ജാമ്യത്തിനായി ബിഷപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു; 50000 രൂപ നല്‍കിയെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ജാമ്യം ലഭിക്കാന്‍ ബിഷപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇതിനായി 50000 രൂപ കൊടുത്തെന്നും എന്നാല്‍ ദിലീപ് പറഞ്ഞത് പള്ളിപ്പണിക്കാണെന്നാണ് . സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ദിലീപ് ക്ഷുഭിതനായെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു .

സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വിശദീകരണം കോടതിയില്‍ എഴുതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9. 30 ന് മുമ്പായി സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതും പരിഗണിച്ചതിന് ശേഷമാണ് തിങ്കളാഴ്ച കോടതി വിധി പറയുക .

ജസ്റ്റിസ് പി ഗോപിനാഥ് ആണ് തിങ്കളാഴ്ച രാവിലെ 10.15 ന് വിധി പറയുക . എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച രേഖാമൂലം അറിയിക്കണമെന്നാണ് കോടതി അറിയിച്ചത്. കേസില്‍ ഇനിയും വാദം പറയാനുണ്ടെന്നാണ് കോടതി അറിയിച്ചത് . പ്രോസിക്യൂഷന്‍ നല്‍കിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു .

പ്രോസിക്യൂഷന്‍ നല്‍കിയ വിശദീകരണത്തിന് മറുപടി ദിലീപ് നാളെ കോടതിയെ രേഖാമൂലം അറിയിക്കും. ഇത് കൂടി പരിശോധിച്ചതിന് ശേഷം മാത്രമാണ് വിധി പറയുക. അതേസമയം, പ്രോസിക്യൂഷനാണ് കേസ് ദീര്‍ഘിപ്പിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഗൂഢാലോചനയ്ക്ക് അപ്പുറം ദിലീപിനെതിരെ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, കൊല നടത്തേണ്ടത് എങ്ങനെ എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് കോടതി വിധിക്ക് ശേഷം പുറത്ത് വിടുമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അറിയിച്ചു . ദിലീപിന് ഏറ്റവും ദേഷ്യമുളളത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ ബൈജു പൗലോസിനോടാണ് എന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു .












Click it and Unblock the Notifications