എല്ലാ അവയവങ്ങളും ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം: മാഫിയ ഇടപെടലുകളും അന്വേഷിക്കുക: നടന്‍ ചന്തുനാഥ്
പത്തനംനംതിട്ട: കേരളത്തെ ഞെട്ടിച്ചുകൊണ്ടുള്ള നരബലിയുടെ വാർത്തയായിരുന്നു ഇന്നലെ പുറത്ത് വന്നത്. കൊച്ചി നഗരത്തിലെ ലോട്ടറി തൊഴിലാളികളായ രണ്ട് സ്ത്രീകളെ തിരുവല്ലയിലെ വീട്ടിലെത്തിച്ച് ക്രൂരമായ പീഡനത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തിരുവല്ല ഇലന്തൂർ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, സ്ത്രീകളെ ഇവർക്ക് എത്തിച്ച് നല്‍കിയ ഏജന്റ് ഷാഫി എന്ന റഷീദ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ഇലന്തൂരിലെ ക്രൂരമായ ഈ നരബലിക്ക് പിന്നില്‍ മറ്റെതേങ്കിലും ഇടപെടലുകളുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ ചന്തുനാഥ് രംഗത്ത് എത്തി. 'മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമാകും എന്നുറപ്പുണ്ട്, എങ്കിലും' എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അവിശ്വസനീയമാണ്
തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022-ല്‍ ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമാകും എന്നുറപ്പുണ്ട് ..എന്നിരുന്നാലും...

മറ്റേതെങ്കിലും 'മാഫിയ' ഇടപെടലുകള്‍ ഈ അരുംകൊലകളില്‍ ഉണ്ടോ എന്ന് തുടര്‍ അന്വേഷണങ്ങളില്‍ തെളിയണം. അതല്ല 'primary motive' നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍ ...ഹാ കഷ്ടം എന്നെ പറയാനുള്ളു..മരവിപ്പ്..

കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26-ന് രജിസ്റ്റര്‍ ചെയ്ത തിരോധാന കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്.

സംഭവത്തില്‍ തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്-ലൈല എന്നിങ്ങനെ പേരുള്ള ദമ്പതികളും ഏജന്റായി പ്രവര്‍ത്തിച്ച പെരുമ്പാവൂര്‍ സ്വദേശി ശിഹാബ് എന്ന മുഹമ്മദ് ശാഫിയുമാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യംചെയ്തതോടെ കേരളം ഞെട്ടിയ നരബലിയുടെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു.

ഇലന്തൂരിലെ നരബലിയില്‍ ആദ്യത്തെ കൊലപാതകം നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫിയും ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications