Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉച്ചക്കഞ്ഞിയ്ക്കായി ബിന്ദുവിനും മക്കള്‍ക്കും ഇനി കാത്തിരിയ്ക്കേണ്ട, സഹായിക്കാന്‍ ദിലീപും ജയസൂര്യയും

വയനാട്: ഒരുനേരത്തെ വിശപ്പടക്കണമെങ്കില്‍ സ്‌കൂളില്‍ നിന്ന് ബാക്കി വരുന്ന ഉച്ചക്കഞ്ഞിയ്ക്കായി കാത്തിരിയ്ക്കണം. അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബം മാസങ്ങളായി ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ കനിവിലാണ് ജീവിയ്ക്കുന്നത്. വയനാട്ടിലെ ആദിവാസിയായ യുവതിയും മക്കളുമാണ് ഉച്ചക്കഞ്ഞിയുടെ കനിവില്‍ ജീവിതം നിലനിര്‍ത്തുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ യുവതിയുടേയും കുഞ്ഞുങ്ങളുടേയും ദുരിതകഥ പുറത്തറിഞ്ഞതോടെ സഹായവുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.

ചലച്ചിത്ര താരങ്ങളായ ദിലീപും ജയസൂര്യയും കുടുംബത്തിന് സഹായം നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയിരിയ്ക്കുകയാണ്. കൊളവള്ളി കാട്ടുനായ്ക്കല്‍ കോളനിയിലെ ബിന്ദു (23) മക്കളായ അബിന്‍ (9), അഭിലാഷ് (8), അജയകുമാര്‍ (4), അജയ് (1) എന്നിവരാണ് കൊളവള്ളി എല്‍പി സ്‌കൂളില്‍ ബാക്കി വരുന്ന ഉച്ചക്കഞ്ഞി മാത്രം കുടിച്ച് ജീവിച്ചത്. കുടുംബത്തിന് പ്രതിമാസം അയ്യായിരം രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് ദിലീപ് പറയുന്നത്.

ആദ്യം നന്ദി

ആദ്യം നന്ദി

മൂന്ന് മാസം മുന്‍പ് ഭര്‍ത്താവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതോടെയാണ് ബിന്ദുവിന്റേയും മക്കളുടേയും ജീവിതം ദുരിതപൂര്‍ണമാകുന്നത്. ഇവരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് മുടങ്ങാതെ ഉച്ചഭക്ഷണം എത്തിച്ചിരുന്നത് കൊളവള്ളി എല്‍പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ്.

ദിലീപ്

ദിലീപ്

കുടുംബത്തിന്റെ ദുരിതം വായിച്ചറിഞ്ഞ നടന്‍ ദിലീപ് , മൂത്ത കുട്ടിയായ അബിന്‍ പഠിച്ച് ജോലി വാങ്ങുന്നത് വരെ കുടുംബത്തിന് പ്രതിമാസം അയ്യായിരം രൂപം സാമ്പത്തിക സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കി

പഠന സാമഗ്രികള്‍

പഠന സാമഗ്രികള്‍

കുട്ടിയ്ക്ക് ആവശ്യമായ പഠന സാമഗ്രികള്‍ ജിപി ചാരിറ്റബിള്‍ ട്രസ്റ്റ് വഴി നല്‍കും.

ജയസൂര്യയും

ജയസൂര്യയും

കുടുംബത്തിന് സഹായവുമായി ജയസൂര്യയും രംഗത്തെത്തി. താന്‍ കുടുംബത്തെ സഹായിക്കുമെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി

എഫ്ബി സുഹൃത്തുക്കളോടും

എഫ്ബി സുഹൃത്തുക്കളോടും

ഈ കുടുംബത്തെ സഹായിക്കണമെന്ന് ജയസൂര്യ തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+