• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ജോഷിക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ്, കണ്ണുകൾ നിറഞ്ഞൊഴുകി', സീമ ജി നായരെ കുറിച്ച് നടൻ കിഷോർ സത്യ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ താരമായ സീമ ജി നായര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. അടുത്തിടെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച നടി ശരണ്യയ്ക്ക് താങ്ങും തണലുമായി അവസാന നിമിഷം വരെ സീമ ജി നായര്‍ ഉണ്ടായിരുന്നു.

വര്‍ഷങ്ങളായി സീമ ജി നായര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്നാല്‍ ശരണ്യയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നതോടെയാണ് അക്കാര്യം പലരും അറിയുന്നത്. സീമ ജി നായര്‍ നല്‍കിയ സഹായത്തെ കുറിച്ച് നടന്‍ കിഷോര്‍ സത്യ പങ്കുവെച്ച അനുഭവക്കുറിപ്പ് ശ്രദ്ധ നേടുകയാണ്.

'നീയെന്തിനാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത്? നിനക്കെന്തു കിട്ടും?', ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്'നീയെന്തിനാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത്? നിനക്കെന്തു കിട്ടും?', ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്

1

കിഷോർ സത്യയുടെ കുറിപ്പ് ഇങ്ങനെ: '' ഇന്നലെ വൈകിട്ട് ലൊക്കേഷനിൽ വച്ച് സംവിധായകൻ അൻസാർ ഖാനും ഞാനും ഒരു കാര്യം സംസാരിക്കുകയായിരുന്നു.ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ജോഷിക്കൂ 3 പെൺകുട്ടികൾ ആണുള്ളത്. പഠിക്കാൻ മിടുക്കികൾ. പക്ഷെ ഓൺലൈൻ പഠനത്തിനുള്ള ടീവി സൗകര്യം ഇല്ലാത്തതു കൊണ്ട് ജോഷി വിഷമിക്കുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. പെട്ടന്നാണ് എനിക്ക് സീമയുടെ (സീമ ജി നായർ) കാര്യം ഓർമ്മ വന്നത്.

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

2

പെട്ടന്ന് ഞാൻ സീമയെ വിളിച്ച് ചോദിച്ചു. ഒരു മണിക്കൂറിനുള്ളിൽ മറുപടി വന്നു. നാളെത്തന്നെ ടീവി കൊടുക്കാമെന്നു പറഞ്ഞു. 32 ഇഞ്ചിന്റെ ഒരു പുതിയ HD സ്മാർട്ട്‌ ടീവിയുമായി എത്തി ഇന്നുച്ചയ്ക്ക് ജോഷിക്കൂ ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി നൽകി. അയാളുടെ തൊണ്ടയിൽ വാക്കുകൾ മുട്ടി. കണ്ണുകൾ നിറഞ്ഞൊഴുകി. എന്നോടും അൻസാറിനോടും നന്ദി പറഞ്ഞു. ഞങ്ങൾ പറഞ്ഞു ഇത് മുഴുവൻ സീമക്ക് ഉള്ളതാണ്.

3

സീമ ഒരേ ഒരാൾ കാരണമാണ് ഇത് സംഭവിച്ചത്. അപ്പോൾ ഒരു ചെറു വേഷം അഭിനയിക്കാൻ വന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ മകന് വിദേശത്തു പോകാൻ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നൽകിയത്!! അത് ആർക്കും അറിയില്ലായിരുന്നു. അദ്ദേഹവും നിറഞ്ഞ മനസോടെ അവിടെ ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു.

4

സീമ, വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്. നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ എനിക്കെന്തൊരു ആവേശമാണെന്നോ.... അഹങ്കാരമാണെന്നോ. ഒപ്പം ഈ സദ്കർമ്മങ്ങൾക്ക് എല്ലാം സീമയുടെ കൂടെ നിൽക്കുന്ന മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത, പൊങ്ങച്ചം പറയാൻ ഇഷ്ടമില്ലാത്ത നിരവധി സുമനസുകളും ഉണ്ട്. അവര്ക്കും എന്റെ ശിരസു കുനിച്ചുള്ള പ്രണാമം......''

5

അന്തരിച്ച നടി ശരണ്യയുടെ പോരാട്ടത്തിന് ഒപ്പം അവസാന നിമിഷം വരെ നിന്ന സീമ ജി നായരുടെ സ്‌നേഹത്തിന് സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടി ആയിരുന്നു നല്‍കിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായിരുന്നു. ശരണ്യയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ സീമ ജി നായര്‍ മുന്നിലുണ്ടായിരുന്നു. നിരവധി തവണ ശരണ്യയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് സീമ ജി നായര്‍ സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ എത്തിയിരുന്നു.

6

സീരിയല്‍ താരമായിരുന്ന ശരണ്യ കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു. സ്വന്തമായി വീട് ഇല്ലാതിരുന്ന ശരണ്യയ്ക്ക് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും ഒപ്പം നിന്നത് സീമ ജി നായര്‍ ആയിരുന്നു. ശരണ്യയുടെ വീടിന് സ്‌നേഹ സീമ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രോഗം ഗുരുതരമായപ്പോഴും ശരണ്യ തിരിച്ച് വരും എന്ന് തന്നെ ആയിരുന്നു സീമ ജി നായര്‍ അടക്കമുളള ഉറ്റവര്‍ കരുതിയിരുന്നത്. പലതവണ മരണത്തിന്റെ വക്കോളം ചെന്ന് ശരണ്യ ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നു. അതിനിടെ കൊവിഡും ന്യൂമോണിയയും ബാധിച്ച് ശരണ്യയുടെ നില ഗുരുതരമായി. ഇക്കഴിഞ്ഞ മാസമാണ് ശരണ്യ വിടപറഞ്ഞ് പോയത്.

cmsvideo
  നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി നടി സീമ ജി നായർ
  English summary
  Actor Kishor Sathya's heart touching note on Actress Seema G Nair helping co worker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X