'പിണറായി സാരി ധരിക്കും മുന്‍പ് മുനീറും കൂട്ടരും പര്‍ദ്ദ ധരിക്കട്ടെ'; പരിഹാസവുമായി ഹരീഷ് പേരടി
കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന ലിംഗ സമത്വ നീക്കങ്ങളെ പരിഹസിച്ച മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനോട് സാരി ധരിക്കാനുള്ള ആശയം പറഞ്ഞത് നല്ലതും പുരോഗമനപരവുമാണെന്നും പക്ഷെ അതിനുമുമ്പ് മുനീര്‍ പര്‍ദ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാകും എന്നും ഹരീഷ് പേരടി വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരവും മാതൃകാപരവുമാകുമെന്നുമാണ് ഹരീഷ് പേരടിയുടെ പരിഹാസം.

നേരത്തെ ലിംഗ സമത്വത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പാക്കാന്‍ വേണ്ടിയാണ് സി പി ഐ എം ശ്രമിക്കുന്നത് എന്നായിരുന്നു എം കെ മുനീര്‍ പറഞ്ഞത്. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കുന്നതിന് വേണ്ടി മതമില്ലാത്ത ജീവന്‍ എന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയ പോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു മുനീറിന്റെ ആരോപണം.

എന്നാല്‍ അവിടേയും സ്ത്രീകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചെന്നും പെണ്ണുങ്ങളെ എടാ എന്ന് വിളിക്കുമ്പോള്‍ തിരിച്ച് പുരുഷനെ എടീ എന്ന് വിളിക്കാന്‍ പറയുന്നില്ലല്ലോ എന്നും അത് എന്തുകൊണ്ടാണ് എന്നുമായിരുന്നു മുനീറിന്റെ ചോദ്യം. എന്തുകൊണ്ട് അവിടെ ആണിന്റെ സ്ഥാനത്തിന് ഇവര്‍ കൂടുതല്‍ വില കൊടുക്കുന്നു? അവിടെ ഒരു ആണ്‍കോയ്മ വീണ്ടുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വേറൊരു കാര്യം. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇടണം, ആണ്‍കുട്ടികളെപ്പോലെ. എന്നാല്‍ എന്തുകൊണ്ട് തിരിച്ചായിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരൂലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത് എന്നും പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം എന്നും മുനീര്‍ ചോദിച്ചിരുന്നു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറഞ്ഞുകൊണ്ട് പുതിയ ജെന്‍ഡര്‍ ഇനീക്വാലിറ്റി ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകളെ അധഃപതനത്തിലേക്ക് കൊണ്ടുപോകുകയും പുരുഷ കോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്ന് വിളിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത് എന്നും എം കെ മുനീര്‍ ആരോപിച്ചു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലെയുള്ളവ അടിച്ചേല്‍പിക്കുകയല്ല, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത് എന്നും എം കെ മുനീര്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗും എം എസ് എഫും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രസ്ഥാനങ്ങളാണെന്നും എം കെ മുനീര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അതേസമയം പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എം കെ മുനീര്‍ രംഗത്തെത്തി. ലിംഗസമത്വത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും പാര്‍ട്രിയാര്‍ക്കിക്കെതിരെയാണ് പറഞ്ഞത് എന്നുമാണ് എം കെ മുനീര്‍ പറഞ്ഞത്. സി പി ഐ എം സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും എം എം മണിയുടെയും എ വിജയരാഘവന്റെയും പ്രസ്താവന ഇതിനുദാഹരണമാണെന്നും മുനീര്‍ പറഞ്ഞിരുന്നു. അതേസമയം പുരോഗമനവാദിയാണെങ്കിലും താന്‍ അരാജകവാദിയല്ലെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?'; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എം.കെ മുനീര്‍...പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്...പുരോഗമനപരമാണ്...പക്ഷെ അതിനുമുമ്പ് മുനീര്‍ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പര്‍ദ ധരിച്ചാല്‍ അത് കൂടുതല്‍ പുരോഗമനപരമാവും...മാതൃകാപരമാവും...
വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍












Click it and Unblock the Notifications