കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പ്രവചനവുമായി ജഗദീഷ്; സൈലന്റ് വേവ് താന്‍ അനുഭവിച്ചു... ഇവിടെയും കാണുന്നു...

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിന് ഈസി വാക്കോവര്‍ ആയിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവചിക്കപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് സംഘടനാ തലത്തിലും തിരഞ്ഞെടുപ്പ് സമിതികളിലും മാറ്റം വരുത്തുകയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രചാരണത്തിന് എത്തുകയും ചെയ്തതോടെ കാര്യങ്ങള്‍മ മാറി. പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ എല്‍ഡിഎഫിനൊപ്പമെത്താന്‍ യുഡിഎഫിനും സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

തുടര്‍ ഭരണം കിട്ടുമെന്ന് ഇടതുപക്ഷവും ഭരണം മാറുമെന്ന് യുഡിഎഫും പറയുമ്പോള്‍ പ്രവചനാതീതമാണ് കാര്യങ്ങള്‍. ഈ വേളയിലാണ് നടന്‍ ജഗദീഷ് ചില പ്രവചനങ്ങള്‍ നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

താര പ്രചാരകന്‍

താര പ്രചാരകന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ജഗദീഷ്. നേരത്തെ കോണ്‍ഗ്രസിന് വേണ്ടി പത്തനാപുരം മണ്ഡലത്തില്‍ കെബി ഗണേഷ് കുമാറിനെതിരെ മല്‍സരിച്ചിട്ടുണ്ട് അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസിന്റെ താര പ്രചാരകനായിരുന്നു. പ്രചരാണ ഘട്ടങ്ങളിലെ തന്റെ അനുഭവം പറയുകയാണ് ജഗദീഷ്.

സൈലന്റ് വേവ്

സൈലന്റ് വേവ്

ഇന്ന് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം പോളിങ് ബൂത്തിലും പ്രചാരണ വേളയിലും തനിക്ക് ബോധ്യമായ കാര്യം വിശദീകരിക്കുന്നു. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ഒരു ഭരണ വിരുദ്ധ വികാരമുണ്ടെന്ന് അദ്ദേഹം പറയുന്നു. സൈലന്റ് വേവ് സര്‍ക്കാരിനെതിരെയുണ്ട് എന്നാണ് ജഗദീഷ് പറയുന്നത്.

ജഗദീഷിന്റെ പ്രവചനം ഇങ്ങനെ

ജഗദീഷിന്റെ പ്രവചനം ഇങ്ങനെ

ജനങ്ങള്‍ വളരെ ആവേശത്തിലാണ് എന്ന് ബൂത്തിലെ കാഴ്ചകളില്‍ നിന്ന് ജഗദീഷ് മനസിലാക്കുന്നു. മാത്രമല്ല, കേരളം മൊത്തം ഒരു മാറ്റത്തിന്റെ തരംഗമുണ്ടെന്നും അദ്ദേഹം പറയുന്നു. പോളിങ് ശതമാനം കൂടുമെന്നാണ് ജഗദീഷിന്റെ പ്രവചനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ ആദ്യ പ്രവചനം അതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസറ്റീവായ ചെയ്ഞ്ച്

പോസറ്റീവായ ചെയ്ഞ്ച്

10ലധികം അഭിപ്രായ സര്‍വ്വെകളാണ് ഇതിനകം കേരളത്തില്‍ വന്നത്. കൂടുതല്‍ ഇടതു സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചിക്കുന്നതായിരുന്നു. എന്നാല്‍ സര്‍വ്വെകളില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് വരാന്‍ പോകുന്നതെന്ന് ജഗദീഷ് പറയുന്നു. പോസറ്റീവായ ചെയ്ഞ്ചുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

വ്യത്യസ്തമായത് ഇതാണ്

വ്യത്യസ്തമായത് ഇതാണ്

സ്ത്രീകളുടെ പങ്കാളിത്തമാണ് ഇത്തവണ പ്രചാരണത്തിന് പോയപ്പോള്‍ വ്യത്യസ്തമായി തോന്നിയത്. സാധാരണ കൈവീശി കാണിക്കുക മാത്രം ചെയ്യുന്ന സ്ത്രീകള്‍ ഇത്തവണ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു. അത് ഒരു സന്ദേശമാണ്. അവര്‍ തീരുമാനിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ മറുമെന്നും ജഗദീഷ് പറയുന്നു.

വോട്ടിങ് ദിനത്തിലും ശബരിമല

വോട്ടിങ് ദിനത്തിലും ശബരിമല

ഭരണ വിരുദ്ധ തരംഗമുണ്ടാകുമെന്ന് യുഡിഎഫ് നേതാക്കള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. തുടര്‍ ഭരണം ഉറപ്പാണ് എന്ന് എല്‍ഡിഎഫ് നേതാക്കളും. എന്നാല്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ വ്യത്യസ്തമായത് ശബരിമല ചര്‍ച്ചയായിരുന്നു. ശബരിമലയും അയ്യപ്പനുമെല്ലാം എല്ലാ നേതാക്കളുടെയും പ്രതികരണത്തില്‍ ഉള്‍പ്പെട്ടു.

പ്രതികരിക്കാതെ സുരേഷ് ഗോപി

പ്രതികരിക്കാതെ സുരേഷ് ഗോപി

വോട്ട് ചെയ്ത ശേഷം സാധാരണ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാറുള്ള നടന്‍ സുരേഷ് ഗോപി ഇത്തവണ ഒന്നും മിണ്ടിയില്ല എന്നതു എടുത്തു പറയേണ്ടതാണ്. എന്തു പറഞ്ഞാലും പ്രശ്‌നമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അദ്ദേഹത്തിന്റെ പല പ്രതികരണങ്ങളും നേരത്തെ വിവാദമായിരുന്നു.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എൽഡിഎഫും യുഡിഎഫും ബിജെപിക്ക് വോട്ട് ചെയ്യും | Oneindia Malayalam

English summary
Actor Jagadeesh predicts Kerala Election 2021 result and experience of campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X