പ്രമുഖ നടിയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തു, ഈ 12 പേരുടേയും;കണ്ടെത്തി ക്രൈംബ്രാഞ്ച്..റിപ്പോർട്ട് കോടതിയിൽ
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഒരാഴ്ചയ്ക്കകം ഹൈക്കോടതി വിധി പറയാൻ ഇരിക്കെയാണ് ക്രൈംഞ്ച്രാഞ്ച് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അതിനിടെ വധഗൂഢാലോചന കേസിൽ ദിലീപിന്റ ഫോണിലെ വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഫോണിൽ നിന്നും ദിലീപ് നിർണായകമായ 12 ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് കണ്ടെത്തൽ. ആരുടെയൊക്കെ ചാറ്റുകളാണ് ഇവയെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ വായനയിലേക്ക്
നാണം കുണുങ്ങിയായ വധു? ഇത് ചുമ്മാ ചില്ലെന്ന് റിമ കല്ലിങ്കൽ..എജ്ജാതി ലുക്ക്!! വൈറൽ ഫോട്ടോസ് കാണാം

വധഗൂഢാലോചന കേസിൽ സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കറിനെ അന്വേഷണ സംഘം പ്രതി ചേർത്തിട്ടുണ്ട്. കേസിലെ ഏഴാം പ്രതിയാണ് ഇയാൾ. സായ് ശങ്കറിനെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഫോണുകളിലെ ഏതൊക്കെ ചാറ്റുകൾ ഡിലീറ്റ് ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് സംഘം വിശദമാക്കുന്നത്.

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയിട്ടായിരുന്നു ചില ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതെന്നാണ് കണ്ടെത്തിയത്. ഇതു കൂടാതെ ദിലീപിന്റെ കൈയ്യിലെ മറ്റൊരു ഫോണിൽ നിന്നുള്ള വിവരങ്ങൾ സായ് ശങ്കർ നീക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകൾ ഉൾപ്പെടെ നീക്കം ചെയ്തതായി സായ് ശങ്കർ തന്നെ സമ്മതിച്ചിട്ടുണ്ട്. സായ് ശങ്കറിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ ഈ കോടതി രേഖകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. അതേസമയം നിർണായകമായ 12 ചാറ്റുകൾ കൂടി തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം ദിലീപിന്റെ ഫോണിൽ നിന്നും നീക്കിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത വിധം നീക്കിയത്. ഫോണുകൾ കൈമാറാൻ കോടതി ആവശ്യപ്പെട്ടതിന് മുൻപാണ് ചാറ്റുകൾ നീക്കിയത്. നീക്കിയ ചാറ്റുകളിൽ കാവ്യ മാധവൻ, മലയാളത്തിലെ പ്രമുഖ നടി എന്നിവർ ഉൾപ്പെടുന്നു. ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒയുടെ സംഭാഷണവും ഉണ്ട്. ഗാലിഫ് എന്നയാളാണ് സി ഇ ഒ. ഇയാൾ ദുബൈയിയിൽ ബിസിനസ് നടത്തുകയാണ്.

ഇതു കൂടാതെ ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, ദിലീപിന്റെ അളിയൻ സൂരജ് എന്നിവരുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും നീക്കിയിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ദേ പുട്ട് എന്ന സ്ഥാപനത്തിന്റെ ദുബായിലെ പാട്ണറുമായുള്ള സംഭാഷണങ്ങളും നീക്കിയതായി അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യ ലാബ് ദിലീപിന് പരിചയപ്പെടുത്തിയ മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ വിൻസന്റ് ചൊവ്വല്ലൂരിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപിന് ലാബ് പരിചയപ്പെടുത്തിയത് താനാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം ഫോണിൽ നിന്നും നീക്കിയത് തന്റെ സ്വകാര്യ വിവരങ്ങളായിരുന്നുവെന്നാണ് നേരത്തേ ദിലീപ് കോടതിയിൽ വാദിച്ചത്. എന്തായാലും ചാറ്റുകൾ നീക്കം ചെയ്തതത് ദുരൂഹമാണെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഇതുവരെ കണ്ടെത്തിയ മുഴുവൻ തെളിവുകളും ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകിയിട്ടുണ്ട്. വധഗൂഢാലോചന കേസ് സി ബി ഐക്ക് കൈമാറുന്ന സാഹചര്യം ഉണ്ടായാൽ കേസിന്റെ പൂർണ വിവരങ്ങളും കോടതിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.

കേസിലെ അഭിഭാഷകരുടെ പങ്ക് ഉൾപ്പെടെ വിശദമാക്കിയാണ് റിപ്പോർട്ട്. തെളിവ് നശിപ്പിക്കാൻ അഭിഭാഷകർ കൂട്ടുനിന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ല. അതേസമയം തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന കൂടുൽ പേരെ പ്രതിപട്ടുകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications