കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയന്‍പിള്ള രാജുവിന് ഓണക്കിറ്റ് വീട്ടിലെത്തിച്ച് നല്‍കി മന്ത്രി; മുന്‍ഗണന തെറ്റിച്ചു, അനീതിയെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഓണക്കിറ്റ് വിതരണത്തിന് കഴിഞ്ഞ മാസം 31 നാണ് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കിറ്റ് ലഭിക്കും. സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പടെ 16 ഇനങ്ങളാണ് ഉള്‍പ്പെടുന്നത്. 570 രൂപയുടെ ഉത്പന്നങ്ങളാണ് കിറ്റില്‍ ആകെ ഉള്‍പ്പെടുന്നത്.

വിതര​ണം 16 ന് അകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രകാരം സംസ്ഥാനത്ത് ഉടനീളം ഓണക്കിറ്റ് വിതരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സിനിമ നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജുവിന് ഓണക്കിറ്റ് മന്ത്രി തന്നെ നേരിട്ട് വീട്ടില്‍ എത്തിച്ച് കൊടുത്തിരിക്കുന്നത് വലിയ വിവാദമായിരിക്കുന്നത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

ഓണം സ്പെഷ്യല്‍ കിറ്റ്

സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കാര്‍ഡ് വഴിയാണ് സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്. കാര്‍ഡ് ഉടമകള്‍ വിതരണ കേന്ദ്രത്തിലേക്ക് നേരിട്ട് എത്തി ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച് വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ടത്. ഇതാണ് രീതി എന്നിരിക്കെയാണ് സിനിമാ താരമായ മണിയന്‍ പിള്ള രാജുവിന്റെ പേരിലുള്ള കിറ്റ് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി നേരിട്ട് വീട്ടില്‍ എത്തിച്ച് നല്‍കിയിരിക്കുന്നത്.

മണിയന്‍പിള്ള രാജു

വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കിറ്റ് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ബന്ധപ്പെട്ടവര്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം പങ്കുവെക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മണിയന്‍പിള്ള രാജു താമസിക്കുന്ന ജവഹര്‍ നഗര്‍ ഭഗവതി ലെയ്നിലെ വിട്ടീലേക്കായിരുന്നു ഓണക്കിറ്റുമായി മന്ത്രി എത്തിയത്. എന്നാല്‍ മന്ത്രിയുടെ ഈ നടപടിയില്‍ പല തരത്തിലുള്ള ചട്ടലംഘനങ്ങള്‍ നടന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.

റേഷന്‍ കടയിലേക്ക്

എല്ലാവരും റേഷന്‍ കടയിലേക്ക് നേരിട്ടെത്തി കിറ്റ് കൈപ്പറ്റണം എന്നിരിക്കെയാണ് സിനിമാ താരത്തി മന്ത്രി കിറ്റ് വീട്ടിലേക്ക് എത്തിച്ചത്. മാത്രവുമല്ല ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത് ദാരിദ്ര രേഖയ്ക്ക് താഴെ വരുന്നവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കാണ്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ നേരത്തെ തന്നെ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതാണ് മന്ത്രി തന്നെ നേരിട്ട് ലംഘിച്ചിരിക്കുന്നത്.

നടന്‍റെ കാര്‍ഡ്

മുന്‍ഗണന ഇതര വിഭാഗത്തില്‍ സബ്സിഡി ഇല്ലാത്ത (നോൺ പ്രയോറിറ്റി നോൺ സബ്സിഡി) വ്യക്തിയാണ് മണിയന്‍പിള്ള രാജു. അതായത് വെള്ളനിറത്തിലുള്ള കാര്‍ഡിന്റെ ഉടമ. മണിയന്‍പിള്ളയുടെ ഭാര്യയുടെ പേരിലാണ് കാര്‍ഡ്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആരും തന്നെ റേഷന്‍ കാര്‍ഡുമായി കടയില്‍ എത്തിയാല്‍ കിറ്റ് ലഭിക്കില്ല. ഓഗസ്റ്റ് 13 മുതലാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പ് ഇവര്‍ക്ക് ഇപോസ് മെഷീനുകളില്‍ സ്ഥിരീകരണം ഉറപ്പ് വരുത്തി കിറ്റ് കൈപ്പറ്റാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. റേഷന്‍ വ്യാപാരികളും ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്

മന്ത്രിയുടെ ഇടപെടല്‍

മന്ത്രിയുടെ ഈ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എല്ലാവര്‍ക്കും ഇത്തരത്തില്‍ കിറ്റ് നേരിട്ട് വിട്ടില്‍ എത്തിക്കാന്‍ സര്‍ക്കാറിന് കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. കിടപ്പുരോഗികളും അവശരുമാണെങ്കില്‍ പോലും ഉദ്യോഗസ്ഥരോ റേഷന്‍ വ്യാപാരികളോ കിറ്റ് നേരിട്ട് വീട്ടില്‍ എത്തിച്ച് കൊടുക്കുന്നില്ല. മറ്റൊറാളെ രേഖാമൂലം നിയോഗിച്ച് വേണം ഇവര്‍ തങ്ങളുടെ വിഹിതം കൈപ്പറ്റാന്‍.

കൃത്യമായ മാനദണ്ഡം

ഇങ്ങനെ നിയോഗിക്കുന്ന ആള്‍ക്കും കൃത്യമായ മാനദണ്ഡം നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ കാര്‍ഡ് ഉടമയുടെ അതേ റേഷന്‍ കടയുടെ പരിധിയിലുള്ള വ്യക്തി ആയിരിക്കണം. അപേക്ഷയില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി നല്‍കുകയും വേണം. റേഷന്‍ കടയുടമകള്‍ തങ്ങള്‍ക്ക് തോന്നിയത് പോലെ കിറ്റ് വിതരണം ചെയ്യുന്നത് ഒഴിവാക്കാനാണ് മുന്‍ഗണനാ ക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് മന്ത്രി തന്നെ നേരിട്ട് ഒരു സിനിമാ താരത്തിന് നല്‍കി കൊണ്ട് ലംഘിച്ചിരിക്കുന്നത്.

സിനിമ നടന്‍

കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ നല്‍കിയ സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങിക്കാന്‍ മണിയന്‍പിള്ള രാജു റേഷന്‍ കടയിലേക്ക് നേരിട്ട് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. റേഷന്‍ കടകളിലൂടെ ലഭിക്കുന്ന അരി മോശം ആണെന്ന പ്രചരണം സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്നുണ്ട്. അതുകൊണ്ടാണ് റേഷന്‍ കടയില്‍ നേരിട്ട് പോയി അരി വാങ്ങിച്ചത്. അതില്‍ യാതൊരു നാണക്കേടും തോന്നിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അന്നത്തെ വകുപ്പ് മന്ത്രി പി തിലോത്തമന്‍ മണിയന്‍ പിള്ള രാജുവിനെ വീട്ടില്‍ നേരിട്ട് എത്തി അഭിനന്ദിക്കുകയും ചെയ്തു.

എല്ലാ റേഷന്‍ കടകളും

എല്ലാ റേഷന്‍ കടകളും പ്രമുഖരെ ഉള്‍പ്പെടുത്തി ഓണക്കിറ്റ് വിതരണം നടത്തിയതിന്‍റെ ഫോട്ടോ എടുത്ത് പോസ്റ്റര്‍ പതിക്കണമെന്ന നിര്‍ദേശവും വിവാദങ്ങള്‍ക്ക് ഇടം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നായിരുന്നു ഉത്തരവ് വിവാദമായപ്പോള്‍ മന്ത്രിയുടെ വിശദീകരണം. വിതരണ​ത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് ഫോട്ടോ എടുക്കാന‍് പറഞ്ഞത് ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശം ഒരിടത്തും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഉത്തരവിന്റെ പകര്‍പ്പുകള്‍

എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പുകള്‍ പിന്നീട് പുറത്ത് വരികയും ചെയ്തു. എംപി, എംഎൽഎ അല്ലെങ്കിൽ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖർ ആരെയെങ്കിലും ഉദ്ഘാടകനാക്കണം.പോസ്റ്റർ ഒട്ടിച്ചതിന് മുന്നിൽ കിറ്റ് നൽകുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിലിടണം. തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോയ്ക്ക് പാരിതോഷികം നല്‍കും എന്നതായിരുന്നു നിര്‍ദേശങ്ങള്‍. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഉള്‍പ്പടേയുള്ള ചില സംഘടനകള്‍ നിര്‍ദേശങ്ങള്‍ പാലിക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

English summary
Actor maniyanpilla raju received onam special kit directly from Minister gr anil kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X