മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു, പരസ്യത്തിലെ തെറ്റിദ്ധാരണ മാറിയെന്ന് കുഞ്ചാക്കോ ബോബന്‍
കൊച്ചി: എന്നാ താന്‍ കേസുകൊട് എന്ന ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം പരിഹരിച്ചതായി നടന്‍ കുഞ്ചാക്കോ ബോബന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന പരസ്യമാണ് വിവാദമായി മാറിയത്. തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പരസ്യത്തിലെ വാചകം.
ഇത് ചിത്രത്തിലെ ബഹിഷ്‌കരിക്കാനുള്ള ക്യാമ്പയിന് കാരണമായിരുന്നു. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയതായി ചാക്കോച്ചന്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സിനിമയുടെ പരസ്യം കണ്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്. സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. പരസ്യവാചകം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു. പ്രമുഖരെല്ലാം ഇതിന് പിന്നാലെ ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം തന്നെ മന്ത്രി ഇത് കാര്യമാക്കേണ്ടെന്ന് പറഞ്ഞിരുന്നു.

ചിത്രത്തില്‍ റോഡ് ഒരു പ്രധാന വിഷയമായി വരുന്നുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു റോഡാണെന്നും പറഞ്ഞിരുന്നു. ഏതെങ്കിലും രാഷ്ട്രീയ വിഭാഗത്തിനെതിരായ സിനിമയല്ല ഇത്. കൊവിഡിന് മുമ്പാണ് ഈ സിനിമയുടെ ആശയം ഉണ്ടാകുന്നത്. ഈ സമയത്ത് തന്നെ സിനിമ ഇറങ്ങുമെനനും ധാരണയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് കരുതിയിരുന്നില്ലെന്നും കുഞ്ചാക്കോ പറഞ്ഞു.

തെറ്റിദ്ധാരണ കൊണ്ടാണ് ഒരു പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ് ഈ സിനിമ ഇറക്കിയതെന്ന് പറയുന്നത്. ജനങ്ങള്‍ കാലങ്ങളായി അനുഭവിച്ച് വരുന്ന കാര്യമാണ്, റോഡിന്റെ മോശം അവസ്ഥ. ഇനി അത് ഏത് പാര്‍ട്ടി ഭരിച്ചാലും ഇതേ അവസ്ഥയാണ്. സ്ഥിരമായുള്ള പരിഹാരങ്ങളൊന്നും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല. സാധാരണക്കാരന്റെ ഭാഗത്ത് നിന്ന് എടുത്ത സിനിമയാണിത്. അതിനെ തെറ്റിദ്ധരിപ്പിച്ച് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത്, ടെലഗ്രാമില്‍ സിനിമ കാണുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഹീനമായ പ്രവൃത്തിയാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

എന്റെ പൊന്നേ ഒന്നൊന്നര മേക്കോവര്‍; സിക്‌സ് പാക്കില്‍ ഞെട്ടിച്ച് മണിക്കുട്ടന്‍, വൈറലായി ചിത്രങ്ങള്‍!!
കുഴി പ്രശ്‌നത്തില്‍ ബഹിഷ്‌കരണാഹ്വാനം വന്നതോടെ കടുത്ത വിമര്‍ശനവും വന്നിരുന്നു. കുഴി പ്രശ്‌നത്തെ പരസ്യത്തിനായി ഉപയോഗിച്ചവരെ നടന്‍ ജോയ് മാത്യു അഭിനന്ദിച്ചു. പരസ്യത്തെ വിമര്‍ശിക്കുന്നത് അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളാണെന്നും ജോയ് മാത്യു പറഞ്ഞു. അതേസമയം മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തെ അതിന്റെ സ്പിരിറ്റില്‍ മാത്രമാണ് എടുത്തതെന്നും, കുഴി എന്ന പരസ്യ വാചകത്തിലൂടെ തങ്ങള്‍ മുതലെടുപ്പിന് ശ്രമിച്ചതല്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് പൊതുവാള്‍ പറഞ്ഞു.

അതേസമയം വിവാദത്തില്‍ സിനിമയ്‌ക്കൊപ്പം താനെന്നും, തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്നും എഴുത്തുകാരന്‍ ബെന്യാമിനും വ്യക്തമാക്കി. ഒരു സിനിമാ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും ബെന്യാമിന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് പരസ്യവാചകത്തിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സിനിമ കാണരുതെന്ന് പ്രചരിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video












Click it and Unblock the Notifications