Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉറങ്ങാന്‍ കഴിയുന്നില്ല, കണ്ണടയ്ക്കുമ്പോള്‍ അന്നത്തെ സംഭവങ്ങള്‍ കയറിവരും'; സുധിയെ കുറിച്ച് ബിനു അടിമാലി

അന്തരിച്ച നടന്‍ കൊല്ലം സുധിയെ കുറിച്ച് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മയാണ് തന്റെ ഉള്ളിലെന്ന് ബിനു അടിമാലി. 'എനിക്ക് എന്റെ സഹോദരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആ സംഭവത്തിന് ശേഷം ശരിക്കൊന്ന് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ദു:ഖം മാത്രമാണ് മനസിലുള്ളത്'- ബിനു അടിമാലി പറഞ്ഞു. അപകടത്തിലേറ്റ പരിക്ക് ഭേദമായതിന് പിന്നാലെ കൊല്ലം സുധിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു ബിനു അടിമാലി.

'അന്നേ ദിവസം എല്ലാം കണ്ടുകൊണ്ടിരുന്നത് ഞാനാണ്. എന്റെ ഉള്ളില്‍ ആശുപത്രിയില്‍ എത്തും വരെയുള്ള സുധി ഇങ്ങനെയുണ്ട്. അതേ കുറിച്ച് ഞാന്‍ വേറെ ഒരു അവസരത്തില്‍ പറയുന്നതായിരിക്കും എന്റെ മാനസികാവസ്ഥയ്ക്ക് നല്ലത്. ഞാന്‍ വളരെ ദു:ഖത്തിലാണ്, സുധിയുടെ ഫോട്ടോയിലേക്ക് നോക്കി താങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്'- ബിനു പറഞ്ഞു.

binu adimaly

'കൂട്ടുകാരൊക്കെ ഒപ്പമുള്ളത് കൊണ്ട് ആശ്വാസമുണ്ട്, എന്നാലും രാത്രി കണ്ണടയ്ക്കുമ്പോള്‍ ഈ സംഭവങ്ങള്‍ കയറി വരും. ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എന്റെ ഈ സഹോദരന്റെ വിയോഗത്തില്‍, എന്റെ കുടുംബാംഗത്തിന്റെ വിയോഗമായി കണ്ട് വളരെ സങ്കടപ്പെടുന്നു. ഭാര്യയെയും മക്കളെയും ഏത് രീതിയിലാണ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല'

'സുധിയുടെ അടുത്തൊന്ന് പോകണമെന്നുണ്ടായിരുന്നു, കാലിന്റെ ലിഗമെന്റിന്റെ പ്രശ്‌നം കൊണ്ട് നടക്കില്ല. പിന്നീട് ഞാനും കുടുംബവുമായി വന്നു കണ്ടോളാം. എനിക്ക് എന്റെ സഹോദരനെ കുറിച്ച് മറ്റൊന്നും പറയാനില്ല. എന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയുകയാണെങ്കില്‍, എനിക്ക് തലയിടിച്ചതിന്റെ ഇയര്‍ ബാലന്‍സിംഗിന്റെ വലിയൊരു പ്രശ്‌നമുണ്ട്. അത് പെട്ടെന്ന് മാറില്ല, കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ കുറച്ച് കുറവുണ്ടായിരുന്നു'.

'എന്നാല്‍ ഇപ്പോള്‍ അത് കൂടി നില്‍ക്കുന്നു, കാല് ചെന്നടിച്ചിട്ടുള്ള പ്രശ്‌നം കാരണം, വാക്കറിന്റെ സഹായത്തോടെയാണ് നടക്കാന്‍ സാധിക്കുകയുള്ളൂ. കയ്യുടെ കുഴ പ്രശ്‌നമാണ്. മൊത്തത്തില്‍ വല്ലാത്ത അവസ്ഥയാണ്. അതിനിടെയ്ക്ക് മാനസിക ബുദ്ധിമുട്ട് എല്ലാമുണ്ട്. ഇത്ര ദിവസമായിട്ടും, ഇങ്ങോട്ടൊന്ന് വന്ന് എല്ലാവരെയും കണ്ടിട്ട് പോകാമെന്ന് കരുതി വന്നതാണ്. പോകുമ്പോള്‍ മഹേഷിന്റെ അടുത്തൊന്ന് കയറണം. മഹേഷ് ഞങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ട്. അവനെ ഒന്ന് കാണണം'- ബിനു അടിമാലി പറഞ്ഞു.

കൊല്ലം സുധി അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ബിനു അടിമാലിയും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ബിനു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങളെ തൃശൂരില്‍ വച്ചായിരുന്നു അപകടമുണ്ടായത്. അപകട സ്ഥലത്ത് വച്ചു തന്നെ കൊല്ലം സുധി മരണപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+