Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലെ റെയ്ഡിന് പിന്നാലെ ദിലീപ് പോയത് ആ സ്ഥലത്തേക്ക്; ഒപ്പം രണ്ട് പേര്‍, ഒന്നര മണിക്കൂറിന് ശേഷം മടക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ അന്വേഷണ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഏഴ് മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും റെയ്ഡില്‍ പിടിച്ചെടുത്തതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

1

ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്ന ഒരു തോക്ക് കൂടി കണ്ടെത്താനാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യാ മാധവനില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ദിലീപ് തൊട്ടുപിന്നാലെ കൊച്ചിയിലെ ബ്യൂട്ടി സലൂണില്‍ എത്തിയതായാണ് വിവരം. വീട്ടിലെ പരിശോധനയിലും ഭീഷണി കേസിലും പ്രതികരണം തേടിയെങ്കിലും ദിലീസ് സംസാരിക്കാന്‍ മുതിര്‍ന്നില്ല.

2

അന്ന് ദിലീപിന്റെ പ്രോഡക്ഷന്‍ കമ്പനിയിലും പരിശോധന നടന്നിരുന്നു. രാവിലെ മുതല്‍ പൊലീസ് പരിശോധന നടത്തിയ പ്രൊഡക്ഷന്‍ കമ്പനിയിലേക്കാണ് യാത്ര എന്ന് കരുചിയെങ്കിലും അങ്ങോട്ടേക്ക് പോകാന്‍ താരം തയ്യാറായില്ല. കലൂര്‍ സ്റ്റേഡിയം വഴി കതൃക്കടവിലെ ബ്യൂട്ടി സലൂണിലേക്കാണ് താരം പോയത്. കൂടെയുണ്ടായിരുന്ന ആള്‍ അകത്ത് പോയി സംസാരിച്ച ശേഷമാണ് ദിലീപ് സലൂണിലേക്ക് കയറിയത്. ഒന്നര മണിക്കൂറിന് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ഇതിന്റെ വീഡിയോ മാധ്യമങ്ങല്‍ക്ക് ലഭിച്ചിട്ടുണ്ട്.

3

അതേസമയം, രാവിലെ 11.30തോട് കൂടിയാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിന്റെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ദിലീപും കാവ്യാ മാധവനും അടക്കമുളളവര്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. പിന്നീലെ ദിലീപിന്റെ സഹോദരി എത്തി വീട് തുറന്ന് നല്‍കി. ശേഷമാണ് ദിലീപ് വീട്ടിലേക്ക് എത്തിയത്.

4

ഉച്ചയ്ക്ക് 2.30തോട് കൂടി സ്വയം കാറോടിച്ചാണ് ദിലീപ് എത്തിയത്. ദിലീപിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ കൂടാതെ സൈബര്‍ വിദഗ്ധരും പരിശോധന നടത്തുന്ന സംഘത്തിലുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫീസിലെ റെയ്ഡ്. പൂട്ടിക്കിടന്ന ഓഫീസ് ജീവനക്കാരെ വിളിച്ച് വരുത്തി തുറപ്പിച്ചാണ് റെയ്ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+