'ചിരക്കാന്‍ പോയ്കൂടെ എന്ന് ചോദിച്ച ചേട്ടന്മാരോട്; വേണ്ടപ്പെട്ടവര്‍ക്ക് ഈ അവസ്ഥ വരുമ്പോഴേ മനസിലാകൂ'
കോഴിക്കോട്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിന്റെ ചികിത്സ ഫണ്ടിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റുകളുടെ പ്രവാഹം. ഇതേ തുടര്‍ന്ന് നടന്‍ നിര്‍മ്മല്‍ പാലാഴി മറ്റൊരു പോസ്റ്റില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നിങ്ങള്‍ക്ക് സഹായിച്ചുകൂടെ. നിങ്ങള്‍ കലാകാരന്മാര്‍ കോടികള്‍ വാങ്ങുന്നില്ലേ, നിങ്ങള്‍ക്ക് സംഘടനായില്ലേ അവര്‍ ചെയ്യില്ലെ, നാണമില്ലേ ഇങ്ങനെ വന്ന് ഇരിക്കുവാന്‍, ചേരക്കാന്‍ പൊടികൂടെ ഇങ്ങനെയുള്ള കുറെ കമന്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്നതെന്ന് നടന്‍ പറഞ്ഞു.

എന്നാല്‍ കുറച്ച് സിനിമകള്‍ ചെയ്തതല്ലാതെ അദ്ദേഹത്തിന്റെ ചികിത്സ സ്വന്തമായി ഏറ്റെടുക്കുവാന്‍ ഉള്ള കഴിവൊന്നും ഉള്ള ആളല്ല താനെന്ന് നിര്‍മ്മല്‍ പാലാഴി പറഞ്ഞു. അമ്മ സംഘടനയില്‍ വിജയന്‍ കാരന്തൂര്‍ അംഗമല്ലാത്തതിനാല്‍ ആ വകയുള്ള സഹായങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

കോഴിക്കോട് ഉള്ള വിജയന്‍ കാരന്തൂര്‍ (വിജയേട്ടന്‍)എന്ന കലാകാരന് അസുഖം കാരണം മോശം അവസ്ഥയില്‍ പോസ്റ്റ് ഞാന്‍ പേജില്‍ ഇട്ടിരുന്നു അദ്ദേഹത്തെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട്. നിങ്ങള്‍ക്ക് സഹായിച്ചുകൂടെ... നിങ്ങള്‍ കലാകാരന്മാര്‍ കോടികള്‍ വാങ്ങുന്നില്ലേ, നിങ്ങള്‍ക്ക് സംഘടനായില്ലേ അവര്‍ ചെയ്യില്ലെ, നാണമില്ലേ ഇങ്ങനെ വന്ന് ഇരിക്കുവാന്‍, ചേരക്കാന്‍ പൊടികൂടെ ഇങ്ങനെയുള്ള കുറെ കമെന്റുകള്‍ കണ്ടു ഓരോരുത്തര്‍ക്കും മറുപടി തരുവാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഒരു പോസ്റ്റായി ഇടുന്നു.

കുറച്ചു സിനിമകള്‍ ചെയ്തു എന്നല്ലാതെ അദ്ദേഹത്തിന്റെ ചികിത്സ സ്വന്തമായി ഏറ്റെടുക്കുവാന്‍ ഉള്ള കഴിവൊന്നും ഉള്ള ആള്‍ അല്ല ഞാന്‍
സംഘടനയില്‍ മെമ്പര്‍ അല്ലാതെ ആളുകളും ഒരുപാട് ഉണ്ട് ഈ മേഖലയില്‍ ഉദാഹരണത്തിന് ഞാന്‍ മെമ്പര്‍ അല്ല.(വിജയേട്ടനും മെമ്പര്‍ അല്ല)മെമ്പര്‍ അല്ലാത്തവരെ സംഘടന സംരക്ഷണം നല്‍ക്കുക ആണെങ്കില് എത്രപേരെ സംരക്ഷിക്കേണ്ടിവരും.

മെബംര്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് മറ്റ് സഹായങ്ങള്‍ എല്ലാം കിട്ടുന്നും ഉണ്ട്.. കോടികളും ലക്ഷങ്ങളും വാങ്ങുന്നവരെപോലെ സാധാരണ വരുമാനക്കാരും ഉള്ള ഒരു മേഖലയാണ്. കോടികളും ലക്ഷങ്ങളും വാങ്ങുന്നവര്‍ അതില്‍ അപ്പുറം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നും ഉണ്ട്.
പിന്നെ എന്റെ അറിവില്‍ ഒരാള്‍ക്ക് ബുദ്ധിമുട്ട് വന്ന് അകൗണ്ട് ഡീറ്റെയില്‍ വച്ചു പരസ്യമായി ഒരു പോസ്റ്റര്‍ ഇറക്കി എങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥ അത്രയും മോശം ആയിട്ടായിരിക്കും എന്ന് ചിന്തിക്കാന്‍ സാമാന്യ ബോധം മതി.

എന്റെ പേജില്‍ തന്നെ ഒരുപാട് സഹായവും ചോദിച്ചു ഒരുപാട് പോസ്റ്റുകള്‍ ഇടുകയും പ്രവാസി സഹോദരങ്ങള്‍ ഉള്‍പ്പെടെ ഒരു പാട് നല്ല മനുഷ്യര്‍ സഹായിക്കുകയും പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ജീവിതത്തിലേക്ക് കയറി വരുകയും ചെയ്തിട്ടുണ്ട്. സഹായം ചെയ്യുകയും ഇല്ല എന്നാല്‍ സഹായം ചോദിച്ചതിന് നെഗറ്റീവ് കമന്റും ആയി വരുന്ന ഫെയ്ക്കും അല്ലാത്തതും ആയിട്ടുള്ള മാന്യ സുഹൃത്തുക്കളോട് നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ ഇങ്ങനെ ഒരു അവസ്ഥ വരുമ്പോഴേ നമുക്ക് അതിന്റെ വിഷമം മനസ്സിലാവു...

ചിരക്കാന്‍ പോയ്കൂടെ എന്ന് ചോദിച്ച ചേട്ടന്മാരോട് സഹായിച്ചില്ലേല്‍ സഹായിക്കേണ്ട സഹായിക്കാന്‍ മനസ്സ് ഉള്ളവര്‍ ചെയ്‌തോട്ടെ..വെറുതെ ഇരുന്ന് എന്തിനും നെഗറ്റീവ് കമെന്റ് ആയി വരുന്ന സമയം കൊണ്ട് നിങ്ങള്‍ എന്നോട് പറഞ്ഞ ജോലിയെങ്കിലും പോയി ചെയ്തുടെ.... ചിരപ്പ്- നിര്‍മ്മല്‍ പാലഴി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, നിരവധി മലയാളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിജയന്‍ കാരന്തൂര്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി കരള്‍ രോഗത്തിന് ചികിത്സയിലാണെന്ന് വിജയന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വിജയന്‍ കാരന്തൂര്‍ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന്‍ മാത്രമാണ് ഏക പോംവഴി. കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു. ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications