നീയൊക്കെ എന്തിനാ ഓണം ആഘോഷിക്കുന്നത്; ബിനീഷ് ബാസ്റ്റിന് നേരെ വിദ്വേഷ കമന്റ്, ഒടുവില്‍ ഭീഷണി
കൊറോണ മഹാമാരിമൂലം നിറം മങ്ങിയ കഴിഞ്ഞ രണ്ട് വർഷത്തെ ആഘോഷങ്ങളുടെ സർവ്വ പകിട്ടും തിരിച്ച് പിടിച്ചുകൊണ്ടാണ് ലേകമെമ്പാടുമുള്ള മലയാളികള്‍ ഇത്തവണ ഓണം ആഘോഷിച്ചത്. നാട്ടിന്‍പുറങ്ങളും വിദ്യാലയങ്ങളും ഓഫീസുകളും മുതല്‍ സർക്കാർ തലത്തില്‍ ജില്ലാ തലങ്ങളിലും വിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. ഒറ്റ മനസ്സോടെ മലയാളികള്‍ ഓണലഹരിയില്‍ മുഴുകിയപ്പോള്‍ വിദ്വേഷ പ്രചരണങ്ങളുമായി പതിവുപോലെ ചിലർ ഇത്തവണയും രംഗത്ത് എത്തി.
അത്തരത്തിലൊരു അനുഭവമാണ് ഓണാഘോഷ ഫോട്ടോ പങ്കുവെച്ച നടന്‍ ബിനീഷ് ബാസ്റ്റിന് നേരേയും ഉണ്ടായിരിക്കുന്നത്. സംഘപരിവാർ അനുഭാവിയായ തുഷാര അജിത് എന്ന യുവതിയുടെ പേരിലുള്ള ഫേസ്ബുക്ക് ഐഡി താരത്തിന് നേര വിദ്വേഷ പ്രചരണവുമായി രംഗത്ത് എത്തുകയായിരുന്നു. അതേസമയം, തന്റെ പേരിലുള്ള ഫേക്ക് ഐഡിയാണ് ഇത്തരമൊരു കമന്റ് പങ്കുവെച്ചതെന്നാണ് യുവതിയുടെ അവകാശവാദം.

ഓണാശംസകള്‍ നേർന്നുകൊണ്ട് ബിനീഷ് ബാസ്റ്റിന്‍ പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു വിദ്വേഷ കമന്റ്. 'ടീമേ .... നല്ല സ്വപ്നങ്ങൾ സമ്മാനിച്ചു പൊന്നോണം ഒരിക്കൽ കൂടി പ്രിയപ്പെട്ടവർക്ക് ഞങ്ങളുടെ ഓണാശംസകൾ'-എന്നായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ സഹിതം ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനടിയിലാണ് ഓണം ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയും ആഘോഷമല്ല, നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നതെന്നും ചോദിച്ച് തുഷാര അജിത്തിന്റെ പേരിലുള്ള ഐഡി രംഗത്ത് എത്തുകയായിരുന്നു.
ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് ഇത് ക്രിസ്ത്യാനിയുടെയും മുസ്‌ലിമിന്റെയും ആഘോഷമല്ല?
ഇന്നലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ഓണത്തിന്റെ പരിപാടികളില്‍ ആടലും ഡാന്‍സും ചാട്ടവും ഒക്കെ കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്‌ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നല്‍,' എന്നായിരുന്നു യുവതിയുടെ കമന്റ്.

ഇതോടെ നിരവധിയാളുകള്‍ താരത്തെ അനുകൂലിച്ചുകൊണ്ട് യുവതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി. പിന്നീട് ബിനീഷ് ബാസ്റ്റിന്‍ തന്നെ വിഷയത്തില്‍ പ്രതികരിച്ചു. 'ഓണം മലയാളികളുടെ ദേശിയഉത്സവമാണ് ഞങ്ങള്‍ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും
സാലു കുമ്പളങ്ങിയും ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല. വര്‍ഗീയത തുലയട്ടെ,' എന്നാണ് ബിനീഷിന്റെ മറുപടി.

അതേസമയം, തുഷാര വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍കോളും ബിനീഷ് ബാസ്റ്റിന്‍ പുറത്ത് വിട്ടിട്ടുണ്ട്. തന്റെ ഐഡിയില്‍ നിന്നല്ല കമന്റ് വന്നതെന്നാണ് ഫോണ്‍കോളില്‍ തുഷാര പറയുന്നത്. ഫേക്ക് ഐഡിയില്‍ നിന്നുള്ള കമന്റാണ് ഇത്. ഈ സാഹചര്യത്തില്‍ തന്റെ പേരുപറഞ്ഞുകൊണ്ട് ഇട്ട കമന്റ് പിന്‍വലിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഫേക്ക് അക്കൌണ്ട് ആണെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ നടന്‍ പോസ്റ്റ് പിന്‍വലിക്കില്ലെന്നും പറഞ്ഞു.

കൊച്ചിയില്‍ നോണ്‍ ഹലാല്‍ ഹോട്ടല്‍ നടത്തിപ്പിലൂടെ ശ്രദ്ധേയായ വ്യക്തിയാണ് തുഷാര അജിത്. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയതോടെയായിരുന്നു തുഷാര ആദ്യം ശ്രദ്ധേയയായത്. വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തി.. യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ ആരോപണം.












Click it and Unblock the Notifications