അനൂപിന്റെ ഫോൺ വിവരങ്ങൾ പുറത്ത്? ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും..നിർണായക നീക്കവുമായി അന്വേഷണ സംഘം
തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. കേസിൽ എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനിടെയാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. പ്രതികളിൽ ഓരോരുത്തരേയും വ്യത്യസ്ത ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തേ കോടതി നിർദ്ദേശ പ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

ഇതിനുശേഷമാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. എന്നാൽ മുൻകൂർ ജാമ്യം ലഭിച്ചാലും അന്വേഷണത്തോട് സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം പ്രതികളുടെ ഫോൺ വിവരങ്ങൾ നാളെ പുറത്തുവരാനിരിക്കേയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പുതിയ നീക്കം.

പ്രതികളിൽ ഒരാളായ സുരാജിന് തിങ്കളാഴ്ച്ച ഹാജരാകണമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയിരുന്നില്ല. ബന്ധു മരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹാജാരാകാതിരുന്നത്.

അതേസമയം ഫോൺ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് അനൂപിനെ വിളിപ്പിച്ചതെന്ന് കേരള കൗമുദി റിപ്പോർട്ടിൽ പറയുന്നു. നോട്ടീസ് കൈപ്പറ്റാതിരുന്ന പശ്ചാത്തലത്തിൽ ക്രൈബ്രാഞ്ച് സംഘം അനൂപിന്റെ വീട്ടിലെത്തി ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.
പ്രതികൾ നൽകിയ ആറു ഫോണുകളുടെ ശാസ്ത്രീയ പരിശോധന പരുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ദിലീപിന്റേയും സഹാദരി ഭർത്താവിന്റേയും ഫോണുകളുടെ പരിശോധന റിപ്പോർട്ട് പുറത്തുവരും എന്നാണ് വിവരം.

തുടക്കം മുതൽ ഫോണുകൾ നൽകാനാകില്ലെന്ന നിലപാടിലായിരുന്നു ദിലീപും മറ്റ് പ്രതികളും.
ഫോണില്‍ തന്റെ ചില സ്വകാര്യ സംഭാഷണങ്ങളുണ്ട്, മുന്‍ഭാ ര്യ മഞ്ജു വാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകനുമായും ഒക്കെ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്താല്‍ അത് തന്റെ വ്യക്തി ജീവിതത്തെ ബാധിയ്ക്കും എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ഏഴ് ഫോണുകളിൽ ആറെണ്ണം മാത്രമാണ് ദിലീപ് പരിശോധനയ്ക്കായി നൽകിയത്. ഒരു ഫോൺ കേടായതിനാൽ അഞ്ച് മാസം മുൻപാണ് മാറ്റിയതെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഫോണുകൾ അഞ്ച് മാസം മുൻപ് വരെ ദിലീപ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റ വിലയിരുത്തൽ എന്ന് മംഗളം ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇസ്രായേലിന്റെ അത്യാധുനിക യൂഫെഡ് ടൂൾ ഉപയോഗിച്ചാണ് ഫോറൻസിക് വിഭാഗം ഫോണുകൾ പരിശോധിക്കുന്നത്. നശിപ്പിച്ച ഡാറ്റകൾ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തേ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകുന്നതിന് മുൻപ് മുംബൈയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ദിലീപ് പറഞ്ഞിരുന്നു.

അവിടെ വെച്ച് എന്തെങ്കിലും വിവരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഇസ്രായേലി സോഫ്റ്റ്വെയർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. എന്തായാലും മൊബൈൽ ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
പ്രണയം വെളിപ്പെടുത്തി ഫോട്ടോ പങ്കുവെച്ച് നടി ഗോപിക..പ്രണയതാവിനെ കണ്ടെത്തി ആരാധകർ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications