്ട് ചെയ്യുമ്പോള്‍ അങ്ങനെ ഒരു എഗ്രിമെന്റ് വെക്കുന്ന ഒരു പതിവില്ല.

5

എഗ്രിമെന്റ് വെക്കുന്നത് എപ്പോഴാണ് എന്നുവച്ചാല്‍ നമ്മള്‍ ഒരു പ്രതിഫലം നിശ്ചയിച്ച് ആ പ്രതിഫലം ഇത്രയാണെന്ന് വ്യക്തമാക്കി സിനിമയുടെ ഓരോ ഘട്ടത്തിലും ഇത്ര പ്രതിഫലം തരാമെന്നാണ് നമ്മള്‍ എല്ലാ ഘട്ടത്തിലും എഗ്രിമെന്റ് വെക്കുന്നത്. പ്രതിഫലം വേണ്ട എന്ന് പറഞ്ഞ ഒരാളുമായിട്ട് ഒരു സിനിമ ഇന്‍ഡസ്ട്രിയലും ഇങ്ങനെ എഗ്രിമെന്റ് വെക്കുന്ന പതിവില്ല. ഇനിയുള്ള എന്റെ സിനിമ പ്രൊഡക്ഷനുകളില്‍ ഈ കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും. പ്രതിഫലം വേണ്ട എന്ന് പറഞ്ഞാലും അതിന് എഗ്രിമെന്റ് എന്തായാലും തയ്യാറാക്കും

6

എല്ലാ സിനിമയിലും പ്രൊഡ്യൂസറുടെ കെയറോഫിലും ഡയറക്ടറുടെ കെയറോഫിലും അഭിനയിക്കാന്‍ പലരും വരാറുണ്ട്. ഈ സിനിമയില്‍ തന്നെ ഉണ്ണിമുകുന്ദന്റെ പല സുഹൃത്തുക്കളും അഭിനയിച്ചിട്ടുണ്ട്. ബാല സംവിധാനം ചെയ്ത സിനിമയിലോ പ്രൊഡ്യൂസ് ചെയ്ത സിനിമയിലോ ഉണ്ണിമുകുന്ദന്‍ ഫ്രീ ആയിട്ട് അഭിനയിച്ചു കൊടുത്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. ബാല എന്നോടൊന്നു പറഞ്ഞിട്ടുണ്ട് എന്റെ സിനിമയില്‍ ഉണ്ണിമുകുന്ദന്‍ ഫ്രീയായിട്ട് വന്ന് അഭിനയിച്ചതാണ് എന്ന്. നമ്മുടെ സിനിമ സെറ്റില്‍ ഏകദേശം 90 പേര്‍ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.

7

ഇതില്‍ 90 പേര്‍ക്കും ബാല ഒഴികെയുള്ള എല്ലാവര്‍ക്കും നമ്മള്‍ പെയ്‌മെന്റ് കൊടുത്തിട്ടുണ്ട. പെയ്‌മെന്റ് കൊടുത്തു എന്ന് പറയുന്നത് വളരെ ആധികാരികമായിട്ടാണ്. കാരണം ഇരുപത്തയ്യായിരത്തിന് മുകളിലുള്ള എല്ലാ പേയ്‌മെന്റും ബാങ്ക് വഴിയാണ് കൊടുത്തിട്ടുള്ളത്. ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് നോക്കിയാല്‍ അത് വ്യക്തമാകും. രണ്ടാമത്തെ കാര്യം ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് പേമെന്റ് കിട്ടിയിട്ടില്ലെങ്കില്‍ പരാതിപ്പെടാന്‍ ഇവിടെ അസോസിയേഷനുകള്‍ ഉണ്ട്. ഷെഫീക്കിന്റെ സന്തോഷം എന്ന ഈ സിനിമ കഴിഞ്ഞപ്പോള്‍ ബാലയ്ക്കുപോലും രണ്ട് ലക്ഷം രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തിട്ടുണ്ട്.

8

ഈ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തീകരിച്ചപ്പോള്‍ ഒരു ലക്ഷം രൂപയും സിനിമയുടെ റിലീസിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് വീണ്ടും ഒരു ലക്ഷം രൂപയും അങ്ങനെ 2 ലക്ഷം രൂപയ്ക്ക് കൊടുത്തിട്ടുണ്ട്. അതിന്റെ തെളിവ് നമ്മുടെ ബാങ്കില്‍ ഉണ്ട്. ഒരു പൈസയും ഒരു പ്രതിഫലവും എനിക്ക് വേണ്ട എന്ന് പറഞ്ഞ ആള്‍ക്ക് കമ്പനിയുടെ പോളിസിയായിട്ട് കമ്പനിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. എല്‍ദോ ഐസക്ക് എന്ന ക്യാമറമാന് ശമ്പളം കൊടുത്തിട്ടില്ല എന്ന് ബാല പറഞ്ഞത് അത് ശുദ്ധ മണ്ടത്തരമാണ്.

9

7 ലക്ഷം രൂപ നമ്മള്‍ ക്യാമറമാനു കൊടുത്തു 8 ലക്ഷം രൂപയായിരുന്നു ഒരു വാക്കാലുള്ള കരാര്‍. 35 ദിവസമായിരുന്നു നമ്മള്‍ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരുന്നത്. ഈ 35 ദിവസത്തെ ഷെഡ്യൂള്‍ 26 ദിവസം കൊണ്ട് നമ്മള്‍ പൂര്‍ത്തീകരിച്ചു. ഏകദേശം 10 ദിവസത്തോളം നമ്മുടെ ഷെഡ്യൂള് കുറഞ്ഞു കിട്ടി. സ്വാഭാവികമായിട്ട് എല്ലാ സിനിമയിലും അതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രൊഡ്യൂസര്‍, ലൈന്‍ പ്രൊഡ്യൂസര്‍ എന്നിവര്‍ സാമ്പത്തികമായിട്ടുള്ള ബാര്‍ഗെയ്‌നിംഗ് നടത്താറുണ്ട്. അതെല്ലാം വ്യക്തിപരമായിട്ടുള്ള കാര്യങ്ങളാണ്.

10

ഒരു സിനിമയുടെ ക്യാമറമാന്‍ എന്ന് പറഞ്ഞു കഴിഞ്ഞാല്‍ രണ്ടാമത്തെ ഹാര്‍ട്ടാണ്. ഡയറക്ടര്‍ കഴിഞ്ഞാല്‍ കമാന്‍ഡിങ് പവര്‍ ഉള്ളത് ക്യാമറമാനാണ്. അത്തരമൊരു പരാതി ബാലയടുടെ അടുത്ത് അദ്ദേഹം ഉന്നയിച്ചത് ഭയങ്കര ബാലിശമായി പോയി. അദ്ദേഹവുമായിട്ട് ഒരു ലക്ഷം രൂപ നെഗോഷ്യേറ്റ് ചെയ്തത് ഞാന്‍ മാത്രമല്ല ഡയറക്ടറും ഞാനും കൂടെ ചേര്‍ന്നാണ്. ഈ ഒരു ലക്ഷം രൂപ കുറച്ചു തരണമെന്ന് നെഗോഷ്യേറ്റ് ചെയ്തത് അദ്ദേഹം അത് സമ്മതിച്ചതാണ്. എല്‍ദോ മാത്രമല്ല ഈ പടത്തില്‍ അഭിനയിച്ച മനോജ് കെ ജയന്‍ പൈസ കുറച്ചിരുന്നു. ആത്മീയ, ദിവ്യ പിള്ള, ഷാന്‍ റഹ്‌മാന്‍ എന്നിവരൊക്കെ പൈസ കുറച്ചിരുന്നു.

11

കാരണം ഞാന്‍ എനിക്ക് ഇത്ര രൂപയ്ക്ക് പടം ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. ദുബായ് ഷെഡ്യൂള്‍ഡ് ബഡ്ജറ്റ് കൂടിപ്പോയി അതുകൊണ്ട് എനിക്കൊരു ഹെല്‍പ് ചെയ്യണം എന്ന് പറഞ്ഞു. അതനുസരിച്ച് എല്ലാ ടെക്‌നീഷ്യന്മാരും കുറച്ചു തന്നു. മിക്കദിവസങ്ങളിലും ഉണ്ണിമുകുന്ദനും ബാലയും ഒന്നിച്ചാണ് സെറ്റില്‍ വന്നുകൊണ്ടിരുന്നത്, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് അവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ല. ഉണ്ണി മുകുന്ദന്‍ ഒന്നേകാല്‍ കോടിയുടെ കാര്‍ വാങ്ങിച്ചു എന്നാണ് ബാലയുടെ ആരോപണം.

12

ആ കാര്‍ ഉണ്ണിമുകുന്ദന്‍ വാങ്ങുന്നത് ഷെഫിക്കിന്റെ സന്തോഷത്തിന്റെ പേരിലല്ല. മേപ്പടിയാന്റെ സക്‌സസിനു ശേഷം ബുക്ക് ചെയ്തതാണ് ആ കാര്‍. ആ സമയത്ത് ബുക്ക് ചെയ്ത വണ്ടിയാണ്. അത് ഈ സമയത്ത് ഡെലിവറായി എന്ന് മാത്രമേയുള്ളൂ ഉണ്ണിനെ പോലെ മള്‍ട്ടി ലാംഗ്വേജ് ആയിട്ടുള്ള സിനിമകള്‍ ചെയ്യുന്ന ഒരാള്‍ക്ക് കോടി രൂപയുടെ കാര്‍ വാങ്ങിച്ചു എന്നുള്ളില്‍ എന്താണിത്ര അത്ഭുതം?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+