Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല; മറ്റെന്തോ നയതന്ത്രതയാണ്'; സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കാരണം അടച്ചിട്ട സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഡിംസബര്‍ മാസം വരെ കാത്തിരിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്ത അറിയിച്ചിരുന്നു. ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും കുറവ് വന്നാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുന്ന കാരം പരിഗണിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

1

ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. നേരത്തെയും സമാനമായ വിഷയങ്ങളില്‍ പ്രതികരിച്ച വ്യക്തി കൂടിയാണ് ഹരീഷ് പേരടി. എത്രയോ എളുപ്പത്തില്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി 2 മണിക്കൂര്‍ സിനിമ കാണാന്‍ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാള്‍ ബോധ്യമുള്ള ആളാണ് താങ്കളെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു. .ലോകം മുഴുവന്‍ കോവിഡിനോടൊപ്പം ജീവിക്കാന്‍ തുടങ്ങി...ഞങ്ങളും ഈ വലിയ ലോകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

2

സഖാവേ..ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?..തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട് വരെ 12 മണിക്കൂര്‍ പരസ്പരം അറിയാത്ത ആളുകള്‍ക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങള്‍ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തില്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി 2 മണിക്കൂര്‍ സിനിമ കാണാന്‍ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാള്‍ ബോധ്യമുള്ള ആളാണ് താങ്കള്‍.

3

എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോള്‍ അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജ ചടങ്ങാണെന്ന് കരുതിയാല്‍ തിരാവുന്ന പ്രശ്‌നമേയുള്ളു...ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകര്‍ക്കാന്‍ ലോബികളുണ്ടെന്ന് പറയുക..മറുവശത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അന്നം തരുന്ന മലയാള സിനിമാ വ്യവസായമേഖലക്ക് നേരെ കണ്ണടക്കുക.

4

ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല ...മറ്റെന്തോ നയതന്ത്രതയാണ്...ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല...സിനിമാ തിയേറ്ററുകള്‍ തുറന്നേ പറ്റു...അതുപോലെ നാടക,ഗാനമേള,മിമിക്രി,ന്യത്ത കലാകാരന്‍മാര്‍ വേദികള്‍ കണ്ടിട്ട് രണ്ട് വര്‍ഷമായി..

5

അവര്‍ക്കൊക്കെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്റ്റേജുകള്‍ തുറന്നുകൊടുത്തേ പറ്റു...എല്ലാം അടച്ചു പൂട്ടിയിടല്‍ ഭരിക്കുന്നവര്‍ക്ക് നല്ല സുഖമുള്ള ഏര്‍പ്പാടായിരിക്കും..എന്നാല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല...ഞങ്ങള്‍ക്ക് ീവിക്കണം..അതിജീവിക്കണം...ലോകം മുഴുവന്‍ കോവിഡിനോടൊപ്പം ജീവിക്കാന്‍ തുടങ്ങി...ഞങ്ങളും ഈ വലിയ ലോകത്തിന്റെ ഭാഗമാണ്- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

6

അതേസമയം, സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. മുഴുവന്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടിരുന്നു തിയറ്ററുകളെ തല്‍ക്കാലത്തേക്ക് വിനോദ നികുതിയില്‍ നിന്നും ഫിക്‌സഡ് വൈദ്യുതി ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+